ഇടുക്കി അടിമാലിയില്‍ വ്യാപാരസ്ഥാപനത്തിലെ തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ച് ഐഎന്‍ടിയുസി യൂണിയനിലെ ചുമട്ട് തൊഴിലാളികള്‍. അമിത കൂലി നല്‍കാത്തതിനെത്തുടര്‍ന്നുള്ള ആക്രമണത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന ജോയി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലാണ് സംഭവം. നിര്മ്മാണാവശ്യത്തിനായി വാങ്ങിയ അഞ്ചു ഗ്ലാസുകള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. അഞ്ച് ഗ്ലാസ് ഇറക്കാന്‍ ചുമട്ട് തൊഴിലാളികള്‍ 5000 രൂപയാണ് ആവശ്യപ്പെട്ടത്. പരമാവധി 1500 രൂപ നല്‍കാമെന്ന് സ്ഥാപന ഉടമ പറഞ്ഞു. ഒരു ലോഡ് മരഉരുപ്പടികള്‍ ഇറക്കുന്നതിന് സാധാരണയായി 2500 രൂപയാണ് ഈടാക്കുന്നത്. അതിനാല്‍ ഇത് അമിത കൂലിയാണ് എന്ന് ചൂണ്ടിക്കാട്ടി വ്യാപാരി ആവശ്യത്തോട് വഴങ്ങാതെ വന്നതോടെ, ചുമട്ടുതൊഴിലാളികള്‍ ലോഡ് ഇറക്കാതെ മടങ്ങി. അതിനിടെ, വ്യാപാരി സ്ഥാപനത്തിലെ തൊഴിലാളികളെ ഉപയോഗിച്ച് ഗ്ലാസുകള്‍ ഇറക്കാന്‍ തുടങ്ങി. രണ്ടു ഗ്ലാസുകള്‍ ഇറക്കിവെച്ച് അടുത്തത് ഇറക്കാന്‍ ഒരുങ്ങുന്നതിനിടെയാണ്, യൂണിയനില്‍പ്പെട്ട ചുമട്ടുതൊഴിലാളികള്‍ ഒരു പ്രകോപനവുമില്ലാതെ…
Read MoreTag: migrant workers
എല്ലാം ശരിയാക്കിത്തരാം സേച്ചീ ! ഡ്രിപ് കൊടുത്തതോടെ യുവതിയുടെ ബോധം പോയി;വ്യാജ ഡോക്ടറായ അന്യസംസ്ഥാന തൊഴിലാളി പെരുമ്പാവൂരില്‍ പിടിയില്‍…
ഒടുവില്‍ അതും സംഭവിച്ചു. അന്യ സംസ്ഥാന തൊഴിലാളിയായ വ്യാജ ഡോക്ടര്‍ പിടിയിലായി എന്ന വാര്‍ത്തയും എത്തിയിരിക്കുകയാണ്. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സബീര്‍ ഇസ്ലാ(34)മിനെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും. നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്. ഇഞ്ചക്ഷന്‍, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയില്‍ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. ഇതിനു പിന്നാലെ യുവതി ബോധരഹിതയായി. ഇതോടെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് വ്യാജഡോക്ടറെ സംബന്ധിച്ച് രഹസ്യവിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് ഇവിടെയെത്തി പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാളില്‍നിന്ന് സ്റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു. ഇയാള്‍ക്കു സമാനമായി മറ്റാരെങ്കിലും ഇത്തരത്തില്‍ ചികിത്സ…
Read Moreതോമസുകുട്ടി വിട്ടോടാ…കോവിഡ് ടെസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് യാത്രികരുടെ കൂട്ടയോട്ടം; വീഡിയോ വൈറലാകുന്നു…
രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും കോവിഡ് ടെസ്റ്റ് ചെയ്യാന്‍ വിമുഖത കാണിക്കുന്ന നിരവധിയാളുകളുണ്ട്. ഇത്തരത്തില്‍ കോവിഡ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് കൂട്ടയോട്ടം നടത്തുന്ന യാത്രികരുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബിഹാറിലെ ബുക്സര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വന്‍സജ്ജീകരണങ്ങളാണ് സ്റ്റേഷനില്‍ ഒരുക്കിയിരുന്നത്. എന്നാല്‍ മടങ്ങിയെത്തിയ തൊഴിലാളികള്‍ ഇത് വകവയ്ക്കാതെ പുറത്തേക്ക് ഓടുകയായിരുന്നു. പൊലീസിന്റെ ബാരിക്കേഡുകള്‍ അടക്കം മാറ്റിയാണ് പുറത്തേക്ക് ഓടിയത്. കോവിഡിന്റെ രണ്ടാം തരംഗം വന്‍പ്രതിസന്ധിയാണ് ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുന്നത്. ഇതോടെയാണ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ തന്നെ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്. എന്നാല്‍ ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ പുറത്തേക്ക് ഓടുകയാണ്. ആരോഗ്യവകുപ്പ് ജീവനക്കാരെയും പോലീസുകാരെയും നോക്കുകുത്തികളാക്കിയാണ് ജനക്കൂട്ടം പരിശോധനയില്‍ നിന്നു രക്ഷപ്പെടുന്നത്.
