ജനാഭിലാഷം നോക്കിയല്ല സർക്കാർ പ്രവർത്തിക്കേണ്ടത്; ഹാരിസൺ കേസിൽ ഭൂമി ഏറ്റെടുക്കൽ നിർത്തിവയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഹാരിസൺ മലയാളം കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികൾ കോടതി തള്ളുകയും ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

രാജമാണിക്യം അന്വേഷണ റിപ്പോർട്ട് കോടതി പൂർണമായും തള്ളി. ഹാരിസണിന്‍റെ കൈവശമുള്ള 38,000 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു കമ്മീഷൻ റിപ്പോർട്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിരുന്നു. ഇതും കോടതി റദ്ദാക്കി.

വൻകിട കമ്പനികളുടെ നിലനിൽപ് സംസ്ഥാനത്തിന് ആവശ്യമാണെന്നും ജനാഭിലാഷം നോക്കിയല്ല സർക്കാർ പ്രവർത്തിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയ കോടതി നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കേണ്ട സർക്കാർ, റോബിൻഹുഡ് ആകരുതെന്നും നിരീക്ഷിച്ചു.

Related posts