പാക്കിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തി കേസ് ! വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി സജാദ് ലോണ്‍…

ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. ശ്രീനഗറിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. ശ്രീനഗര്‍ മെഡിക്കല്‍ കോളജിലെയും ഷെരെ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും വനിത ഹോസ്റ്റലിലെ കുട്ടികളും പാകിസ്ഥാന്‍ വിജയത്തില്‍ ആഹ്ലാദിക്കുന്നതും പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നതും വീഡിയോകളില്‍ കാണാം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഈ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുക്കരുതെന്ന് ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കേസ് എടുത്ത നടപടിയോട് ശക്തമായി വിയോജിക്കുന്നു. മറ്റൊരു ടീമിനെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് രാജ്യദ്രോഹികളായി കാണുന്നുണ്ടെങ്കില്‍ അവരെ പിന്തിരിപ്പിക്കാനുള്ള ധൈര്യവും വിശ്വാസവും നിങ്ങള്‍ക്കുണ്ടാകണം. ശിക്ഷാനടപടികള്‍ സ്വീകരിച്ചത് കൊണ്ട് കാര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഷെരെ, കരണ്‍ നഗര്‍ പൊലിസ് സ്റ്റേഷനുകളില്‍…

Read More

പാക്കിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തനം ! ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍; പുറത്തു വരുന്നത് ഗുരുതരമായ വിവരങ്ങള്‍…

പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍. ഭുജ് ബറ്റാലിയനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സജ്ജാദിനെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു. പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയും രഹസ്യവിവരങ്ങള്‍ വാട്സ് ആപ് വഴി കൈമാറുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഗുജറാത്ത് എടിഎസ് വ്യക്തമാക്കി. ഭുജിലെ ബിഎസ്എഫ് ആസ്ഥാനത്തുവെച്ചായിരുന്നു അറസ്റ്റ്. ചാരപ്രവര്‍ത്തനത്തിന് പ്രതിഫലമായി ലഭിക്കുന്ന തുക സഹോദരന്‍ വാജിദിന്റെയും സുഹൃത്ത് ഇഖ്ബാലിന്റെയും അക്കൗണ്ടുകളിലേക്കായിരുന്നു എത്തിയത്. 2021 ജൂലൈയിലാണ് ഇയാളെ ഭുജ് 74 ബിഎസ്എഫ് ബറ്റാലിയനില്‍ വിന്യസിച്ചത്. 2012ലാണ് ഇയാള്‍ ബിഎസ്എഫില്‍ ചേര്‍ന്നത്.

Read More

വേണേല്‍ താലിബാനെക്കൂടി വിളിക്കാം കേട്ടോ…എന്ന് പാക്കിസ്ഥാന്‍ ! വോ…വേണ്ട എന്ന് ഇന്ത്യ; സാര്‍ക്ക് സമ്മേളനം റദ്ദാക്കി…

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിന്റെ ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന സമ്മേളനം റദ്ദാക്കി. സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാന്‍ നേതാക്കളെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സമ്മേളനം തന്നെ റദ്ദാക്കിയത്. സാര്‍ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. പാക്ക് നിര്‍ദേശം ഇന്ത്യയുള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ എതിര്‍ത്തുവെന്നു വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനെ പ്രതിനിധീകരിച്ച് ഒഴിഞ്ഞ കസേര ഇടാമെന്നാണു ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഇതു പാക്കിസ്ഥാന്‍ അംഗീകരിച്ചില്ലെന്നാണു വിവരം. തുടര്‍ന്നാണു യോഗം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇത്തവണ നേപ്പാള്‍ ആണ് സാര്‍ക് യോഗത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്നത്. അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. കാബൂളിലെ ഭരണകൂടത്തോടു പൊതുവെ മറ്റു ലോകരാജ്യങ്ങള്‍ക്കും നിസ്സഹകരണ മനോഭാവമാണ്. യുഎന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെട്ടവരാണു താലിബാന്‍ മന്ത്രിസഭയില്‍ ഏറെയും ഉള്‍പ്പെട്ടിട്ടുള്ളത് എന്നതും ചര്‍ച്ചയായിട്ടുണ്ട്. അടുത്തിടെ നടന്ന ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍…

