കേന്ദ്രത്തിന് ഇടപെടാൻ പറ്റുമോ? സു​രേ​ഷ്ഗോ​പി ഡ​ൽ​ഹി​യി​ൽ; ക​രു​വ​ന്നൂ​രി​ലെ സ്ഥി​തി പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ക്കും


തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ഇ​ന്ന് ഡൽഹിയിൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന ബിജെപി നേതാവായ നടൻ സു​രേ​ഷ്ഗോ​പി ക​രു​വ​ന്നൂ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്തും.

ക​രു​വ​ന്നൂ​രി​ൽനി​ന്ന് തൃ​ശൂ​ർ വ​രെ ന​ട​ത്തി​യ പ​ദ​യാ​ത്ര​യ്ക്കുശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ സു​രേ​ഷ്ഗോ​പി കാ​ണു​ന്ന​ത്.

ക​രു​വ​ന്നൂ​രി​ൽനി​ന്നു ല​ഭി​ച്ച നി​ര​വ​ധി പ​രാ​തി​ക​ൾ സം​ബ​ന്ധി​ച്ചും ക​രു​വ​ന്നൂ​രി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ചും ഇ​ഡി അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ചും സു​രേ​ഷ്ഗോ​പി പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി സം​സാ​രി​ക്കും.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ന​ട​ത്താ​ൻ പ​റ്റു​മോ എ​ന്ന കാ​ര്യ​വും ച​ർ​ച്ച ചെ​യ്യും. ക​രു​വ​ന്നൂ​ർ വി​ഷ​യം മു​ൻ​നി​ർ​ത്തി സി​പി​എ​മ്മി​നും കോ​ണ്‍​ഗ്ര​സി​നു​മെ​തി​രേ ബി​ജെ​പി​യു​ടെ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​ന്ന കാ​ര്യം സം​ബ​ന്ധി​ച്ചും സു​രേ​ഷ്ഗോ​പി പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ക്കും.

തൃ​ശൂ​ർ ലോ​ക്സ​ഭ സ്ഥാ​നാ​ർ​ത്ഥി​ത്വം സം​ബ​ന്ധി​ച്ചും ഇ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ സം​സാ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സ​ത്യ​ജി​ത്ത് റേ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക് സു​രേ​ഷ്ഗോ​പി​യെ നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ക്കു​ക​യെ​ങ്കി​ലും ഈ ​പ​ദ​വി ഏ​റ്റെ​ടു​ക്കു​ന്ന​തു​കൊ​ണ്ട് തൃ​ശൂ​രി​ൽ ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കി​ല്ലെ​ന്ന നി​ല​യി​ലാ​ണ് ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ.

ഇ​ക്കാ​ര്യം ഒ​ന്നു​കൂ​ടി വ്യ​ക്ത​മാ​ക്കാ​നാ​ണ് മോ​ദി സു​രേ​ഷ്ഗോ​പി​യെ കൂ​ടി​ക്കാ​ഴ്ച​ക്ക് വി​ളി​ച്ചി​രി​ക്കു​ന്ന​തതെന്നാണു സൂചന.

Related posts

Leave a Comment