അതിഗംഭീരം..! ടേക്കോഫ് കണ്ട് ത്രില്ലടിച്ച് സൂര്യ

Surya_takeoff01

തീയറ്ററിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് മഹേഷ് നാരായണന്‍റെ ടേക്കോഫ്. ഇറാക്കിൽ ഐഎസ് ഭീകരരുടെ പിടിയിലായ മലയാളി നഴ്സുമാരുടെ കഥ പറഞ്ഞ ചിത്രത്തെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരനിര തന്നെ രംഗത്തെത്തിയിരുന്നു. ഇതിനിടെ ചിത്രത്തിന് തമിഴിൽ നിന്നും ഒരു സൂപ്പർ ആരാധകനെ കിട്ടി. സാക്ഷാൽ സൂര്യ. ചിത്രം കണ്ട സൂപ്പർതാരത്തിന് പറയാൻ വാക്കുകളില്ലായിരുന്നു. ട്വിറ്റർ പേജിൽ ഷെയർ ചെയ്ത പോസ്റ്റിലൂടെയാണ് സൂര്യ തന്‍റെ അഭിപ്രായം അറിയിച്ചത്.

ചിത്രം വളരെ മികച്ചതാണെന്നും അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനമറിയിക്കുന്നതായും സൂര്യ ട്വീറ്റ് ചെയ്തു. മഹേഷ് നാരായണനൊപ്പമുള്ള ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

മലയാളത്തിലെ മുന്‍നിര എഡിറ്റര്‍ കൂടിയായ മഹേഷിന്‍റെ ആദ്യസംവിധാന സംരംഭമാണ് ടേക്കോഫ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി, പാർ‌വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

Related posts