Read More

പാകിസ്ഥാനില്‍ ബസിനു നേരെ ഭീകരാക്രമണം ! ഒമ്പത് ചൈനീസ് എഞ്ചിനീയര്‍മാര്‍ അടക്കം 12 പേര്‍ കൊല്ലപ്പെട്ടു…

പാക്കിസ്ഥാനില്‍ ബസിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒന്‍പത് ചൈനീസ് ഉദ്യോഗസ്ഥരടക്കം 12 പേര്‍ കൊല്ലപ്പെട്ടു.വടക്കന്‍ പാക്കിസ്ഥാനിലെ ഉള്‍പ്രദേശത്തു വച്ചായിരുന്നു സംഭവം. ബസില്‍ നാല്‍പതോളം ചൈനീസ് ഉദ്യോഗസ്ഥരും തൊഴിലാളികളും ഉണ്ടായിരുന്നു എന്നാണ് വിവരം. അതേ സമയം സംഭവം ഭീകരാക്രമണം അല്ലെന്നും ബസിലെ വാതക ചോര്‍ച്ചയാണ് അപകട കാരണമെന്നും പാക്കിസ്ഥാന്‍ പറയുന്നു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. ചൈനീസ് എന്‍ജിനീയര്‍മാരും പാക്ക് സൈനികരും സഞ്ചരിച്ച് ബസിനു നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് ബസ് വലിയ മലയിടുക്കിലേക്കു പതിക്കുകയായിരുന്നു.പരുക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. അപ്പര്‍ കൊഹിസ്താനിലെ ദസു അണക്കെട്ടിലേക്ക് 40 ചൈനീസ് എന്‍ജിനീയര്‍മാരെ ബസില്‍ കൊണ്ടുപോകുന്നതിനിടെ ഹസാര മേഖലയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് ദസു ജലവൈദ്യുത പദ്ധതി. നിരവധി കാര്യങ്ങളില്‍ പാക്കിസ്ഥാന് സഹായം നല്‍കുന്ന ചൈനയ്ക്ക് വന്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് ഈ സംഭവം.

Read More

നിന്റെയൊന്നും ഒരു ‘മാങ്ങയും വേണ്ട തേങ്ങയും വേണ്ട’ ! പാക്കിസ്ഥാന്‍ അയച്ച മാമ്പഴം നിരസിച്ച് ചൈനയും അമേരിക്കയും…

തീവ്രവാദത്തിന്റെ വിളനിലമായതിനാല്‍ പല രാജ്യങ്ങളും പാകിസ്ഥാനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുകയാണ്. പാക്കിസ്ഥാനുമായുള്ള പല രാജ്യങ്ങളുടെയും നയതന്ത്രബന്ധം വളരെ മോശമായ അവസ്ഥയിലുമാണ്. ഈ അവസരത്തില്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പാക്കിസ്താന്‍ അയച്ച മാമ്പഴം നിരസിച്ചിരിക്കുകയാണ് യുഎസും ചൈനയുമുള്‍പ്പെടുന്ന രാജ്യങ്ങള്‍. 32 രാജ്യങ്ങളിലെ ഭരണത്തലവന്മാര്‍ക്കാണ് പാകിസ്താന്‍ മാമ്പഴം അയച്ചത്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യങ്ങള്‍ മാമ്പഴം നിരസിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയാണ് ചൗന്‍സാ ഇനത്തില്‍പെട്ട മാമ്പഴങ്ങള്‍ അടങ്ങിയ പെട്ടി പാകിസ്താന്‍ വിദേശകാര്യ ഓഫീസ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചത്. പ്രസിഡന്റ് ഡോ. ആരിഫ് ആല്‍വിയുടെ സമ്മാനം എന്ന നിലയ്ക്കാണ് മാമ്പഴ പെട്ടികള്‍ അയച്ചത്. മുന്‍പും ഇത്തരത്തില്‍ പാക്കിസ്ഥാന്‍ മാമ്പഴങ്ങള്‍ വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ മാമ്പഴമടങ്ങിയ പെട്ടികള്‍ സ്വീകരിക്കാന്‍ പറ്റില്ലെന്ന് യുഎസും ചൈനയും അറിയിച്ചു. കാനഡ, നേപ്പാള്‍, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളും പാക്…

