അഞ്ചു പൈസയ്ക്ക് ബിരിയാണി കിട്ടുമെങ്കില്‍ പിന്നെ എന്തു കൊറോണ ! വമ്പന്‍ ഓഫര്‍ കേട്ട് ഇരച്ചെത്തി ജനം; ഒടുവില്‍ സംഭവിച്ചത്…

സൗജന്യം എന്നു കേട്ടാല്‍ പിന്നെ മറ്റൊന്നും നോക്കാത്തവരാണ് മലയാളികളെങ്കിലും ഇക്കാര്യത്തില്‍ തമിഴ്‌നാട്ടുകാര്‍ ഒരുപടി മുമ്പിലാണ്. തമിഴ് രാഷ്ട്രീയക്കാര്‍ വോട്ടു പിടിക്കാന്‍ ടിവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനുമൊക്കെ വാഗ്ദാനം ചെയ്യുന്നത് തന്നെ ഉദാഹരണം. ഇത്തരത്തില്‍ കച്ചവടം വര്‍ധിപ്പിക്കാന്‍ ബിരിയാണി കടയുടമ പ്രഖ്യാപിച്ചത് ഒരു വമ്പന്‍ ഓഫറായിരുന്നു. അഞ്ച് പൈസയുടെ നാണയം കൊണ്ടുവരുന്നവര്‍ക്ക് ബിരിയാണി സൗജന്യമായി നല്‍കുമെന്നതായിരുന്നു ഓഫര്‍. ഇത് കേട്ടറിഞ്ഞ് നൂറ് കണക്കിന് ആളുകള്‍ കടയ്ക്ക് മുന്നില്‍ തടിച്ചുകൂടിയതോടെയാണ് കടയുടമ പുലിവാലു പിടിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ തടിച്ചുകൂടിയ നാട്ടുകാരെ പിരിച്ചു വിടാന്‍ ഒടുക്കം പോലീസ് വരേണ്ടി വന്നു. മധുരയ്ക്ക് സമീപമുള്ള സെല്ലൂരിലാണ് സംഭവം. കച്ചവടം വര്‍ധിപ്പിക്കുന്നതിന് സുകന്യ ബിരിയാണി സ്റ്റാളാണ് ഓഫര്‍ പ്രഖ്യാപിച്ചത്. അഞ്ചു പൈസയുടെ നാണയുമായി വരുന്നവര്‍ക്ക് ബിരിയാണി സൗജന്യമായി നല്‍കുമെന്നതായിരുന്നു ഓഫര്‍. പോസ്റ്റര്‍ കണ്ട് നൂറ് കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ…

Read More