Read Moreരണ്ടാം ലോക്ഡൗണ്‍ വരുന്നു ? ലോക്ഡൗണ്‍ ആശങ്കയില്‍ കുടിയേറ്റ തൊഴിലാളികള്‍ മുംബൈ വിടുന്നു…
രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായതോടെ രണ്ടാം ലോക്ഡൗണ്‍ ആശങ്കയുമുയരുകയാണ്. ലോക്ഡൗണ്‍ സാധ്യത മുമ്പില്‍ കണ്ട മുംബൈയില്‍ നിന്നും കുടിയേറ്റ തൊഴിലാളികള്‍ സ്വദേശത്തേക്ക് വ്യാപകമായി സ്വദേശത്തേക്ക് മടങ്ങുകയാണ്. മുംബൈ നഗരത്തില്‍ 30 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണുള്ളത്. ഞായറാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതും വാരാന്ത്യ ലോക്ഡൗണ്‍ കൊണ്ടുവരുന്നതുമാണ് തൊഴിലാളികളെ ആശങ്കയിലാക്കിയത്. മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം 400 ശതമാനം കണ്ട് ഉയര്‍ന്നതോടെയാണ് ജനങ്ങളില്‍ രണ്ടാം ലോക്ഡൗണിനെ കുറിച്ച് ആശങ്ക ഉയര്‍ന്നത്. രാജ്യത്ത് പത്ത് കോടിയിലേറെ കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ദിവസക്കൂലിയാണ് ഇവരുടെ ഏക വരുമാനമാര്‍ഗം. ഒരു ദിവസം പണിക്ക് പോയില്ലെങ്കില്‍ ഉപജീവനം പ്രതിസന്ധിയിലാകുന്ന അവസ്ഥ. രോഗം മൂലം അവധിയെടുത്താല്‍ പ്രതിഫലവുമുണ്ടാകില്ല. കോവിഡ് മഹാമാരിയുടെ കാലത്തും ഇതുതന്നെയാണ് ഇവരുടെ ജീവിതാവസ്ഥ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ ഒന്ന് വരെ നീണ്ട സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ രാജ്യത്ത് 40…
Read Moreഇലനക്കിയുടെ ചിറിനക്കി ! ഭായിമാരെ കബളിപ്പിച്ച് മരത്തില്‍ കയറ്റിയ ശേഷം ഫോണും പണവും കൊണ്ട് യുവാവ് മുങ്ങി ! ചങ്ങരംകുളത്ത് നടന്ന സംഭവം മലയാളികള്‍ക്കാകെ അപമാനകരം…
ഇതരസംസ്ഥാനത്തൊഴിലാളികളെ ജോലിയ്‌ക്കെന്നു പറഞ്ഞ് വിളിച്ച് മരത്തില്‍ കയറ്റിയ ശേഷം അവരുടെ മൊബൈല്‍ ഫോണും 10,000 രൂപയും കവര്‍ന്ന് മലയാളി യുവാവ്. ചങ്ങരംകുളം പ്രദേശത്ത് മരം വെട്ട് ജോലിക്കു പോകുന്ന ബിഹാര്‍ സ്വദേശികളായ നവല്‍കുമാര്‍, സത്രുധാര്‍ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. ഇന്നലെ രാവിലെ ബൈക്കില്‍ എത്തിയ യുവാവ് മരത്തിന്റെ ഇല വെട്ടാന്‍ ഇരുവരെയും ജോലിക്കു വിളിച്ചു. കോലിക്കരയില്‍ ഒരു പറമ്പില്‍ എത്തി ഇല വെട്ടാനുള്ള മരം കാണിച്ചു കൊടുത്തു. വസ്ത്രം മാറി ജോലി ആരംഭിച്ചതോടെ താഴെ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ വസ്ത്രത്തില്‍നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന് യുവാവ് മുങ്ങുകയായിരുന്നു. തൊഴിലാളികള്‍ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പരിസരത്തെ സിസിടിവികള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.