Read More

സിഎഎ നടപ്പാക്കാന്‍ ആരംഭിച്ചു ! പാകിസ്ഥാന്‍,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം…

സിഎഎ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചു. പാകിസ്താന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 1955ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2009ല്‍ തയ്യാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്‌സി വിഭാഗത്തില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാം. ഗുജറാത്ത്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, ഹരിയാണ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ അഭയാര്‍ഥികളായി താമസിക്കുന്നവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരം. അപേക്ഷയില്‍ ജില്ലകളിലെ കളക്ടര്‍മാരാണ് തീരുമാനം എടുക്കേണ്ടത്.

Read More

മിയ ഖലീഫയുടെ ടിക് ടോക്ക് അക്കൗണ്ട് പാക്കിസ്ഥാനില്‍ പൂട്ടി ! എന്നാല്‍ ഉഗ്രന്‍ ‘മറുപണി’യുമായി മിയയുടെ പ്രതികാരം…

തന്റെ ടിക് ടോക് അക്കൗണ്ട് പാക്കിസ്ഥാനില്‍ നിരോധിച്ചതിന് പകരംവീട്ടി മിയ ഖലീഫ. അടുത്തിടെയാണ് മുന്‍ പോണ്‍ താരവും ഇപ്പോള്‍ മോഡലുമായ മിയ ഖലീഫയുടെ ടിക്ടോക്ക് അക്കൗണ്ട് പാക്കിസ്ഥാന്‍ നിരോധിച്ചത്. മിയക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു രാജ്യമാണ് പാക്കിസ്ഥാന്‍. എന്നാല്‍ മിയ യുവാക്കളെ വഴിതെറ്റിക്കുന്നു എന്നും മറ്റ് ആരോപിച്ച് നിരവധിപ്പേര്‍ അവര്‍ക്കെതിരെ അവിടെ രംഗത്തുണ്ട്. എന്തായാലും പാക്കിസ്ഥാന്റെ നടപടി മിയയ്ക്ക് ഒട്ടും പിടിച്ചില്ല.നിരവധി ആരാധകരെയാണ് ടിക്ടോക്കില്‍ അവര്‍ക്ക് നഷ്ടമായത്. എന്നാല്‍ ഇതു കൊണ്ടൊന്നും തളരാന്‍ മിയ ഒരുക്കമായിരുന്നില്ല. പുതിയ വിഡിയോകളെല്ലാം ഇനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുമെന്നാണ് മിയ ട്വിറ്ററിലൂടെത്തന്നെ അറിയിച്ചിരിക്കുന്നത്. ഈ ട്വിറ്റര്‍ പോസ്റ്റിന് അടിയില്‍ നിരവധി രസകരമായ മറുപടികളും ഉണ്ട്. വിപിഎന്‍ എടുത്തിട്ടായാലും ഞങ്ങള്‍ മിയയുടെ അക്കൗണ്ടില്‍ എത്തും എന്നത് മുതല്‍ പാകിസ്ഥാന്‍ സര്‍ക്കാറിനെതിരെയുള്ള രോഷവും ചിലര്‍ പ്രകടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയ്ക്ക്…

Read More

കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക ! മേഖലയില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൈക്കൊണ്ടത് മികച്ച നടപടികള്‍; കാഷ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ അവസാന പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍…

