നാ​ട്ടു​മ​ത്സ്യ​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​യു​ന്നു; ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍

ക​ട​ത്തു​രു​ത്തി: തോ​ടു​ക​ളി​ലും പു​ഴ​ക​ളി​ലും നാ​ട്ടു​മ​ത്സ്യ​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​യു​ന്നു, ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍. അ​പ്പ​ര്‍​കു​ട്ട​നാ​ട​ന്‍ മേ​ഖ​ല​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ചെ​റു​തോ​ടു​ക​ളി​ലും മ​ത്സ്യ​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ഒ​രു പ​ക​ല്‍ മു​ഴു​വ​ന്‍ പ​ണി​യെ​ടു​ത്താ​ലും കാ​ര്യ​മാ​യ നേ​ട്ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് പ​ല​പ്പോ​ഴ​മെ​ന്നു ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ദി​വ​സം 20 മു​ത​ല്‍ 25 കി​ലോ വ​രെ മ​ത്സ്യം കി​ട്ടി​യി​രു​ന്നു. മ​ത്സ്യ​സ​മ്പ​ത്ത് ഗ​ണ്യ​മാ​യി കു​റ​യു​ന്ന വേ​ന​ല്‍​ക്കാല​ത്ത് പ​ല​പ്പോ​ഴും വീ​ടു​ക​ള്‍ പ​ട്ടി​ണി​യി​ലാ​ണ്. തോ​ടു​ക​ളി​ല്‍നി​ന്നു കാ​രി, വ​രാ​ല്‍, വാ​ള, കൂ​രി, പ​ര​ല്‍, പ​ള്ള​ത്തി, മ​ണ​ല്‍വാ​ള, ആ​റ്റുചെ​മ്പ​ല്ലി, മ​ഞ്ഞ​ക്കൂ​രി എ​ന്നി​ങ്ങ​നെ​യു​ള്ള മീ​നു​ക​ളാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.

ഇ​ത്ത​രം നാ​ട്ടു​മ​ത്സ്യ​ങ്ങ​ള്‍ മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്തി​ച്ചാ​ല്‍ മ​റ്റു മ​ത്സ്യ​ങ്ങ​ളേ​ക്കാ​ള്‍ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​യ്ക്ക് ഉ​യ​ര്‍​ന്ന വി​ല​യും ല​ഭി​ച്ചി​രു​ന്നു. ക​രി​മീ​നി​ന് കി​ലോഗ്രാമിന് 300 മു​ത​ല്‍ 500 വ​രെ​യാ​ണ് വ​ലു​പ്പ​ത്തി​ന​നു​സ​രി​ച്ച് വി​ല. മ​ഞ്ഞ​ക്കൂ​രി – 300, വ​രാ​ല്‍ – 500 മു​ത​ല്‍ 600 വരെ, കാ​രി-400, വാ​ള-200 മു​ത​ല്‍ 400 വ​രെ, ക​റു​പ്പ്-200 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​വ​ധ​യി​ട​ങ്ങ​ളി​ലെ വി​ല.

ക​ടു​ത്തു​രു​ത്തി മാ​ര്‍​ക്ക​റ്റ്, കു​റു​പ്പ​ന്ത​റ, ക​ല്ല​റ, മാ​ന്നാ​ര്‍, ത​ല​യോ​ല​പ്പ​റ​മ്പ്, മു​ള​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​ത്ത​രം മ​ത്സ്യ​ങ്ങ​ള്‍ വി​ല്പ​ന ന​ട​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ നാ​ട​ന്‍ വ​രാ​ലി​ന് ക​ല്ല​റ, ക​ടു​ത്തു​രു​ത്തി, മാ​ഞ്ഞൂ​ര്‍, നീ​ണ്ടൂ​ര്‍, ത​ല​യാ​ഴം, വെ​ച്ചൂ​ര്‍, ചെ​മ്പ്, മു​ള​ക്കു​ളം, ത​ല​യോ​ല​പ്പ​റ​മ്പ്, മ​റ​വ​ന്തു​രു​ത്ത്, വെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തോ​ടു​ക​ളും പു​ഴ​ക​ളും ഒ​രു​കാ​ല​ത്ത് മ​ത്സ്യ​സ​മൃ​ദ്ധ​മാ​യി​രു​ന്നു.

നാ​ട​ന്‍​മ​ത്സ്യ​ങ്ങ​ളു​ടെ വം​ശ​നാ​ശ​മാ​ണ് മീ​ന്‍ കു​റ​യാ​ന്‍ കാ​ര​ണം. തോ​ടു​ക​ളും ചെ​റി​യ നീ​ര്‍​ച്ചാ​ലു​ക​ളും പാ​യ​ലും പോ​ള​യും നി​റ​ഞ്ഞ് ഇ​വ​യു​ടെ വേ​രു​ക​ള്‍ ജ​ലാ​ശ​യ​ങ്ങ​ളു​ടെ അ​ടി​യി​ലേ​ക്കു വ​ള​ര്‍​ന്നി​റ​ങ്ങി​യ​തോ​ടെ മീ​നു​ക​ള്‍​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യാ​താ​യി. കൂ​ടാ​തെ പ്ലാ​സ്റ്റി​ക് ഉ​ള്‍പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ മ​ത്സ്യ​സ​മ്പ​ത്ത് ന​ശി​പ്പി​ക്കാ​നി​ട​യാ​ക്കി​യ​താ​യി മ​ത്സ്യ​ത്തൊഴി​ലാ​ളി​യാ​യ മു​ണ്ടാ​ര്‍ സ്വദേശി പ​ത്മ​നാ​ഭ​ന്‍ പ​റ​ഞ്ഞു.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ലി​ന് കീ​ട​നാ​ശി​നി​യും രാ​സ​വ​ള​പ്ര​യോ​ഗ​വും ന​ട​ത്തി ഈ ​വെ​ള്ളം തോ​ടു​ക​ളി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തും നാ​ശ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. കാ​യ​ലി​ല്‍നി​ന്ന് ഉ​പ്പു​വെ​ള്ളം ക​യ​റ്റിവി​ടാ​ത്ത​തും ചി​ല മ​ത്സ്യ​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. ശു​ദ്ധ​ജ​ല​വും ഉ​പ്പു​വെ​ള്ള​വും ചേ​രു​ന്നി​ട​ത്തുവ​ച്ചാ​ണ് മി​ക്ക മ​ത്സ്യ​ങ്ങ​ളും പ്ര​ജ​ന​നം ന​ട​ത്തു​ന്ന​ത്.

ഇ​ത് ന​ട​ക്കാ​തെ വ​രു​ന്ന​തോ​ടെ ഇ​വ​യ്ക്ക് വ​ലി​യ വം​ശ​നാ​ശ​മാ​ണ് സം​ഭ​വി​ച്ച​ത്. നാ​ട്ടു​മ​ത്സ്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ യാ​തൊ​രു നീ​ക്ക​വു​മു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ കു​ട്ട​പ്പ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment