എന്നെ എന്തിന് വേട്ടയാടുന്നു..! മാധ്യമങ്ങൾക്ക് മുമ്പിൽ വിങ്ങിപ്പൊട്ടി; കുഴഞ്ഞുവീണു; തന്നെ ഇല്ലാതാക്കാനാണ് എല്ലാവരുടെയും ശ്രമമെന്ന് സ്വപ്ന സുരേഷ്

പാലക്കാട്: കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.

കഴിഞ്ഞ ദിവസം താൻ പുറത്ത് വിട്ട ഓഡിയോ സന്ദേശം കേസുമായി ബന്ധപ്പെട്ടയൊന്നാണ്.

വിലയ്ക്കെടുക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കാണിക്കാനാണ് ഓഡിയോ പുറത്ത് വിട്ടതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

തന്‍റെ അഭിഭാഷകനെതിരേ കേസെടുക്കുമെന്ന് ഷാജ് കിരൺ പറഞ്ഞത് ഇപ്പോൾ ശരിയായിരിക്കുകയാണ്.

പഴയ ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ ഇന്ന് അഭിഭാഷകനെതിരേ കേസെടുത്തു.

എന്നാൽ ഷാജ് കിരണിനെതിരേ എന്തുകൊണ്ട് കേസില്ല. തന്നെ എന്തിന് സർക്കാർ വേട്ടയാടുന്നുവെന്നും സ്വപ്ന ചോദിച്ചു. 

തന്നെ ഇല്ലാതാക്കാനാണ് എല്ലാവരുടെയും ശ്രമമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് സ്വപ്ന മാധ്യമങ്ങളെ കണ്ടത്.

മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കവെ സ്വപ്ന കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻതന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Related posts

Leave a Comment