ജയരാജന്‍റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ; ഇ.പി. ജയരാജന്‍റെ ക്ഷേത്രദര്‍ശനത്തെ പിന്തുണച്ച് കെ. സുരേന്ദ്രന്‍; ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കോഴിക്കോട്: സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍റെ ക്ഷേത്രദര്‍ശനത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്. ജയരാജന് അഭിനന്ദനങ്ങളും ആശംസകളുമെന്ന് ഫേസ്ബുക്കിൽ സുരേന്ദ്രൻ കുറിച്ചു.

വിപ്ലവകരമായ ഈ നടപടി പരസ്യമായി സ്വീകരിച്ച ഇ.പി. ജയരാജൻ പ്രത്യേകം പ്രശംസയർഹിക്കുന്നു. അതിന്‍റെ പേരിൽ ആരും കുത്തിത്തിരിപ്പിനു മുതിരരുത്. ജയരാജന്‍റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ. ശത്രുക്കൾ നിഗ്രഹിക്കപ്പെടട്ടെയെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

മുഴക്കുന്നിലെ മൃദംഗശൈലേശ്വരീദേവി ക്ഷേത്രത്തില്‍ ഇ.പി. ജയരാജന്‍ ദര്‍ശനം നടത്തിയത് ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജയരാജന് പിന്തുണയുമായി കെ. സുരേന്ദ്രന്‍ രംഗത്തുവന്നത്.

Related posts