ട്വ​ന്‍റി 20 ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​മൊഴി‍യും;കാരണമായി കോ​ഹ്‌​ലി ട്വി​റ്റ​റി​ൽ കുറിച്ചിട്ടത്

  മും​ബൈ: ലോ​ക​ക​പ്പി​നു​ശേ​ഷം ഇ​ന്ത്യ​ന്‍ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന് വി​രാ​ട് കോ​ഹ്‌​ലി. എ​ന്നാ​ൽ ടെ​സ്റ്റ്, ഏ​ക​ദി​ന ടീ​മു​ക​ളു​ടെ നാ​യ​ക​സ്ഥാ​ന​ത്ത് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​റി​ൽ ദു​ബാ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് ശേ​ഷം ട്വ​ന്‍റി 20 ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​താ​യി കോ​ഹ്‌​ലി ട്വീ​റ്റ് ചെ​യ്തു. ഏ​ക​ദി​ന– ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളി​ലെ നാ​യ​ക സ്ഥാ​നം ഒ​ഴി​യാ​ൻ കോ​ഹ്‌​ലി സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​താ​യു​ള്ള വാ​ർ​ത്ത​ക​ൾ ബി​സി​സി​ഐ ട്ര​ഷ​റ​ർ അ​രു​ൺ ധു​മാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു. ജോ​ലി​ഭാ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ടി-20 ​നാ​യ​ക​സ്ഥാ​നം ഒ​ഴി​യു​ന്ന​തെ​ന്ന് കോ​ഹ്‌​ലി പ​റ​ഞ്ഞു. ടി-20 ​ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ല്‍ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ടീ​മി​ന് ന​ല്‍​കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ബാ​റ്റ്സ്മാ​നെ​ന്ന നി​ല​യി​ല്‍ ടി-20​യി​ല്‍ തു​ട​ര്‍​ന്നും ടീ​മി​നാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കും- കോ​ഹ്‌​ലി ട്വി​റ്റ​റി​ൽ കു​റി​ച്ചു. സ​മ​യ​മെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ര​വി ശാ​സ്ത്രി​യു​മാ​യും രോ​ഹി​ത് ശ​ര്‍​മ​യു​മാ​യും കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി.…

Read More

കോ​​​​​വി​​​​​ഡ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു കോ​​​​​ഹ്‌​​​​ലി

മും​​​​​ബൈ: ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ 14-ാം സീ​​​​​സ​​​​​ണ്‍ പാ​​​​​തി​​​​​വ​​​​​ഴി​​​​​യി​​​​​ൽ ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച​​​​​തോ​​​​​ടെ റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സ് ബം​​​​​ഗ​​​​​ളൂ​​​​​രു ക്യാ​​​​​പ്റ്റ​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി കോ​​​​​വി​​​​​ഡ്-19 പോ​​​​​രാ​​​​​ട്ട രം​​​​​ഗ​​​​​ത്തി​​​​​റ​​​​​ങ്ങി. ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം മും​​​​​ബൈ​​​​​യി​​​​​ലെ വീ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​യ കോ​​​​​ഹ്‌​​​​ലി ശി​​​​​വ​​​​​സേ​​​​​ന​​​​​യു​​​​​ടെ യു​​​​​വ​​​​​ജ​​​​​ന വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ യു​​​​​വ സേ​​​​​ന നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ ക​​​​​ന​​​​​ലു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി. കോ​​​​​ഹ്‌​​​​ലി​​​​​യും ഭാ​​​​​ര്യ അ​​​​​നു​​​​​ഷ്ക ശ​​​​​ർ​​​​​മ​​​​​യും നേ​​​​​തൃ​​​​​ത്വം​​​​​വ​​​​​ഹി​​​​​ക്കു​​​​​ന്ന ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ൻ കോ​​​​​വി​​​​​ഡ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു ത​​​​​യാ​​​​​റാ​​​​​ണെ​​​​​ന്നും ത​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ എ​​​​​ന്തൊ​​​​​ക്കെ​​​​​യാ​​​​​ണെ​​​​​ന്നു വി​​​​​ശ​​​​​ദ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ഹ്‌​​​​ലി രാ​​​​​ഹു​​​​​ൽ ക​​​​​ന​​​​​ലി​​​​​നെ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച​​​​​ത്.

Read More

റമ്മി കളിക്കൂ കാശുകാരാകൂ ! ഓണ്‍ലൈന്‍ റമ്മിയ്‌ക്കെതിരായ ഹര്‍ജിയില്‍ തമന്നയ്ക്കും കോഹ് ലിയ്ക്കും അജുവര്‍ഗീസിനും കോടതിയുടെ നോട്ടീസ്…

ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോഹ്ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ റമ്മി കളിച്ച് പണം നഷ്ടമായതിനെത്തുടര്‍ന്ന് നിരവധി ആളുകളാണ് ജീവനൊടുക്കിയത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ ഹര്‍ജി. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടമായതില്‍ മനം നൊന്ത് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയിരുന്നു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീത് ആണ് മരിച്ചത്. 21 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്. പല സെലിബ്രിറ്റികളും ഓണ്‍ലൈന്‍ റമ്മിയുടെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്.

