150 കിലോ ഭാരമുള്ള ഇരുമ്പുകട്ടകള്‍ ചെരുപ്പില്‍ തൂക്കി നടക്കുന്ന മനുഷ്യന്‍ ! വിചിത്രമായ ശീലത്തിനു പിന്നിലുള്ളത്…

വിചിത്രമായ കാര്യങ്ങള്‍ ചെയ്ത് വാര്‍ത്താപ്രാധാന്യം നേടുന്ന നിരവധി ആളുകളുണ്ട്. അത്തരത്തിലുള്ള ഒരാളാണ് ചൈനയിലുള്ള42 -കാരനായ ഷാങ് എന്‍ഷുന്‍. 150 കിലോ ഭാരമുളള ഇരുമ്പുകട്ടകള്‍ കാലില്‍ ഘടിപ്പിച്ചാണ് ഇയാള്‍ ഇപ്പോള്‍ നടക്കുന്നത്. ചൈനയിലെ ഗ്വാങ്സി പ്രവിശ്യയിലെ യൂലിന്‍ സിറ്റിയില്‍ നിന്നുള്ള അദ്ദേഹം കഴിഞ്ഞ അഞ്ച് മാസമായി ”ഇരുമ്പ് ഷൂസ്” പരിശീലനം നടത്തുകയാണ്. ആളുകള്‍ കാലില്‍ ഭാരം വഹിച്ചുകൊണ്ട് നടക്കുന്ന വാര്‍ത്തകള്‍ കണ്ടതിനുശേഷം, അതൊന്ന് സ്വയം പരീക്ഷിക്കാം എന്നോര്‍ത്താണ് അദ്ദേഹം ഇത് ആരംഭിച്ചത്. ആദ്യം 18.75 കിലോഗ്രാം ഭാരമുള്ള ഒരു ഇരുമ്പ് കട്ടയാണ് കാലില്‍ ഘടിപ്പിച്ചത്. എന്നാല്‍, ഇന്ന് ഓരോ കാലിലും നാല് ഹെവി പ്ലേറ്റുകളുമായിട്ടാണ് അദ്ദേഹം ചുറ്റിക്കറങ്ങുന്നത്. 150 കിലോഗ്രാമാണ് അതിന്റെയെല്ലാം ആകെ ഭാരം. ‘ഈ ഷൂസിന്റെ ഭാരം എന്റെ ശരീരഭാരത്തിന്റെ ഇരട്ടിയിലധികമാണ്, പക്ഷേ 20 മിനിറ്റിനുള്ളില്‍ എനിക്ക് ഈ ഷൂസുകള്‍ ഉപയോഗിച്ച് 50 മീറ്ററിലധികം ദൂരം നടക്കാന്‍…

Read More