ഒടുവില്‍ രക്ഷ ! പാക്കിസ്ഥാനില്‍ 44കാരന്‍ തട്ടിക്കൊണ്ടു പോയി മതംമാറ്റി വിവാഹം കഴിച്ച 13കാരിയെ പോലീസ് രക്ഷപ്പെടുത്തി; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളെ അറസ്റ്റു ചെയ്തു…

പാക്കിസ്ഥാനില്‍ 44കാരന്‍ തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം കഴിച്ച 13കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. മാതാപിതാക്കള്‍ ഇല്ലായിരുന്ന സമയത്ത് വീട്ടിലെത്തി 44കാരന്‍ ബാലികയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ഇസ്ലാമിലേക്ക് മതംമാറ്റിയ ശേഷം വിവാഹം കഴിക്കുകയും ചെയ്തു. ഈ ഒക്ടോബര്‍ 13 നാണ് ഈ കൊച്ചു പെണ്‍കുട്ടിയെ കറാച്ചിയിലുള്ള തന്റെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഈ ബാലികക്ക് 18 വയസ്സുണ്ടെന്ന കൃത്രിമ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഭര്‍ത്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയായെന്നും, സ്വമേധയാ മതം മാറി തന്നെ വിവാഹം കഴിച്ചെന്നും അവകാശവാദവും ഉന്നയിച്ചു. എന്നാല്‍ ലാഹോറിലും കറാച്ചിയിലും ഇതിനെതിരേ ശക്തമായ പ്രതിഷേധം നടന്നുവെങ്കിലും വിവാഹ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച കോടതി പെണ്‍കുട്ടി സ്വമേധയാ മതം മാറിയതാണെന്നും ഉറപ്പിച്ചു. വിചാരണയ്ക്കിടയില്‍ ആര്‍സൂ എന്ന ഈ ബാലിക തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയണയാന്‍…

Read More

സമൂഹമാധ്യമം വഴി പരിചയപ്പെട്ട 13കാരിയെ തമിഴ്‌നാട് സ്വദേശി തട്ടിക്കൊണ്ടു പോയ സംഭവം ! പെണ്‍കുട്ടി ലൈംഗികപീഡനം സഹിക്കാനാകാതെ ഒളിച്ചോടിയതെന്ന് വിവരം…

സമൂഹമാധ്യമം വഴി പരിചയപ്പെട്ട 13കാരിയെ തമിഴ്‌നാട് സ്വദേശി തട്ടിക്കൊണ്ടു പോയ കേസില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്. പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ മുന്‍പ് ലൈംഗികമായി പീഡിപ്പിച്ച രണ്ടു പേരെ ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അകത്തേത്തറ പി. രതീഷ് (44), കണ്ണൂര്‍ ചെണ്ടയാട് സ്വദേശി രാജീവ് (46) എന്നിവരാണ് അറസ്റ്റിലായത്. സിപിഎം അകത്തേത്തറ ലോക്കല്‍ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കല്ലേക്കുളങ്ങര പീപ്പിള്‍സ് റൂറല്‍ ക്രെഡിറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ സെക്രട്ടറിയാണു രതീഷ്. രാജീവ് ധോണി ഫാമിലെ ജീവനക്കാരനാണ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വെല്ലൂര്‍ സ്വദേശി അന്തോണിയെ (21) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ മുന്‍പരിചയമുള്ള രതീഷ് കഴിഞ്ഞയാഴ്ച സൊസൈറ്റിയില്‍ ആളില്ലാത്ത സമയത്ത് കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരു പ്രതിയായ രാജീവ് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ചെന്നാണു പരാതി.…

Read More