കാഷ്മീര്‍ വീഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്കന്‍ ഭരണകൂടം. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി പുറത്തിറക്കിയ അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ജമ്മു കാഷ്മീര്‍ മേഖലയില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മികച്ച നടപടികളെടുത്തതായി പറയുന്നത്. അറസ്റ്റിലായിരുന്ന പല രാഷ്ട്രീയ തടവുകാരെയും വിട്ടയച്ചു. സുരക്ഷആശയവിനിമയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ജനുവരിയില്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ‘എങ്കിലും അതിവേഗ 4ജി ഇന്റര്‍നെറ്റ് ഇപ്പോഴും ജമ്മു കാശ്മീരില്‍ പലയിടത്തും ലഭ്യമായിട്ടില്ല.’ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ ലോകമാകെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉയ്ഗര്‍ മുസ്ളീങ്ങള്‍ക്കെതിരെ ചൈന നടപ്പാക്കുന്ന വംശഹത്യ, പ്രതിഷേധക്കാര്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും എതിരെ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന കടുത്ത നടപടികള്‍, സിറിയയില്‍ ബാഷര്‍ അല്‍ അസദ് സ്വന്തം ജനതയ്ക്ക് നേരെ നടത്തുന്ന അക്രമങ്ങളും അമേരിക്കന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അമേരിക്കയിലെ…

Read More

പാകിസ്ഥാനില്‍ അഞ്ചംഗം ഹിന്ദുകുടുംബം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ ! പിന്നില്‍ മതമൗലികവാദികളെന്ന് സൂചന…

പാകിസ്ഥാനില്‍ അഞ്ചംഗ ഹിന്ദുകുടുംബത്തിന് ദാരുണാന്ത്യം. കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. റഹിം യാര്‍ ഖാന്‍ നഗരത്തിന് സമീപം അബുദാബി കോളനിയിലെ വീട്ടിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുപ്പത്താറുകാരനായ രാം ചന്ദും ബന്ധുക്കളുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് ടെയിലറിംഗ് ഷോപ്പ് നടത്തുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം സമീപവാസികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന മഴുവും കത്തിയും മൃതദേഹങ്ങള്‍ കിടന്ന മുറിയില്‍ നിന്ന് കണ്ടെടുത്തു. എപ്പോഴാണ് കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. രാം ചന്ദിനും കുടുംബത്തിനും എന്തെങ്കിലും തരത്തിലുളള ഭീഷണി ഉള്ളതായി അറിവില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മതമൗലികവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

Read More

മതമൗലീകവാദികള്‍ തച്ചുതകര്‍ത്ത ഹിന്ദു ക്ഷേത്രം ഉടന്‍ പുനരുദ്ധരിക്കണം ! സര്‍ക്കാരിനോട് ഉത്തരവിട്ട് പാക്കിസ്ഥാന്‍ സുപ്രീംകോടതി…

മലമൗലീകവാദികളായ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തകര്‍ത്ത ഹിന്ദുക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്താന്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരിനോടാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. രാജ്യത്തെ ഹിന്ദു വിശ്വാസ കേന്ദ്രങ്ങള്‍ അവഗണന നേരിടുന്നതായുള്ള ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് സുപ്രീംകോടതിയുടെ നടപടി. ഡിസംബര്‍ 30നാണ് കാരക് ജില്ലയിലെ തേരി പ്രദേശത്തെ ക്ഷേത്രം ഒരു കൂട്ടം തീവ്ര മതവാദികള്‍ അഗ്‌നിക്കിരയാക്കിയത്. 1920ലെ ക്ഷേത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമുദായ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് ഒരു കൂട്ടം ആളുകള്‍ ക്ഷേത്രം തകര്‍ത്തത്. കഴിഞ്ഞ മാസം ക്ഷേത്രം പുനരുദ്ധരിക്കുമെന്ന് ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ അക്രമികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്താന്‍ പ്രവിശ്യാ സര്‍ക്കാരിനോട് നിര്‍ദേശിച്ച സുപ്രീംകോടതി ഇതിന്റെ സമയപരിധി നിശ്ചയിച്ച് അറിയിക്കാനും ആവശ്യപ്പെട്ടു.…

Read More