ഒടുവില്‍ രക്ഷ ! പാക്കിസ്ഥാനില്‍ 44കാരന്‍ തട്ടിക്കൊണ്ടു പോയി മതംമാറ്റി വിവാഹം കഴിച്ച 13കാരിയെ പോലീസ് രക്ഷപ്പെടുത്തി; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളെ അറസ്റ്റു ചെയ്തു…

പാക്കിസ്ഥാനില്‍ 44കാരന്‍ തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം കഴിച്ച 13കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. മാതാപിതാക്കള്‍ ഇല്ലായിരുന്ന സമയത്ത് വീട്ടിലെത്തി 44കാരന്‍ ബാലികയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ഇസ്ലാമിലേക്ക് മതംമാറ്റിയ ശേഷം വിവാഹം കഴിക്കുകയും ചെയ്തു. ഈ ഒക്ടോബര്‍ 13 നാണ് ഈ കൊച്ചു പെണ്‍കുട്ടിയെ കറാച്ചിയിലുള്ള തന്റെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഈ ബാലികക്ക് 18 വയസ്സുണ്ടെന്ന കൃത്രിമ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഭര്‍ത്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയായെന്നും, സ്വമേധയാ മതം മാറി തന്നെ വിവാഹം കഴിച്ചെന്നും അവകാശവാദവും ഉന്നയിച്ചു. എന്നാല്‍ ലാഹോറിലും കറാച്ചിയിലും ഇതിനെതിരേ ശക്തമായ പ്രതിഷേധം നടന്നുവെങ്കിലും വിവാഹ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച കോടതി പെണ്‍കുട്ടി സ്വമേധയാ മതം മാറിയതാണെന്നും ഉറപ്പിച്ചു. വിചാരണയ്ക്കിടയില്‍ ആര്‍സൂ എന്ന ഈ ബാലിക തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയണയാന്‍…

Read More