ആ മുടി പിറകിലോട്ട് മാറ്റുമോ? ഡിഗ്രി വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമം: പരവനടുക്കം ഗവ.എച്ച്എസ്എസിലെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അറസ്റ്റില്‍

കാ​സ​ര്‍​ഗോ​ഡ്‌: ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​നി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പ​ര​വ​ന​ടു​ക്കം ഗ​വ.​എ​ച്ച്‌​എ​സ്‌​എ​സി​ലെ പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​ചാ​ര്‍​ജ്‌്‌ കു​ണ്ടം​കു​ഴി സ്വ​ദേ​ശി ര​ത്‌​നാ​ക​ര​നെ(42) അ​റ​സ്റ്റ്‌ ചെ​യ്‌​തു.​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം.

ബി​ബി​എം വി​ദ്യാ​ര്‍​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി ഒ​ന്നാം വ​ര്‍​ഷ ഡി​ഗ്രി​യു​ടെ സ​പ്ലി​മെ​ന്‍റ് പ​രീ​ക്ഷ എ​ഴു​താ​നാ​ണ് പ​ര​വ​ന​ടു​ക്കം ഗ​വ.​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ത്തി​യ​ത്‌. പ​രീ​ക്ഷ​യ്‌​ക്ക്‌ ഹാ​ജ​രാ​യ​പ്പോ​ള്‍ ഹാ​ള്‍ ടി​ക്ക​റ്റ്‌ എ​ടു​ക്കാ​ന്‍ മ​റ​ന്നി​രു​ന്നു. ഹാ​ള്‍ ടി​ക്ക​റ്റ്‌ ഇ​ന്ന​ലെ രാ​വി​ലെ കൊ​ണ്ടു​വ​ന്ന്‌ കാ​ണി​ക്ക​ണ​മെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് പ്രി​ന്‍​സി​പ്പ​ല്‍ പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ​ത്‌.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പെ​ണ്‍​കു​ട്ടി ഹാ​ള്‍ ടി​ക്ക​റ്റു​മാ​യി ഇ​ന്ന​ലെ സ്‌​കൂ​ളി​ലെ​ത്തി​യ​ത്‌. പെ​ണ്‍​കു​ട്ടി ഇ​രു​ന്ന ക​സേ​ര​യ്‌​ക്ക​ടു​ത്ത്‌ പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ്‌ വ​ന്നി​രി​ക്കു​ക​യും മു​ന്‍​വ​ശ​ത്ത്‌ പി​ന്നി​ട്ട മു​ടി പി​റ​കി​ലേ​ക്ക്‌ മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ക്കു​ക​യും ചെ​യ്‌​തു​വെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യ​ത്‌.

ഇ​തോ​ടെ പെ​ണ്‍​കു​ട്ടി മു​റി​യി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങു​ക​യും നാ​ട്ടു​കാ​രോ​ട്‌ വി​വ​രം പ​റ​യു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ സ്ഥ​ല​ത്തെ​ത്തി പ്രിൻസിപ്പൽ ഇ​ന്‍​ചാ​ര്‍​ജിനെ കൈ​കാ​ര്യം ചെ​യ്‌​തു. പ​രി​ക്കേ​റ്റ ര​ത്‌​നാ​ക​ര​നെ കാ​സ​ര്‍​ഗോ​ഡ്‌ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related posts