Read Moreകോവിഡ് സ്ഥിരീകരിച്ച അതിഥി തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാം ! സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വിവാദമാകുന്നു…
കോവിഡ് ബാധിച്ച ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ടു ജോലി ചെയ്യിപ്പിക്കാമെന്ന് ഉത്തരവിട്ട സംസ്ഥാന സര്‍ക്കാറിന്റെ നടപടി വിവാദത്തില്‍. കോവിഡ് ഉള്ളവര്‍ ക്വാറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥ ലോകത്താകെ നടപ്പാക്കുമ്പോഴാണു വ്യവസായ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതുഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍ വിചിത്രമായ ഉത്തരവു പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് അനുസരിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് പോസിറ്റീവായവരെ ജോലിയ്ക്കു നിയോഗിക്കാം. വൈറസ് ബാധിതരെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കരുതെന്നും ലക്ഷണമില്ലാത്ത കോവിഡ് ബാധിതരില്‍ നിന്നു മറ്റുള്ളവര്‍ക്ക് വൈറസ് പകരാതിരിക്കാന്‍ അവരെ ഒരുമിച്ചു ജോലിക്കു നിയോഗിക്കണമെന്നും ഉത്തരവിലുണ്ട്. ലക്ഷണങ്ങളോടെയോ അല്ലാതെയോ കോവിഡ് സ്ഥിരീകരിച്ചാല്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും തുടര്‍ന്ന് ആന്റിജന്‍ പരിശോധന നടത്തുമ്പോള്‍ വൈറസ് ബാധയില്ലെന്നു കണ്ടെത്തിയാലും ഏഴു ദിവസം കൂടി ക്വാറന്റീനില്‍ കഴിയണമെന്നുമാണ് സര്‍ക്കാരിന്റെ പൊതു ഉത്തരവ്. ഇതിന് ഘടകവിരുദ്ധമാകുകയാണ് ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന…
Read More15 ദിവസത്തിനകം മുഴുവന്‍ തൊഴിലാളികളെയും സ്വദേശത്ത് എത്തിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീം കോടതി ! ഉത്തരവ് കേന്ദ്രത്തിനു മാത്രമല്ല സംസ്ഥാനങ്ങള്‍ക്കും ബാധകം…
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ കുടിയേറ്റ തൊഴിലാളികളെയും എത്രയും പെട്ടെന്ന് സ്വദേശങ്ങളില്‍ എത്തിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി. ഇതിനായി 15 ദിവസത്തെ സാവകാശമാണ് കോടതി അനുവദിച്ചിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്, എസ്കെ കൗള്‍ എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. അതേസമയം, കുടിയേറ്റ തൊഴിലാളികളുടെ യാത്രയ്ക്കായി ജൂണ്‍ മൂന്ന് വരെ 4200 ശ്രമിക് ട്രെയിനുകള്‍ ഓടിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു. എത്ര തൊഴിലാളികളെ ഇനിയും നാടുകളിലേക്ക് എത്തിക്കാനുണ്ടെന്നും എത്ര ട്രെയിനുകള്‍ വേണ്ടി വരുമെന്നതും സംസ്ഥാന സര്‍ക്കാരുകള്‍ക്കേ പറയാന്‍ സാധിക്കൂവെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു. ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികളെ അവരുടെ ജന്മദേശങ്ങളിലെത്തിച്ചിട്ടുണ്ടെന്നും ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമാണ് ഏറ്റവും കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ ഓടിയതെന്നും മെഹ്ത വിശദീകരിച്ചു.
Read Moreറോഡരുകില്‍ സുഹൃത്തിന്റെ മടിയില്‍ തളര്‍ന്നു വീണ കുടിയേറ്റ തൊഴിലാളിയുടെ ചിത്രം ചര്‍ച്ചയാകുന്നു ! ഈ ചിത്രത്തിനു പിന്നിലെ കഥ അതീവ ദയനീയം…