Read More

ദയവു ചെയ്ത് അങ്ങനെ ചെയ്യരുത് ! ആരാധകരോടും പാപ്പരാസികളോടും അഭ്യർഥിച്ച് അനുഷ്കയും കോഹ്ലിയും…

  ഈ മാസം 11 നാ​ണ് അ​നു​ഷ്ക-​കോ​ഹ്ലി ദ​ന്പ​തി​ക​ൾ​ക്ക് പെ​ണ്‍​കു​ഞ്ഞ് പി​റ​ന്ന​ത്. കു​ഞ്ഞി​ന്‍റെ ദൃ​ശ്യ​ങ്ങ​ളൊ​ന്നും ഇ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഏ​ത് വി​ധേ​ന​യും കു​ഞ്ഞി​ന്‍റെ ചി​ത്രം പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ക്കാ​ൻ പ​പ്പ​രാ​സി​ക​ളും ശ്ര​മം തു​ട​രു​ന്നു​ണ്ട്. എ​ന്നാ​ൽ ദ​യ​വു​ചെ​യ്ത് കു​ഞ്ഞി​ന്‍റെ ചി​ത്രം പ​ക​ർ​ത്ത​രു​തെ​ന്നും ഇ​ത് ത​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന​യാ​ണെ​ന്നും പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​ര​ങ്ങ​ൾ. “”ഹാ​യ്, ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ നി​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ എ​ല്ലാ സ്നേ​ഹ​ത്തി​നും ന​ന്ദി. ഈ ​സു​പ്ര​ധാ​ന സ​ന്ദ​ർ​ഭം നി​ങ്ങ​ളോ​ടൊ​പ്പം ആ​ഘോ​ഷി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മു​ണ്ട്. മാ​താ​പി​താ​ക്ക​ളെ​ന്ന നി​ല​യി​ൽ, നി​ങ്ങ​ളോ​ട് ഞ​ങ്ങ​ൾ​ക്ക് ഒ​രു ല​ളി​ത​മാ​യ അ​ഭ്യ​ർ​ഥ​ന​യു​ണ്ട്. ഞ​ങ്ങ​ളു​ടെ കു​ഞ്ഞി​ന്‍റെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു, ഞ​ങ്ങ​ൾ​ക്ക് നി​ങ്ങ​ളു​ടെ സ​ഹാ​യ​വും പി​ന്തു​ണ​യും ആ​വ​ശ്യ​മാ​ണ്… ”എ​ന്നാ​യി​രു​ന്നു ഇ​വ​ർ കു​റി​ച്ച​ത്. “”ഞ​ങ്ങ​ൾ എ​വി​ടെ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്ന് നി​ങ്ങ​ൾ​ക്ക് ന​ന്നാ​യി അ​റി​യാം. അ​തി​ൽ ഞ​ങ്ങ​ൾ​ക്കും സ​ന്തോ​ഷ​മു​ണ്ട്”- താ​ര​ങ്ങ​ൾ പ​റ​ഞ്ഞു. നേ​ര​ത്തെ ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യെ​ന്ന് ആ​രോ​പി​ച്ച് അ​നു​ഷ്ക ഒ​രു…

Read More

ടെസ്റ്റില്‍ കോഹ് ലി 6000 ക്ലബില്‍ ! സുനില്‍ ഗവാസ്‌കറിനു ശേഷം വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരം

സതാംപ്ടണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടെസ്റ്റില്‍ 6,000 റണ്‍സ് തികച്ചു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിലാണ് കോഹ്ലി നേട്ടത്തിലെത്തിയത്. ഇതോടെ ഏറ്റവും വേഗത്തില്‍ 6,000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി കോഹ്ലി മാറി. കരിയറിലെ 70-ാം മത്സരത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേട്ടം സ്വന്തമാക്കിയത്. 65 മത്സരങ്ങളില്‍ നേട്ടം കൊയ്ത സുനില്‍ ഗവാസ്‌കറാണ് വേഗത്തില്‍ 6,000 നേടിയ ഇന്ത്യന്‍ താരം. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 76 മത്സരങ്ങളിലും വീരേന്ദര്‍ സേവാഗ് 72 മത്സരങ്ങളിലും രാഹുല്‍ ദ്രാവിഡ് 73 മത്സരങ്ങളിലും നേട്ടം സ്വന്തമാക്കി. 45 മത്സരങ്ങളില്‍ 6,000 റണ്‍സ് നേടിയ ഡൊണാള്‍ഡ് ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമത്. നാലാം ടെസ്റ്റില്‍ ഒടുവില്‍ വിവരം ലഭിക്കുന്‌പോള്‍ ഇന്ത്യ 125/2 എന്ന ശക്തമായ നിലയിലാണ്. കോഹ്ലി (37), ചേതേശ്വര്‍ പൂജാര (41) എന്നിവരാണ് ക്രീസില്‍. എട്ട് വിക്കറ്റ് ശേഷിക്കേ ഇംഗ്ലണ്ടിന്റെ ഒന്നാം…

