സുശാന്ത് സിംഗിന്റെ വിവാഹം ഉടന്‍ തന്നെ നടക്കുമായിരുന്നുവെന്ന് ബന്ധു ! മുന്‍നിര നടിയുമായി പ്രണയത്തിലായിരുന്നുവെന്ന് സൂചന; ഇരുവരുമൊന്നിച്ചുള്ള അവസാന ചിത്രങ്ങള്‍ പുറത്ത്…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം.

സിനിമലോകത്തെ മാത്രമല്ല സുശാന്ത്‌സിംഗിന്റെ മരണം ഇന്ത്യന്‍ യുവതയെ ഒന്നാകെയും ദുഖിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണിയായി വെള്ളിത്തിരയില്‍ തകര്‍ത്താടിയ സുശാന്ത് ഇന്ത്യന്‍ യുവജനങ്ങളുടെ ഒന്നാകെ ഹൃദയത്തിലാണ് ചിരപ്രതിഷ്ഠ നേടിയത്.

അതിനാല്‍ തന്നെ ഈ മരണം സിനിമാപ്രേമികള്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും ഒരു പോലെ ആഘാതമാവുകയാണ്.

സുശാന്ത് വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നതായുള്ള വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നടന്റെ കസിനാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.വിവാഹത്തിനായുള്ള ഒരുക്കം തുടങ്ങുകയായിരുന്നു എന്നും കസിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചെറിയ ചടങ്ങായി വിവാഹം നടത്താനായിരുന്നു പ്ലാന്‍.

ലോക്ക്ഡൗണ്‍ അവസാനിച്ച് മുംബൈയിലെ സുശാന്തിന്റെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു കുടുംബം. നടി റിയ ചക്രബര്‍ത്തിയുമായി സുശാന്ത് ഡേറ്റിംഗിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ പ്രണയത്തെ കുറിച്ച് പറയാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ഇരുവരും ഒന്നിച്ച് ഡിന്നര്‍, ഔട്ടിംഗ് നടത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മാര്‍ച്ച് 11ന് ഇരുവരും വര്‍ക്കൗട്ട് കഴിഞ്ഞ് ഒന്നിച്ചെത്തുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദില്‍ ബേച്ചാരാ എന്ന സിനിമയായിരുന്നു സുശാന്തിന്റേതായി ഏറ്റവും പുതുതായി പുറത്തിറങ്ങാന്‍ ഇരിക്കുന്നത്.

മേയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ലോക്ക് ഡൗണിനെത്തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. സഞ്ജന സംഘിയാണ് ചിത്രത്തിലെ നായിക. നടിയുടെ അരങ്ങേറ്റ ചിത്രമാണിത്.

സുശാന്തിന്റെ മരണത്തില്‍ അനുശോചനമര്‍പ്പിച്ച് പങ്കു വച്ച വീഡിയോയില്‍ സഞ്ജന വിതുമ്പുന്നത് കാണാമായിരുന്നു.

Related posts

Leave a Comment