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികളാണ് എങ്ങനെയും സ്വന്തം നാട്ടിലേക്ക് എത്തിപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇങ്ങനെ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന പലരും യാത്രയ്ക്കിടെ മരണമടയുകയും ചെയ്യുന്നുണ്ട്. നാട്ടിലേക്കുള്ള മടക്കയാത്രയില്‍ സുഹൃത്തിന്റെ മടിയില്‍ തളര്‍ന്നു വീണു കിടക്കുന്ന കുടിയേറ്റ തൊഴിലാളിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഉത്തര്‍പ്രദേശിലേയക്കുള്ള മടക്കയാത്രയില്‍ മധ്യപ്രദേശിലെ ശിവപുരി ജില്ലയിലുള്ള റോഡരികിലാണ് കുടിയേറ്റ തൊഴിലാളി തളര്‍ന്നു വീണത്. നാട്ടിലേയ്ക്ക് മടങ്ങാനുള്ള കുടിയേറ്റ തൊഴിലാളികളുടെ അതിദയനീയതയില്‍ കണ്ണീര് ഒഴുക്കാതിരിക്കാനാകില്ലെന്ന കോടതികളുടെ വാക്കുകള്‍ ഓരോ ദിവസവും അന്വര്‍ത്ഥമാകുന്ന കാഴ്ചയാണ്. മണിക്കൂറുകള്‍ക്ക് ശേഷം 24കാരനായ യുവാവ് ആശുപത്രിയില്‍വച്ച് മരണപ്പെടുകയും ചെയ്തു. അതിതീവ്ര ചൂടിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് തൊഴിലാളിയുടെ മരണത്തില്‍ അവസാനിച്ചത്. ഗുജറാത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലേയ്ക്കുള്ള മടക്കയാത്രയില്‍ പെട്ട സംഘത്തിലുള്ള തൊഴിലാളിയായിരുന്നു 24 കാരനായ അമൃത്. ട്രക്കിലായിരുന്നു ഇവരുടെ യാത്ര. സൂറത്തിലുള്ള ഫാക്ടറിയിലെ ജോലി…
Read Moreഇതാവണമെടാ സൂപ്പര്‍സ്റ്റാര്‍ ! ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പത്തു ബസ് ഏര്‍പ്പെടുത്തി നടന് സോനു സൂദ്;നടന്റെ മാതൃകാപരമായ പ്രവൃത്തികള്‍ ഇങ്ങനെ…
കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ഇതരസംസ്ഥാനങ്ങൡ കുടുങ്ങിയ തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ പത്തു ബസുകള്‍ ഏര്‍പ്പാടാക്കി നടന് സോനു സൂദ്. ലോക്ഡൗണില്‍ മഹാരാഷ്ട്രയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് പോകാനായി പത്തു ബസ്സാണ് ഏര്‍പ്പാടാക്കിയത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് പോകാനായാണ് ബസ് ഒരുക്കിയത്. ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പ്രശംസകളുമായി ആരാധകരും താരങ്ങളുമടക്കം രംഗത്തെത്തി. നിന്നില്‍ അഭിമാനിക്കുന്നുവെന്നാണ് സംവിധായികയും നിര്‍മ്മാതാവുമായ ഫറ ഖാന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിരവധി പാവപ്പെട്ടവര്‍ക്ക് താരം ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട്. നേരത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ആറ് നിലയുള്ള തന്റെ ഹോട്ടല്‍ വിട്ടു കൊടുക്കുകയും ചെയ്തിരുന്നു.
Read Moreകേരളത്തില്‍ നിന്ന് മടങ്ങിയ ‘അതിഥികള്‍’ നാട്ടില്‍ പട്ടിണിയില്‍ ! ക്യാമ്പുകളില്‍ നിന്ന് കേരളത്തിലെ മുതലാളിമാരെ വിളിച്ച് കദനകഥ പറയുന്നവരുടെ എണ്ണം കൂടുന്നു…
കേരള സര്‍ക്കാര്‍ മലയാളികളേക്കാള്‍ കരുതല്‍ നല്‍കിയാണ് ലോക്ക്ഡൗണ്‍ കാലത്ത് ഇതര സംസ്ഥാന തൊഴിലാളികളെ പരിചരിച്ചിരുന്നത്. ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുത്തു. എന്നാല്‍ ഇങ്ങനെ നാട്ടിലെത്താന്‍ തിടുക്കം കാട്ടിയ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ നാട്ടിലെ ക്യാമ്പുകളില്‍ കഴിയുകയാണ്. വേണ്ടത്ര ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഒന്നും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. പലരും തങ്ങളുടെ ദുരവസ്ഥ കേരളത്തിലെ സുഹൃത്തുക്കളെയും മറ്റും അറിയിക്കുന്നുണ്ട്. കേരളത്തില്‍നിന്നു ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കു പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് ഈ ദുര്യോഗമുണ്ടായിരിക്കുന്നത്. ബിഹാറിലെ കടിഹാര്‍ ജില്ലയിലെ ഒരു ക്യാംപില്‍ കഴിയുന്ന കേരളത്തില്‍നിന്നു പോയവരുള്‍പ്പെടെയുള്ള 90 നടുത്ത് തൊഴിലാളികള്‍ നേരത്തിന് ഭക്ഷണമോ കുടിവെള്ളമോ പോലും ലഭിക്കാതെ കഷ്ടപ്പെടുകയാണ്. കേരളത്തില്‍ തിരൂരില്‍നിന്നു പുറപ്പെട്ടവരുള്‍പ്പെടെ 34 പേരാണ് കടിഹാറിലെ നൗറസിയ സ്കൂളിലെ ക്യാംപിലുള്ളത്. ഡല്‍ഹിയില്‍നിന്നു വന്നവരും ഈ ക്യാംപിലുണ്ട്. നേരത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും തങ്ങള്‍ കുടിക്കുന്നത് കുഴല്‍ കിണറിലെ മലിനജലമാണെന്നും ഇവര്‍…
Read More