Read More

ആരും കേള്‍ക്കാതെ ദക്ഷിണാഫ്രിക്കയെ വിളിച്ച ‘പച്ചത്തെറി’ സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു ! ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വീണ്ടും വിവാദത്തില്‍

  കളി മികവിനൊപ്പം തന്നെ വിവാദങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയുടെ കൂടെപ്പിറപ്പാണ്.കളിക്കളത്തില്‍ ഒന്നും മറച്ചുവെയ്ക്കാതെ അത് തുറന്ന് പ്രകടിപ്പിക്കുന്ന സ്വഭാവമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടേത്. കോഹ് ലിയെ കുഴിയില്‍ ചാടിക്കുന്നതും ഈ സ്വഭാവം തന്നെ. എന്നാല്‍ ഇത്തവണ കോഹ്ലിയെ വിവാദത്തിലേക്ക് തള്ളിവിട്ടത് സ്റ്റംപ് മൈക്കാണ് എന്നതാണ് സത്യം. സഹതാരം മുരളി വിജയോട് കളി തന്ത്രങ്ങള്‍ പറയുന്നതിനിടെ നാവില്‍ കയറി വന്ന നാടന്‍ തെറിയാണ് സ്റ്റംപ് മൈക്ക് പിച്ചിച്ചെടുത്ത് ലോകത്തെ കേള്‍പ്പിച്ചത്. ഈ ദിവസം മുഴുവന്‍ തനിയ്ക്കും മുരളി വിജയ്ക്കും ബാറ്റ് ചെയ്യാനായാല്‍ ദക്ഷിണാഫ്രിക്ക പതറി പോകും എന്ന് പറയുന്നതിനിടെയാണ് കോഹ്‌ലി മോശം വാക്ക് ഉപയോഗിച്ചത്. ഇതാണ് സ്റ്റംപ് മൈക്ക് റെക്കോര്‍ഡ് ചെയ്ത് ലോകത്തെ കേള്‍പ്പിച്ചത്.എന്തായാലും ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ക്ക് ഹിന്ദി മനസിലാകാത്തത് കോഹ്‌ലിയുടെ ഭാഗ്യം. Stump mic catches Virat abusing…

Read More

ജഗദീഷ് നെഹ്‌റയും ജോസഫ് പത്താനും ! ഗുര്‍മീത് രാം റഹിമും വിരാട് കോഹ്‌ലിയും തമ്മിലുള്ള ബന്ധമെന്ത് ; വിവാദ ആള്‍ദൈവവുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി കോഹ്‌ലി പറയുന്നതിങ്ങനെ…

ബലാത്സംഗകേസില്‍ 20 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് സിങ്ങും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ കോഹ്‌ലിയുമായുള്ള കുടിക്കാഴ്ച ഏറെ കോലാഹലങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രണ്ടു പേര്‍ ഉള്‍പ്പെടെയാണ് കോഹ്‌ലി ഗുര്‍മീതിനെ സന്ദര്‍ശിക്കാന്‍ ആശ്രമത്തില്‍ പോയത്. സന്ദര്‍ശനത്തിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തെത്തിയതോടെ വിവാദവും കനത്തു. ആള്‍ദൈവം ജയിലിലായതിനു പിന്നാലെ ഇതാദ്യമായി കോഹ്‌ലി ആ സന്ദര്‍ശനത്തെക്കുറിച്ച് വെളിപ്പെടുത്തി. കോഹ്‌ലിയും ആമിര്‍ഖാനും തമ്മിലുള്ള ചാറ്റ് ഷോയിലാണ് കോഹ്‌ലി ആദ്യമായി ആ സന്ദര്‍ശനത്തെക്കുറിച്ച്് മനസു തുറന്നത്. ഗുര്‍മീത് റാം റഹിം സിംഗിനെ നേരില്‍ കണ്ടപ്പോഴുള്ള അനുഭവം രസകരമായിരുന്നുവെന്നാണ് കോഹ്‌ലി ആദ്യം പറഞ്ഞത്. തനിക്കൊപ്പം ഉണ്ടായിരുന്ന ആശിഷ് നെഹ്‌റയുടേയും, യൂസഫ് പത്താന്റെയും പേരുകള്‍ തെറ്റിച്ച് പറഞ്ഞ സംഭവവും കോഹ്‌ലി ഓര്‍മ്മിക്കുന്നു. ആശിഷ് നെഹ്‌റയെ ജഗദീഷ് നെഹ്‌റയെന്നും, പത്താനെ ജോസഫ് പത്താന്‍ എന്നുമാണ് ഗുര്‍മീത് വിളിച്ചത്. ഗുര്‍മീതിന്റെ അബദ്ധം എല്ലാവരിലും…

Read More