വ​രാ​പ്പു​ഴ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തിൽ മാറിമാറി മർദിച്ചു; ശ്രീജിത്തിനെ പോലീസ് ക്രൂരമായി മർദിച്ചുവെന്ന വെളിപ്പെടുത്തലുമായി സഹോദരൻ

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​വെ​ന്ന് സ​ഹോ​ദ​ര​ൻ സ​ജി​ത്. ത​ന്നെ​യും ശ്രീ​ജി​ത്തി​നെ​യും മാ​റി​മാ​റി പോ​ലീ​സു​കാ​ർ മ​ർ​ദി​ച്ചു. വ​രാ​പ്പു​ഴ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നും സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു.

സ്റ്റേ​ഷ​നു പു​റ​ത്തു​വ​ച്ച് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ശ്രീ​ജി​ത്തി​നെ മ​ർ​ദി​ച്ചു​വെ​ന്നും സ​ജി​ത്ത് പ​റ​ഞ്ഞു. അ​തേ​സ​മ​യം ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കേ​റ്റ ക്ഷ​തം മൂ​ല​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൈ​കാ​ലു​ക​ൾ കൊ​ണ്ടു​ള്ള മ​ർ​ദ​ന​ത്തി​ലാ​ണു ക്ഷ​ത​മേ​റ്റി​ട്ടു​ള്ള​തെ​ന്നു വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്.

 

Related posts