“ക​ഞ്ചാ​വ് അ​പ​ക​ട​കാ​രി​യ​ല്ല, ഒൗ​ഷ​ധ​മാ​ണ്​’; വിവാദ പ്രസംഗം  നടത്തിയ ആൾ ദൈവം സ്വാമി നി​ത്യാ​ന​ന്ദ മുങ്ങിയെന്ന് പോലീസ്

ക​ർ​ണാ​ട​ക: വി​വാ​ദ പ്ര​സം​ഗ​ത്തെ​ത്തു​ട​ർ​ന്ന് സ്വാ​മി നി​ത്യാ​ന​ന്ദ ആ​ശ്ര​മ​ത്തി​ൽ നി​ന്നു മു​ങ്ങി​യെ​ന്ന് പോ​ലീ​സ്. ക​ഞ്ചാ​വ് അ​പ​ക​ട​കാ​രി​യ​ല്ല, അ​തൊ​രു ഒൗ​ഷ​ധ​മാ​ണെ​ന്നാ​യി​രു​ന്നു സ്വാ​മി​യു​ടെ പ്ര​സം​ഗം. പ്ര​സം​ഗ​ത്തി​നെ കു​റി​ച്ച് പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക്രൈം ​ബ്രാ​ഞ്ച് നി​ത്യാ​ന​ന്ദ​യ്ക്ക് നോ​ട്ടി​സ​യ​ച്ചി​രു​ന്നു.

ക്രൈം ​ബ്രാ​ഞ്ചി​നു മു​ന്നി​ൽ ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സ്.എ​ന്നാ​ൽ നോ​ട്ടീ​സ​യ​ച്ച ശേ​ഷം സ്വാ​മി ക​ർ​ണാ​ട​ക​ത്തി​ലെ ബി​ഡാ​ഡി​യി​ലു​ള്ള ആ​ശ്ര​മ​ത്തി​ൽ ഇ​ല്ല എ​ന്നാ​ണ് ക്രൈം ​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. മ​ദ്യ​ത്തി​ന് മാ​ത്ര​മേ മ​നു​ഷ്യ​നെ അ​ടി​മ​യാ​ക്കാ​ൻ ക​ഴി​യൂ, ക​ഞ്ചാ​വ് ആ​രെ​യും അ​ടി​മ​യാ​ക്കി​ല്ല. അ​ത് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​ക്കാ​റി​ല്ല.

കാ​ര​ണം അ​ത് ഒ​രു ഒൗ​ഷ​ധ​മാ​ണ്. ഞാ​ൻ ക​ഞ്ചാ​വി​ന്‍റെ ഉ​പ​യോ​ഗ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യ​ല്ല. ഞാ​നി​ത് ഉ​പ​യോ​ഗി​ച്ചി​ട്ടു​മി​ല്ല. മ​ദ്യം ഉ​പ​യോ​ഗി​ച്ച് അ​തി​ന് അ​ടി​മ​യാ​യ നി​ര​വ​ധി പേ​രെ ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​ഞ്ചാ​വി​ന് അ​ടി​മ​യാ​യ ആ​രെ​യും ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. നി​റു​ത്ത​ണ​മെ​ന്ന് തോ​ന്നി​യാ​ൽ ക​ഞ്ചാ​വി​ന്‍റെ ഉ​പ​യോ​ഗം നി​റു​ത്താം.

അ​ത് ഉ​പ​യോ​ഗി​ച്ച​ത് മൂ​ലം ആ​രോ​ഗ്യം ത​ക​ർ​ന്ന​വ​രെ​യെും ഞാ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നു​മാ​ണ് വി​വാ​ദ​മാ​യ പ്ര​സം​ഗ​ത്തി​ൽ സ്വാ​മി നി​ത്യാ​ന​ന്ദ പ​റ​ഞ്ഞ​ത്. വ്യ​ത്യ​സ്ത​മാ​യ പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​ണ് ആ​ൾ​ദൈ​വം സ്വാ​മി നി​ത്യാ​ന​ന്ദ.

Related posts