56 കാ​രി​യു​മാ​യി 70-ാം വ​യ​സി​ൽ വി​വാ​ഹം; ഒ​ടു​വി​ൽ ഭ​ർ​ത്താ​വ് അ​റി​യാ​തെ വീ​ട് വി​റ്റ് കോ​ടി​ക​ൾ കൈ​ക്ക​ലാ​ക്കി ഭാ​ര്യ

വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഭ​ർ​ത്താ​വ​റി​യാ​തെ ഭ​ർ​ത്താ​വി​ന്‍റെ 3.61 കോ​ടി രൂ​പ​യു​ടെ വീ​ട് വി​റ്റ് ഭാ​ര്യ. പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ ഭ​ർ​ത്താ​വ് അ​റി​യാ​തെ വീ​ട് വി​റ്റ് കാ​ശ് വാ​ങ്ങി​യ​ത്. മും​ബൈ​യി​ലാ​ണ് സം​ഭ​വം.

70 -കാ​ര​ന്‍റെ ര​ണ്ടാം ഭാ​ര്യ​യാ​ണ് 56​കാ​രിയായ രേ​ണു സി​ങ്ങ്. ഇ​യാ​ളെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​ൻ​ജി​ഒ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന രേ​ണു സി​ങ്ങി​നെ 2016ലാ​ണ് ഇ​യാ​ൾ ക​ണ്ടു​മു​ട്ടു​ന്ന​ത്. പി​ന്നീ​ട് ഇ​രു​വ​രും വി​വാ​ഹി​ത​രാ​വു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ​ക്ക് ആ​ദ്യ​ത്തെ ഭാ​ര്യ​യി​ൽ ര​ണ്ട് ആ​ൺ​മ​ക്ക​ളു​ണ്ട്. അ​തി​ൽ മൂ​ത്ത​യാ​ൾ 2017 -ൽ ​മ​രി​ച്ചു. സ്വ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​മ​ക​ന്‍റെ ഭാ​ര്യ 70 -കാ​ര​നെ​തി​രെ കേ​സ് കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ പ്രാ​യ​ത്തി​ന്‍റെ​താ​യ അ​സു​ഖ​ങ്ങ​ൾ കാ​ര​ണം അ​യാ​ൾ കേ​സി​ന് പി​ന്നാ​ലെ പോ​യി​ല്ല. തു​ട​ർ​ന്ന് നി​യ​മ​പോ​രാ​ട്ട​ത്തി​നാ​യി ഇ​യാ​ൾ ര​ണ്ടാം ഭാ​ര്യ രേ​ണു​വി​ന് ​പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി ന​ൽ​കു​ക​യാ​യി​രു​ന്നു.

എന്നാൽ രേ​ണു സി​ങ് ആ ​പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് ഭ​ർ​ത്താ​വ് അ​റി​യാ​തെ കോ​ടി​ക​ൾ വി​ല മ​തി​ക്കു​ന്ന ഫ്ലാ​റ്റ് വി​റ്റു. 2020 -ലാ​ണ് ഇവർ ഭ​ർ​ത്താ​വി​ന്‍റെ ഫ്ലാ​റ്റ് വി​ൽ​ക്കു​ന്ന​ത്. ശേ​ഷം ഭ​ർ​ത്താ​വി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ടാ​ണ് താ​ൻ അ​റി​യാ​തെ ഫ്ലാ​റ്റ് വി​റ്റ കാ​ര്യം അയാൾ അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ഭാ​ര്യ​ക്കെ​തി​രെ കേ​സ് കൊ​ടുക്കുകയായിരുന്നു. 

 

 

Related posts

Leave a Comment