കണ്ണീരുണാങ്ങാതെ കാർത്തികയിൽ കുടുംബം; അമ്മയുടെ മരണാനന്തര ക്രിയയ്ക്ക് ശേഷം മകൻ ബാത്ത് റൂമിൽ മരിച്ച നിലയിൽ 

എ​ട​ത്വ: ര​ണ്ടാ​ഴ്ച മു​ന്‍​പ് മ​രി​ച്ച മാ​താ​വി​ന്‍റെ ചി​താ​ഭ​സ്മം നി​മ​ജ്ജ​നം ചെ​യ്ത് മ​ട​ങ്ങി​യെ​ത്തി​യ മ​ക​ന്‍ കു​ളി​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. കോ​ട്ട​യം ക​ങ്ങ​ഴ ഇ​ല​ക്കാ​ട് കാ​ര്‍​ത്തി​ക​യി​ല്‍ സു​രേ​ന്ദ്ര​ന്‍ (63) ആ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു മു​ന്‍​പ് കു​ളി​ക്കാ​നാ​യി കു​ളി​മു​റി​യി​ല്‍ ക​യ​റി​യ സു​രേ​ന്ദ്ര​ന്‍ ഏ​റെ സ​മ​യ​ത്തി​നുശേ​ഷ​വും കാ​ണാ​ഞ്ഞ​തി​നെതു​ട​ര്‍​ന്ന് നോ​ക്കു​മ്പോ​ള്‍ സു​രേ​ന്ദ്ര​ന്‍ കു​ളി​മു​റി​യി​ല്‍ വീ​ണു കി​ട​ക്കു​ന്ന​താ​യി കാ​ണു​ക​യാ​യി​രു​ന്നു.

വാ​തി​ല്‍ ച​വി​ട്ടി​ത്തു​റ​ന്ന് സു​രേ​ന്ദ്ര​നെ പ​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. മ​ര​ണ​ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തി​നാ​ല്‍ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11.30ന് ​കോ​ട്ട​യം ക​ങ്ങ​ഴ കാ​ര്‍​ത്തി​ക​യി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും. ഭാ​ര്യ: ക​ല. മ​ക്ക​ള്‍: ജി​തി​ന്‍, കൃ​ഷ്ണ​പ്രി​യ.

Related posts

Leave a Comment