റോബോട്ടിനെ ദയവും സൗഹാര്‍ദവുമുള്ള മുഖത്തിനും ശബ്ദത്തിനും ഉടമയാക്കണം ! ഈ ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് പ്രതിഫലം ഒന്നരക്കോടി…

സദ്ജനങ്ങളുടെ സംസ്സര്‍ഗത്താല്‍ പലരുടെയും മനസ്സ് മാറാറുണ്ടെന്ന് പറയാറുണ്ട്. എന്നാല്‍ ക്രൂര മുഖഭാവമുള്ളവര്‍പ്പോലും പലപ്പോഴും ശാന്തമുഖഭാവമുള്ളവരായി ഭവിക്കാറുമുണ്ട്. എന്നാല്‍ ഒരു റോബോട്ടിനെ ശാന്ത മുഖഭാവമുള്ളതാക്കുകയെന്നു വച്ചാല്‍ നടപ്പുള്ളതാണോ ? എന്തായാലും ഒരു റോബോട്ട് നിര്‍മാണ കമ്പനിയുടെ പുതിയ പരസ്യം വളരെ ആകര്‍ഷകമാണ്. കാരുണ്യവും സൗഹൃദവും പ്രസരിപ്പിക്കുന്ന മുഖവും ശബ്ദവും ഉള്ളവര്‍, അതിന്റെ പൂര്‍ണ അവകാശം ഒരു റോബോട്ട് നിര്‍മാണ കമ്പനിക്ക് നല്‍കിയാല്‍ പ്രതിഫലമായി ഏകദേശം ഒന്നരകോടി രൂപയാണ് ലഭിക്കുക. ലോകമെങ്ങും വൈറലാവുകയാണ് വേറിട്ട ഈ പരസ്യം. റോബോട്ടുകള്‍ക്ക് നല്ല ഒരു മുഖം നല്‍കുന്നവര്‍ക്കാണ് ഈ തുക ലഭിക്കുക. പിന്നെ ഈ മുഖത്തിലാകും റോബോട്ടുകള്‍ പുറത്തിറങ്ങുക. ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിങ്ങനെ ജനമെത്തുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ തയാറാക്കുന്ന റോബോട്ടുകള്‍ക്കാണ് മുഖം വേണ്ടത്. വയസ്, ആണ്‍പെണ്‍ വ്യത്യാസമില്ല. ആര്‍ക്കും അപേക്ഷിക്കാം. സ്വന്തം മുഖത്തിന്റേയും രൂപത്തിന്റേയും 3ഡി ചിത്രമാണ് നല്‍കേണ്ടത്. ഒപ്പം…

Read More