ദോ​ഷം മാ​റ്റാ​ന്‍ യുവതിയോട് ന​ഗ്‌​ന​യാ​യി നി​ന്ന് മു​ട്ട​യും തേ​ങ്ങ​യും പൊട്ടിക്കണമെന്ന് സ്വാമി;  ഭർത്താവും സുഹൃത്തുക്കളും സ്വാമിക്കിട്ട്  ‘പൊട്ടിച്ചു’; തോപ്പുപടിയിലെ  പ്രമുഖ സ്വാമിയുടെ ലീലകൾ ഇങ്ങനെ…

കൊ​ച്ചി: അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ഫോ​ട്ടോ​യും അ​യ​ച്ച തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും പ്ര​മു​ഖ സം​ഘ​ട​നാ നേ​താ​വു​മാ​യ സ്വാ​മിക്കെ തിരേ പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി യുവതി രംഗത്ത്. തോപ്പുംപടി സ്വദേശിനിയായ യുവതിയാണ് പരാതിയുമായി എത്തിയിട്ടുള്ളത്.

താൻ നൽകിയ പരാതിയിൽ നടപടി എടുക്കാത്ത പോലീസ് സ്വാ​മി​യെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും ഇവർ പത്ര സമ്മേളനത്തിൽ ആരോപിച്ചു.

സം​ഭ​വം സം​ബ​ന്ധി​ച്ച് ഡി​സി​പി ഓ​ഫീ​സി​ല്‍ നേ​രി​ട്ടു​ചെ​ന്ന് പ​രാ​തി പ​റ​ഞ്ഞ​പ്പോ​ള്‍ തോ​പ്പും​പ​ടി സ്റ്റേ​ഷ​നി​ല്‍ ന​ല്കാ​നാ​ണ് നി​ര്‍​ദേ​ശി​ച്ച​ത്.

തോ​പ്പും​പ​ടി സ്റ്റേ​ഷ​നി​ല്‍ ക്രൈം ​ന​മ്പ​ര്‍ 262/2022 ആ​യി കേ​സ് ര​ജി​സ്റ്റ​റും ചെ​യ്തു. കേ​സി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു​ത​വ​ണ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച് സ്റ്റേ​റ്റ്മെ​ന്‍റ് എ​ടു​ത്ത​താ​യും പി​ന്നീ​ട് ഫോ​ണ്‍ ന​മ്പ​റി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​തേ ന​മ്പ​റി​ലേ​ക്കു ത​ന്നെ വി​ളി​ച്ചു​പ​റ​ഞ്ഞ് സ്റ്റേ​ഷ​നി​ലേ​ക്കു വ​രു​ത്തി​ച്ച​താ​യും യു​വ​തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പറഞ്ഞു.

സ്റ്റേ​റ്റ്മെ​റ്റ് എ​ടു​ക്കാ​നും എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ര്‍​പ്പു ന​ല്കാ​നു​മൊ​ക്കെ​യാ​യി വി​ളി​പ്പി​ച്ച് രാ​ത്രി ഏ​റെ വൈ​കി​യാ​ണ് വി​ട്ട​യ​ച്ച​തെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ച്ചു.

ഇ​തി​നി​ടെ​യാ​ണ് സ്വാ​മി​യെ ആ​ക്ര​മി​ച്ചെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മു​ള്ള പ​രാ​തി​യി​ല്‍ ര​ണ്ടു​പേ​രെ മ​റ്റൊ​രു സ്റ്റേ​ഷ​നി​ല്‍ അ​റ​സ്റ്റു​ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ ത​ന്നേ​യും പി​ടി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ല്‍ ഭ​ര്‍​ത്താ​വ് മാ​റി നി​ല്‍​ക്കു​ക​യാ​ണെ​ന്നും യു​വ​തി പ​റ​ഞ്ഞു.

സംഭവത്തെക്കുറിച്ച് യുവതി പറ‍യുന്നതിങ്ങനെ: കോ​വി​ഡ് കാ​ല​ത്ത​ട​ക്കം ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്ന യു​വ​തി അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്വാ​മി​യെ ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

വാ​ട്സ്ആ​പ്പ് കോ​ളി​ല്‍ മാ​ത്രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന സ്വാ​മി എ​റ​ണാ​കു​ള​ത്ത് സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം വി​പു​ലീ​ക​രി​ക്കു​മ്പോ​ള്‍ വി​ളി​ക്കാ​മെ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്.

