പ്ര​സ​വ​വേ​ദ​ന തുടങ്ങി! പാ​ല​ക്കാ​ട്ടുനി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന യു​വ​തി കാ​റി​ൽ പ്ര​സ​വി​ച്ചു; രക്ഷയായത് കാറുടമയുടെ സമയോചിതമായ ഇടപെടല്‍

സ്വ​ന്തം ലേ​ഖ​ക​ൻ

മു​ളങ്കുന്ന​ത്തു​കാ​വ്: പ്ര​സ​വ​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന യു​വ​തി കാ​റി​ൽ പ്ര​സ​വി​ച്ചു. കാ​റു​ട​മ​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കു​ഞ്ഞി​നും അ​മ്മ​യ്ക്കും ര​ക്ഷ​യാ​യി. ഇ​ന്നു​രാ​വി​ലെ സം​ഭ​വം. പാ​ല​ക്കാ​ടുനി​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേക്ക് ഓ​ട്ടോ​യി​ൽ വ​രി​ക​യാ​യി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ രേ​ഷ്മ​യ്ക്ക് (25) പ​ട്ടി​ക്കാ​ടി​ന​ടു​ത്ത് മു​ടി​ക്കോ​ടു വച്ചാ​ണ് പ്ര​സ​വ​വേ​ദ​ന കൂ​ടി​യ​ത്.

വേ​ദ​ന ക​ല​ശ​ലാ​യ​പ്പോ​ൾ ഓ​ട്ടോ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടു. രേ​ഷ്മ​യു​ടേ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​മ്മ​യു​ടേ​യും സ​ഹോ​ദ​രി​യു​ടേ​യും നി​ല​വി​ളികേ​ട്ട് ഇ​തു​വ​ഴി കാ​റി​ൽ പോ​യി​രു​ന്ന ചി​റ​യ്ക്കാ​ക്കോ​ട് സ്വ​ദേ​ശി ബി​ജേ​ഷ് കാ​ർ നി​ർ​ത്തി ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പ​നി​യു​ള്ള മ​ക​നെ പ​ട്ടി​ക്കാ​ടു​ള്ള ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ പോ​വു​ന്പോ​ഴാ​ണ് ബി​ജേ​ഷ് വ​ഴി​യ​രി​കി​ൽ ഇ​വ​ർ ഓ​ട്ടോ​യി​ൽ ഇ​രു​ന്ന് ക​ര​യു​ന്ന​ത് ക​ണ്ട​ത്.

കാ​റി​ൽ പോ​കുംവ​ഴി യു​വ​തി പ്ര​സ​വി​ച്ചു. ഇ​തി​നി​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഫോ​ണ്‍ ചെ​യ്ത് യു​വ​തി​യെ പ്ര​സ​വി​ച്ച അ​വ​സ്ഥ​യി​ൽ കാ​റി​ൽ കൊ​ണ്ടു​വ​രു​ന്ന വി​വ​രം അ​റി​യി​ച്ചു. സ​മ​ര​ത്തി​ലാ​യി​ട്ടു പോ​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ൻ​മാ​രും പി​ജി ഡോ​ക്ട​ർ​മാ​രും എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ന്നി​ൽ കാ​ത്തു​നി​ന്നു.

കാ​റി​ൽ പ്ര​സ​വി​ച്ച യു​വ​തി​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും പൊ​ക്കി​ൾ​കൊ​ടി വേ​ർ​പെ​ടു​ത്തി​യി​രു​ന്നി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റുംമു​ന്പ് വ​നി​ത ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ള​ട​ക്ക​മു​ള്ള​വ​ർ കാ​റി​നു​ള്ളി​ൽവ​ച്ചുത​ന്നെ പൊ​ക്കി​ൾ​കൊ​ടി മു​റി​ച്ച് മാ​റ്റി​യ ശേ​ഷ​മാ​ണ് അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും ആശുപത്രിയിലേക്കു മാ​റ്റി​യ​ത്.അ​മ്മ​യും കു​ഞ്ഞും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts