കൊലക്കേസില്‍ പിടിയിലായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്യാംജിത്തിന്റെ കേക്കുമുറി ചിത്രം വൈറല്‍! പിറന്നാള്‍ ആഘോഷം പോലും ഗുണ്ടാ സ്‌റ്റൈലിലായാല്‍ പിന്നെങ്ങനെ നാട് നന്നാവുമെന്ന് സോഷ്യല്‍മീഡിയ

പിറന്നാള്‍ ആഘോഷം പോലും ഗുണ്ടാസ്‌റ്റൈലില്‍ നടത്തിയാല്‍ പിന്നെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നാട്ടില്‍ എങ്ങനെ കുറവ് വരും എന്ന ചോദ്യമാണ്, സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രം കണ്ട് ആളുകള്‍ ചോദിക്കുന്നത്.

കണ്ണിപ്പൊയില്‍ ബാബു കൊലക്കേസില്‍ പിടിയിലായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ പാനൂര്‍ ചെണ്ടയാട്ടെ കുനുമ്മല്‍ കുനിയില്‍ കമലദളത്തില്‍ ശ്യാംജിത്തിന്റെ (23) പിറന്നാള്‍ ആഘോഷമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ശ്യാംജിത്ത് വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

പള്ളൂരില്‍ സി.പി.എം. ലോക്കല്‍ കമ്മറ്റി അംഗം ബാബു കൊല്ലപ്പെട്ട കേസില്‍ ബുധനാഴ്ചയാണ് ശ്യാംജിത്ത് മാഹി സബ് ജയിലില്‍ റിമാന്‍ഡിലായത്. മേയ് അഞ്ചിനായിരുന്നു ശ്യാംജിത്തിന്റെ പിറന്നാള്‍ ആഘോഷം.

ശ്യാംജിത്ത് അറസ്റ്റിലായതോടെ വടിവാള്‍കൊണ്ട് കേക്ക് മുറിക്കുന്ന ചിത്രം നവമാധ്യമങ്ങളില്‍ വൈറലായി. പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല് വധശ്രമക്കേസുള്‍പ്പെടെ 13 കേസുകളില്‍ പ്രതിയാണ് ശ്യാംജിത്ത്.

Related posts