ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ “ഡ​ബി​ൾ സെ​ഞ്ചു​റി’​യ​ടി​ച്ച് മി​താ​ലി​രാ​ജ്; റി​ക്കാ​ർ​ഡ്

ഹാ​മി​ൽ​ട്ട​ണ്‍: ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ മി​താ​ലി രാ​ജിന് രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും റി​ക്കാ​ര്‍​ഡ്. വ​നി​താ ക്രി​ക്ക​റ്റി​ൽ 200 മ​ത്സ​ര​ങ്ങ​ൾ തി​ക​യ്ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ താ​ര​മെ​ന്ന നേ​ട്ടം മി​താ​ലി രാ​ജ് സ്വ​ന്ത​മാ​ക്കി. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലി​റ​ങ്ങി​യ​തോ​ടെ​യാ​ണ് മി​താ​ലി മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും മു​ന്നി​ലെ​ത്തി​യ​ത്.

ഏ​ക​ദി​ന​ത്തി​ൽ ലോ​ക​ത്തി​ൽ ഏ​റ്റ​വും അ​ധി​കം റ​ണ്‍​സ് നേ​ടി​യ വ​നി​താ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ന്‍റെ തൊ​പ്പി​യി​ലെ പൊ​ൻ​തൂ​വ​ലാ​ണ്. മു​പ്പ​ത്താ​റു​കാ​രി​യാ​യ മി​താ​ലി​രാ​ജ് 200 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 51.33 ശ​രാ​ശ​രി​യി​ൽ 6622 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. വ​നി​താ ക്രി​ക്ക​റ്റി​ലെ തെ​ണ്ടു​ൽ​ക്ക​ർ എ​ന്നാ​ണ് മി​താ​ലി രാ​ജ് അ​റി​യ​പ്പെ​ടു​ന്ന​ത്.

1999ൽ ​അ​യ​ർ​ല​ൻ​ഡി​നെ​തി​രേ അ​ര​ങ്ങേ​റ്റം കു​റി​ച്ച മി​താ​ലി രാ​ജി​ന്‍റെ പേ​രി​ലാ​ണ് ഏ​റ്റ​വും അ​ധി​കം നാ​ൾ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് ക​ളി​ച്ച വ​നി​താ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും.

പു​രു​ഷന്‍മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ലോ​ക​ത്തി​ൽ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ക​രി​യ​റി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് മി​താ​ലി. സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ, ശ്രീ​ല​ങ്ക​യു​ടെ സ​ന​ത് ജ​യ​സൂ​ര്യ, പാ​ക്കി​സ്ഥാ​ന്‍റെ മി​യാ​ൻ​ദാ​ദ് എ​ന്നി​വ​രാ​ണ് മി​താ​ലി​ക്കു മു​ന്നി​ലു​ള്ള​ത്.

Related posts