റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്നുള്ള ഗോഡൗണിന്റെ പുറത്തുകിടന്നിരുന്ന പേപ്പര്‍ മാലിന്യങ്ങള്‍ക്ക് തീയിട്ട ശേഷമാണ് ഇയാള്‍ കാര്‍മല്‍ ബില്‍ഡിംഗിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. സമീപത്തെ രണ്ടു ബൈക്കുകളില്‍ നിന്നും പെട്രോള്‍ ശേഖരിച്ചാണ് ഇയാള്‍ തീയിട്ടത്. കണ്ടുനിന്നവര്‍ ഇതു ചോദ്യം ചെയ്തതോടെ പെട്രോള്‍ കുപ്പിയുമായി ഇയാള്‍ ഓടി കെട്ടിടത്തിന്റെ മുകളില്‍ കയറുകയായിരുന്നു. പിന്നീട് ഈ പെട്രോള്‍ തലയില്‍ ഒഴിച്ചാണ് കെട്ടിടത്തിന്റെ മുകളില്‍ നിലയുറപ്പിച്ചത്. സംഭവം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് തീയണച്ചതുമൂലം വന്‍ദുരന്തം ഒഴിവായി. പോലീസ് എത്തി ഇയാളെ അനുനയിപ്പിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീട് ഏറെ പരിശ്രമിച്ച് പോലീസ് ഇയാളെ ബലമായി കീഴ്പ്പെടുത്തുകയായിരുന്നു. മാനസിക വിഭ്രാന്തിയുള്ള അന്യസംസ്ഥാനക്കാരനാണ് യുവാവെന്നറിയുന്നു. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
Related posts
നവജാത ശിശുവിന്റെ കൊലപാതകം; ഗർഭിണിയാണെന്നറിഞ്ഞത് വൈകി, അറിഞ്ഞപ്പോൾ യുവാവ് മുങ്ങി; ആണ്‍സുഹൃത്തിനെ തേടിയിറങ്ങി പോലീസ്
കൊച്ചി: എറണാകുളം പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഫ്ളാറ്റില്‍നിന്നും വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിയായ യുവതിയുടെ ആണ്...25 കോടിയുടെ തട്ടിപ്പ്; പ്രതി പണം തട്ടിയത് നൂറിലധികം പ്രവാസികളില്‍നിന്ന്; കണ്ണൂർ സ്വദേശി അറസ്റ്റിൽ
കൊച്ചി: ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പണം...കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്; കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടിൽ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് ഇഡി ഹൈക്കോടതിയിൽ
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുമായി നേരിട്ടും അല്ലാതെയും പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഹൈക്കോടതിയില്‍....