ദി​വ​സ​ങ്ങ​ള്‍​ക്ക​കം ത​ന്നെ വീ​ണ്ടും വി​ളി​ച്ച് ജ​ന്മ​ദി​ന​മ​ട​ക്കം ചോ​ദി​ച്ചു. സ​ദു​ദ്ദേ​ശ​മെന്നു ക​രു​തി ന​ല്കി​യ​പ്പോ​ള്‍ ദോ​ഷ​മു​ണ്ടെ​ന്നും പൂ​ജ ചെ​യ്യ​ണ​മെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി.

പി​ന്നീ​ടാ​ണ് അ​ശ്ലീ​ല സം​ഭാ​ഷ​ണ​വും സ​ന്ദേ​ശ​മ​യ​യ്ക്ക​ലും ചി​ത്ര​ങ്ങ​ള്‍ അ​യ​യ്ക്ക​ലും തു​ട​ങ്ങി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ഭ​ര്‍​ത്താ​വി​നോ​ടു യു​വ​തി പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​തു​പോ​ലു​ള്ള വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വാമിയെ സം​ഘ​ട​ന​യി​ല്‍നി​ന്നു പു​റ​ത്താ​ക്കി​യെ​ന്നാ​ണ് അ​റി​യാ​നാ​യ​തെ​ന്നും ഇ​വ​ര്‍ പറയുന്നു.

പി​ന്നീ​ടാ​ണ് എ​റ​ണാ​കു​ള​ത്തു വ​രു​ന്നു​ണ്ടെ​ന്നും ദോ​ഷം മാ​റ്റാ​ന്‍ ന​ഗ്‌​ന​യാ​യി നി​ന്ന് മു​ട്ട​യും തേ​ങ്ങ​യും നാ​ര​ങ്ങു​മൊ​ക്കെ​യാ​യി പൂ​ജ ചെ​യ്യ​ണ​മെ​ന്നു​ം പറഞ്ഞ് വീണ്ടും വിളിച്ചു.

ഇ​ത​റി​ഞ്ഞ് ഭ​ര്‍​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും സ്വാമി താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ലെ​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​താ​ണ് പി​ന്നീ​ട് കേ​സാ​യ​ത്.

അ​വി​ടെ എ​ന്താ​ണ് ന​ട​ന്ന​തെ​ന്നു യു​വ​തി​ക്കും കൃ​ത്യ​മാ​യി അ​റി​യി​ല്ല. ഒ​മ്പ​താം തീ​യ​തി​യാ​ണ് സ്വാ​മി പ​രാ​തി ന​ല്കി​യ​ത്. അ​തി​നും മു​ന്നേ താ​ന്‍ പ​രാ​തി ന​ല്കി​യി​രു​ന്ന​താ​യും യു​വ​തി പ​റ​ഞ്ഞു.

ഭ​ര്‍​ത്താ​വ് മാ​റി നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ര​ണ്ടു​ കു​ട്ടി​ക​ളു​മാ​യി മാ​ത്രം ക​ഴി​യു​ന്ന ത​ന്നെ പ​രി​ച​യ​മി​ല്ലാ​ത്ത ഒ​രാ​ള്‍ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ഇ​വ​ര്‍ പ​റ​ഞ്ഞു.

ഭ​ര്‍​ത്താ​വി​ല്ലാ​ത്ത​തി​നാ​ലും വ​ന്ന​യാ​ളെ പ​രി​ച​യ​മി​ല്ലാ​ത്ത​തി​നാ​ലും വാ​തി​ല്‍ തു​റ​ന്നി​ല്ലെ​ന്നും ഇ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നി​ല​വി​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​ണ്‍ സ്റ്റേ​ഷ​നി​ല്‍ ന​ല്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സ് ഉ​ന്ന​യി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍, തെ​ളി​വു ന​ശി​പ്പി​ക്ക​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ല്‍ ഫോ​ണ്‍ ന​ല്കി​യി​ട്ടി​ല്ലെ​ന്നും യു​വ​തി പത്രസമ്മേളനത്തിൽ പറഞ്ഞു.

Related posts

Leave a Comment