മക്കളേ പാപ്പന് ഇവിടെ മാത്രമല്ല അങ്ങ് ഹോളിവുഡിലുമുണ്ട് ആരാധകര്‍ ! ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവേദിയില്‍ തരംഗം തീര്‍ത്ത് ഷാജി പാപ്പന്‍ സ്റ്റൈല്‍…

ഷാജി പാപ്പനും പിള്ളേരും മലയാളക്കരയെ ചിരിപ്പിച്ചു കൊണ്ട് മുന്നേറുകയാണ്. ഇതോടൊപ്പം പാപ്പന്റെ പുതിയ ലുക്കും ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്ന കഥാപാത്രം ധരിക്കുന്ന ഇരു നിറങ്ങളിലുള്ള മുണ്ട് ഇതിനോടകം കേരളക്കരയില്‍ ട്രെന്റായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഹോളിവുഡിലും പാപ്പന് ആരാധകരുണ്ടെന്നു കാണിച്ച് ഒരു ഹോളിവുഡ് നടന്‍ രംഗത്ത് വന്നിരിക്കുന്നത്. രണ്ട് നിറങ്ങളെ കൂട്ടി ചേര്‍ത്തുള്ള പാപ്പന്‍ മുണ്ടുകള്‍ ഡിസൈന്‍ ചെയ്തത് ജയസൂര്യയുടെ ഭാര്യ സരിത തന്നെയായിരുന്നു. ഒടുവുല്‍ സരിതയുടെ ഡിസൈനിങ് ഹോളിവുഡിനെയും കീഴടക്കിയെന്നാണ് സൂചനകള്‍. 75ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ ദി മെട്രിക്സ് ട്രിലോജി എന്ന ഹോളിവുഡ് സിനിമയിലൂടെ പരിചിതനായ ലോറന്‍സ് ഫിഷ്ബേണാണ് ആടിലെ പാപ്പന്‍ സ്‌റ്റൈലില്‍ വേദിയില്‍ എത്തിയത്. ഇരുവശത്തും ചുവപ്പും കറുപ്പും നിറങ്ങളുമായുള്ള നീളന്‍ കുര്‍ത്തയും ചുവപ്പ് ഷൂവുമായാണ് ലോറന്‍സ് എത്തിയത്. പാപ്പനു മായി താരതമ്യം ചെയ്ത്…

Read More

ആട്-2 പകര്‍ത്തി ഫേസ്ബുക്കില്‍ ഇട്ടാല്‍ അത് സംഭവിക്കും ! പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി ജയസൂര്യയും വിജയ്ബാബുവും

നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ആട്-2 മലയാളക്കര കീഴടക്കിയിരിക്കുകയാണ്. ഷാജി പാപ്പനും സംഘവും തിയേറ്ററില്‍ ഓളങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഒരു പ്രധാനകാര്യം നായകന്‍ ജയസൂര്യയും നിര്‍മാതാവ് വിജയ് ബാബുവും ആരാധകരുമായി പങ്കുവയ്ക്കുന്നു.സിനിമയുടെ ഏതെങ്കിലും ഭാഗങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കിലോ യുട്യൂബിലോ ഇട്ടാല്‍ അക്കൗണ്ട് ഡീആക്ടിവേറ്റായി പോകുമെന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ട് ദയവ് ചെയ്ത് ആരും അങ്ങനെ ചെയ്യരുതെന്ന് ഇരുവരും ആരാധകരോട് അപേക്ഷിക്കുന്നു. ആട് 2 ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറയാന്‍ ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോഴാണ് ഇരുവരും ഇതെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. നിങ്ങളുടെ സുഹൃത്തുക്കള്‍ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കുക. ഒരു സീനല്ല ഒരു സെക്കന്റ് ആണെങ്കില്‍ കൂടി നിങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താല്‍ എക്കൗണ്ട് ഡീ ആക്ടിവേറ്റാകും. ഇന്നലെ തന്നെ എനിക്ക് അന്‍പതോളം കോളുകളാണ് വന്നത്. ഇതൊന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ല. ഞങ്ങള്‍ ഔദ്യോഗികമായി ചെയ്യുന്നത് നിങ്ങള്‍ക്കും ഷെയര്‍ ചെയ്യാം-…

Read More