എ​നി​ക്ക് ഈ ​മ​നു​ഷ്യ​നെ മ​തി: സുസ്മിത സെൻ

മി​സ് യൂ​ണി​വേ​ഴ്സും ബോ​ളി​വു​ഡ് താ​ര​വു​മാ​യ സു​സ്മി​ത​യ്ക്ക് പ്രാ​യം 42. ഇ​ക്കാ​ല​മ​ത്ര​യും വി​വാ​ഹം ക​ഴി​ക്കാ​തെ മു​ന്നോ​ട്ടു​പോ​യ താ​ര​ത്തി​ന് ഇ​പ്പോ​ൾ വി​വാ​ഹം ക​ഴി​ച്ചാ​ൽ കൊ​ള്ളാ​മെ​ന്ന് തോ​ന്നി​ത്തു​ട​ങ്ങി​യ​ത്രേ.

27കാ​ര​നും മോ​ഡ​ലു​മാ​യ റോ​ഹ്മാ​ൻ ഷാ​ളി​നെ ക​ണ്ട നി​മി​ഷം മു​ത​ൽ സു​സ്മി​ത വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ച്ചു തു​ട​ങ്ങി​യെ​ന്നാ​ണ് ബോ​ളി​വു​ഡി​ലെ അ​ട​ക്കം പ​റ​ച്ചി​ൽ. അ​ടു​ത്തി​ടെ ഒ​രു ഫാ​ഷ​ൻ ഷോ​യി​ൽ​വ​ച്ചാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​ത്. പി​ന്നെ ഒ​രു​മി​ച്ചാ​യി ക​റ​ക്കം. ഇ​പ്പോ​ഴി​താ ഇ​വ​ർ ത​മ്മി​ൽ വ​ല്ലാ​തെ അ​ടു​ത്തു​വ​ത്രേ.

ക​ഴി​ഞ്ഞ ദി​വ​സം റോ​ഹ്മാ​നു​മാ​യു​ള്ള റൊ​മാ​ന്‍റി​ക് വീ​ഡി​യോ സു​സ്മി​ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും ബ​ന്ധം പു​തി​യ ത​ല​ത്തി​ലേ​ക്ക് ക​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്. എ​ന്‍റെ ഉ​പ്പൂ​റ്റി ഈ ​മ​നു​ഷ്യ​നു മു​ന്നി​ലേ ഞാ​നു​യ​ർ​ത്തൂ​വെ​ന്നൊ​രു അ​ടി​ക്കു​റി​പ്പും വീ​ഡി​യോ​യ്ക്ക് താ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹം ഈ ​വ​ർ​ഷം ന​ട​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സു​സ്മി​ത​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ല്പ​ര്യ​മു​ണ്ടെ​ന്ന് റോ​ഹ്മാ​ൻ ആ​ണത്രേ ആ​ദ്യം അ​റി​യി​ച്ച​ത്. സു​സ്മി​ത ഇ​തി​നു സ​മ്മ​തം മൂ​ളു​ക​യാ​യി​രു​ന്നു. സു​സ്മി​ത ര​ണ്ടു കു​ട്ടി​ക​ളെ ദ​ത്തെ​ടു​ത്ത് വ​ള​ർ​ത്തു​ന്നു​ണ്ട്.

Related posts