കണ്ണ് തുറക്കേണ്ടത് അമിത് ഷായാണെന്ന് സോഷ്യല്‍മീഡിയ! ഇറ്റാലിയന്‍ ഗ്ലാസ് എടുത്ത് മാറ്റാന്‍ രാഹുല്‍ ഗാന്ധിയെ ഉപദേശിച്ച അമിത് ഷായ്ക്ക് സ്വന്തം പ്രസ്താവന തിരിച്ചടിയായതിങ്ങനെ

കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ നടത്തിയ ഒരു പ്രസ്താവന ബിജെപിയ്ക്ക് തന്നെ തിരിച്ചടിക്കുന്നു. രാഹുല്‍ ഗാന്ധി ഇറ്റാലിയന്‍ ഗ്ലാസുകള്‍ നീക്കണമെന്നും ഇന്ത്യന്‍ കാഴചപ്പാടില്‍ കാര്യങ്ങള്‍ കാണണമെന്നുമായിരുന്നു അമിതാഷായുടെ പരാമര്‍ശം. രാഹുലിന്റെ അമ്മ സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധം സൂചിപ്പിച്ചായിരുന്നു അമിതാഷായുടെ ആക്രമണം. എന്നാല്‍ അധികം താമസിയാതെ അമിത് ഷായുടെ പ്രസ്താവന തിരിഞ്ഞുകൊത്തുകയായിരുന്നു. ഇറ്റാലിയന്‍ ഗ്ലാസുകളോട് പ്രേമമുള്ളത് രാഹുലിനല്ലെന്നും അത് മോദിയ്ക്കാണെന്നുമായിരുന്നു സോഷ്യല്‍മീഡിയയിലൂടെ അളുകള്‍ ആരോപിച്ചത്.

പ്രധാനമന്ത്രി നരേന്ത്രമോദി ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ബോള്‍ഗറി ഗ്ലാസുകള്‍ വച്ചിരിക്കുന്നതിന്റെ ഫോട്ടോയും ചേര്‍ത്താണ് ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ അമിത്ഷായുടെ പ്രസ്താവനയെ തകര്‍ത്തത്. മോദി മറ്റൊരു ആഡംബര ബ്രാന്‍ഡായ മോവോഡോയുടെ വാച്ചാണ് ധരിക്കുന്നതെന്നും ആരോപണമുണ്ട്. ഗ്ലാസും വാച്ചും മാത്രമല്ല, മോദി ഉപയോഗിക്കുന്ന ഒട്ടുമിക്ക വസ്തുക്കളും അത്യാഡംബര ബ്രാന്‍ഡുകളാണെന്ന് ആരോപണവും തെളിവുകള്‍ സഹിതം സോഷ്യല്‍മീഡിയ നിരത്തുകകൂടി ചെയ്തതോടെ അമിത് ഷായ്ക്ക് ശരിക്കും ഉത്തരം മുട്ടുക തന്നെയാണ് ചെയ്തത്.

Related posts