‘മേരാ പെഹ്ലാ സ്മാര്‍ട്ട്ഫോണ്‍’ പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട്ട്ഫോണിലക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്വര്‍ക്ക് ആസ്വദിക്കുന്നതിനുമായി ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. പ്രമുഖ ബ്രാന്‍ഡുകളുടെ 12,000രൂപ വരെയുള്ള പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ 6000 രൂപ കാഷ്ബാക്ക് ലഭിക്കുന്നതാണ് എയര്‍ടെല്‍ ഓഫര്‍. 150ലധികം സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.airtel. in/4gupgrade സന്ദര്‍ശിക്കുക.6000 രൂപ കാഷ്ബാക്ക് ലഭിക്കാന്‍ ഉപഭോക്താവ് 249 രൂപയ്ക്കോ അതിനു മുകളിലുള്ളതോ ആയ എയര്‍ടെല്‍ പ്രീപെയ്ഡ് പാക്ക് തുടര്‍ച്ചയായി 36 മാസത്തേക്ക് (പാക്കിന്റെ വാലിഡിറ്റി അനുസരിച്ച്) റീചാര്‍ജ് ചെയ്യണം. ഉപഭോക്താവിന് രണ്ടു ഭാഗങ്ങളായിട്ടായിരിക്കും കാഷ്ബാക്ക് ലഭിക്കുക. 18 മാസം റീചാര്‍ജ് പൂര്‍ത്തിയാകുമ്പോള്‍ ആദ്യ ഗഡുവായി 2000 രൂപ ലഭിക്കും. ബാക്കി 4000 രൂപ 36മാസം പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും. ഉദാഹരണത്തിന്, ഉപഭോക്താവ് 6000 രൂപയുടെ ഉപകരണമാണ്…
Read MoreTag: 6000
ആലപ്പുഴയിലെ താറാവുകള്‍ക്ക് അന്തകനായി റാമെര്‍ലാ വൈറസ് ! ഇതുവരെ ചത്തത് 6000ലേറെ താറാവുകള്‍; രോഗം പരത്തുന്നത് ദേശാടനക്കിളികളെന്നു സൂചന…
ലോകം കൊറോണ ഭീതിയില്‍ വലയുമ്പോള്‍ ആലപ്പുഴയെ ഭീതിയിലാക്കി റാമെര്‍ലാ വൈറസ്. ആലപ്പുഴയില്‍ 6000ലേറെ താറാവുകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചത്തത്. മാന്നാര്‍, ചെന്നിത്തല മേഖലയിലാണു രോഗബാധ കണ്ടെത്തിയത്. ചെന്നിത്തലയിലെ സ്വകാര്യ ഹാച്ചറിയില്‍നിന്നു വിറ്റ 13 ദിവസം മുതല്‍ പ്രായമുള്ള താറാവുകളാണ് ചത്തത്. തിരുവല്ല മഞ്ഞാടി പക്ഷി നിരീക്ഷണകേന്ദ്രത്തിലെ വെറ്ററിനറി സര്‍ജന്മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റാമെര്‍ലാ വൈറസ് ബാധയാണു താറാവുകള്‍ ചാകാന്‍ കാരണമെന്നു സ്ഥിരീകരിച്ചു. ശേഷിച്ച താറാവുകള്‍ക്ക് എക്സെപ്റ്റ് എന്ന മരുന്നു നിര്‍ദ്ദേശിച്ചെങ്കിലും അതു ഫലപ്രദമായില്ലെന്നു താറാവു കര്‍ഷകര്‍ പറയുന്നു. ചത്ത താറാവുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതിരുന്നതിനാല്‍ വന്‍ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. താറാവുകളെ ഇന്‍ഷുര്‍ ചെയ്യാന്‍ ഒരു കമ്പനിയും തയാറായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. വേനല്‍ക്കാലമായതിനാല്‍ ദേശാടനക്കിളികളുടെ സാന്നിദ്ധ്യം രോഗവ്യാപനത്തിനു വഴിയൊരുക്കുമെന്ന് ആശങ്കയുണ്ട്. രോഗം മറ്റു സ്ഥലങ്ങളിലേക്കു പടര്‍ന്നാല്‍ പൗള്‍ട്രി മേഖലയ്ക്കു വലിയ തിരിച്ചടിയാകും. ആലപ്പുഴയിലെ ഇറച്ചി വ്യാപാരത്തിനും ഇത് തിരിച്ചടിയാണ്.
Read Moreടെസ്റ്റില്‍ കോഹ് ലി 6000 ക്ലബില്‍ ! സുനില്‍ ഗവാസ്‌കറിനു ശേഷം വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരം
സതാംപ്ടണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടെസ്റ്റില്‍ 6,000 റണ്‍സ് തികച്ചു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിലാണ് കോഹ്ലി നേട്ടത്തിലെത്തിയത്. ഇതോടെ ഏറ്റവും വേഗത്തില്‍ 6,000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി കോഹ്ലി മാറി. കരിയറിലെ 70-ാം മത്സരത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേട്ടം സ്വന്തമാക്കിയത്. 65 മത്സരങ്ങളില്‍ നേട്ടം കൊയ്ത സുനില്‍ ഗവാസ്‌കറാണ് വേഗത്തില്‍ 6,000 നേടിയ ഇന്ത്യന്‍ താരം. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 76 മത്സരങ്ങളിലും വീരേന്ദര്‍ സേവാഗ് 72 മത്സരങ്ങളിലും രാഹുല്‍ ദ്രാവിഡ് 73 മത്സരങ്ങളിലും നേട്ടം സ്വന്തമാക്കി. 45 മത്സരങ്ങളില്‍ 6,000 റണ്‍സ് നേടിയ ഡൊണാള്‍ഡ് ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമത്. നാലാം ടെസ്റ്റില്‍ ഒടുവില്‍ വിവരം ലഭിക്കുന്‌പോള്‍ ഇന്ത്യ 125/2 എന്ന ശക്തമായ നിലയിലാണ്. കോഹ്ലി (37), ചേതേശ്വര്‍ പൂജാര (41) എന്നിവരാണ് ക്രീസില്‍. എട്ട് വിക്കറ്റ് ശേഷിക്കേ ഇംഗ്ലണ്ടിന്റെ ഒന്നാം…
Read More