‘ഡിന്നറും ബെ​ല്ലി ഡാ​ൻ​സും മതിയാക്കി മുഖ്യമന്ത്രി വായ തുറക്കണം’; കെ ‌​ഫോ​ണ്‍ പ​ദ്ധ​തി​ക്കെ​തി​രേ സ്വ​പ്ന സു​രേ​ഷ്


തി​രു​വ​ന​ന്ത​പു​രം: കെ​ ഫോ​ണി​ന്‍റെ ചെ​യ​ർ​മാ​ൻ ആ​രാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ്.

മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത കെ ‌​ഫോ​ണ്‍ പ​ദ്ധ​തി​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് സ്വ​പ്ന സു​രേ​ഷ് രൂ​ക്ഷ​വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി വാ​യ തു​റ​ക്ക​ണ​മെ​ന്നും സ്വ​പ്ന ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ത​ന്‍റെ മു​ൻ ഭ​ർ​ത്താ​വ് ജ​യ​ശ​ങ്ക​ർ ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ​രാ​യി ഇ​തി​ൽ ജോ​ലി ചെ​യ്തി​രു​ന്നു​വെ​ന്നും ത​ന്നെ​പ്പോ​ലെത്തന്നെ വി​നോ​ദ് എ​ന്ന​യാ​ളും കെ ​ഫോ​ണി​ന് വേ​ണ്ടി പി​ഡ​ബ്ല്യു​സി​യി​ൽ ജോ​ലി ചെ​യ്തു​വെ​ന്നും സ്വ​പ്ന പ​റ​യു​ന്നു.

കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എ​സ്.​ശി​വ​കു​മാ​റി​ന്‍റെ ബ​ന്ധു​വാ​ണ് വി​നോ​ദ് എ​ന്നും സ്വ​പ്ന ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്നു. പ്രീ​പെ​യ്ഡ് ഡി​ന്ന​ർ നൈ​റ്റും ബെ​ല്ലി ഡാ​ൻ​സും ആ​സ്വ​ദി​ക്കു​ന്ന​തി​നു​പ​ക​രം ഇ​പ്പോ​ഴെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി ദ​യ​വാ​യി വാ​യ തു​റ​ക്ക​ണ​മെ​ന്നും സ്വ​പ്ന ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഇ​ന്ത്യ​ൻ നി​ർ​മി​ത ഉ​ത്​പ​ന്നം വേ​ണ​മെ​ന്ന ടെ​ൻ​ഡ​ർ വ്യ​വ​സ്ഥ ലം​ഘി​ച്ച്, കെ ​ഫോ​ൺ പ​ദ്ധ​തി​യി​ൽ ഉ​പ​യോ​ഗി​ച്ച​ത് ചൈ​നീ​സ് കേ​ബി​ളാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് സ്വ​പ്ന സു​രേ​ഷി​ന്‍റെ വി​മ​ർ​ശ​ന​വും പു​റ​ത്തുവ​ന്ന​ത്.

Related posts

Leave a Comment