ഡാം വരണ്ടുണങ്ങിയപ്പോള്‍ അടിയില്‍ തെളിഞ്ഞത് 3400 വര്‍ഷം മുമ്പത്തെ കൊട്ടാരം ! അമ്പരന്ന് ചരിത്ര ഗവേഷകര്‍; തെളിഞ്ഞു വന്നത് മണ്‍മറഞ്ഞ മഹാസാമ്രാജ്യത്തിന്റെ അവശിഷ്ടം…

മഴയില്ലാതെ ഡാം വരണ്ടുണങ്ങിയപ്പോള്‍ അടിത്തട്ടില്‍ തെളിഞ്ഞത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം. ഇറാഖിലെ കുര്‍ദിസ്ഥാനിലുള്ള മൊസൂളിലെ ഡാമിലാണ് കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മിതാനി സാമ്രാജ്യത്തിന്റെ ശേഷിപ്പാണ് ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്. സാമ്രാജ്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തു ഗവേഷകര്‍. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ലഭിച്ച ഏറ്റവും വലിയ പുരാവസ്തു പര്യവേഷണമാണ് ഇതെന്ന് കുര്‍ദിസ്ഥാനിലെ പുരാവസ്തു ഗവേഷകന്‍ ഹസന്‍ അഹമ്മദ് കാസിം പറഞ്ഞു. നദിയില്‍ നിന്ന് 65 അടി ഉയരമാണ് കൊട്ടാരത്തിന് ഉള്ളത്. മണ്‍ കട്ടകള്‍കൊണ്ടുള്ള മേല്‍ക്കൂര കെട്ടിടത്തിന്റെ സന്തുലിതാവസ്ഥയ്ക്കായി പിന്നീടി നിര്‍മ്മിച്ചതാണ്. രണ്ട് മീറ്ററോളം ഘനത്തിലാണ് ചുമരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കെമുനെ എന്നാണ് പുരാവസ്തു ഗവേഷകര്‍ ഈ കൊട്ടാരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ചുവപ്പും നീലയും നിറത്തിലുള്ള ചുമര്‍ ചിത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. ആ കാലഘട്ടത്തില്‍ ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുന്നത് സാധാരണമായിരുന്നെങ്കിലും അവ സുരക്ഷിതമായി ലഭിക്കുന്നത് അപൂര്‍വ്വമായി മാത്രമാണ്.…

Read More