വി​ജ​യ് ബാ​ബു​വി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ക്ക​രു​ത് ! പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​ന​ടി ഹൈ​ക്കോ​ട​തി​യി​ല്‍…

യു​വ​ന​ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ നി​ര്‍​മാ​താ​വ് വി​ജ​യ് ബാ​ബു​വി​നെ നാ​ട്ടി​ലെ​ത്തി​യ ശേ​ഷം അ​റ​സ്റ്റു ചെ​യ്താ​ല്‍ മ​തി​യാ​കി​ല്ലേ എ​ന്ന് ആ​രാ​ഞ്ഞ് ഹൈ​ക്കോ​ട​തി. എ​വി​ടെ​യാ​ണെ​ങ്കി​ലും അ​റ​സ്റ്റ് അ​നി​വാ​ര്യ​മാ​ണെ​ന്നു സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​യ​ശേ​ഷം മ​റ്റു ന​ട​പ​ടി​ക​ളി​ലേ​യ്ക്കു ക​ട​ക്ക​ണ​മെ​ന്നു കാ​ട്ടി വി​ജ​യ് ബാ​ബു​വി​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​നീ​ക്ക​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് അ​തി​ജീ​വി​ത കോ​ട​തി​യി​ല്‍ സ്വീ​ക​രി​ച്ച​ത്. പ്ര​തി മു​ന്‍​കൂ​ര്‍ ജാ​മ്യ വ്യ​വ​സ്ഥ തീ​രു​മാ​നി​ക്കു​ന്ന സാ​ഹ​ച​ര്യം അ​നു​വ​ദി​ക്ക​രു​തെ​ന്നു കേ​സി​ലെ അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യി​ല്‍ അ​ഭ്യ​ര്‍​ഥി​ച്ചു. മു​ന്‍​വി​ധി​യോ​ടെ കാ​ര്യ​ങ്ങ​ളെ കാ​ണ​രു​ത്. പ്ര​തി​ക്ക് ഒ​രു കാ​ര​ണ​വ​ശാ​ലും ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​തി​ജീ​വി​ത കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. അ​തേ​സ​മ​യം വി​ജ​യ്ബാ​ബു​വി​ന്റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കു​ന്ന​തി​നു മാ​റ്റി​വ​ച്ചു.

Read More

ആട്-2 പകര്‍ത്തി ഫേസ്ബുക്കില്‍ ഇട്ടാല്‍ അത് സംഭവിക്കും ! പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി ജയസൂര്യയും വിജയ്ബാബുവും

നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ആട്-2 മലയാളക്കര കീഴടക്കിയിരിക്കുകയാണ്. ഷാജി പാപ്പനും സംഘവും തിയേറ്ററില്‍ ഓളങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഒരു പ്രധാനകാര്യം നായകന്‍ ജയസൂര്യയും നിര്‍മാതാവ് വിജയ് ബാബുവും ആരാധകരുമായി പങ്കുവയ്ക്കുന്നു.സിനിമയുടെ ഏതെങ്കിലും ഭാഗങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കിലോ യുട്യൂബിലോ ഇട്ടാല്‍ അക്കൗണ്ട് ഡീആക്ടിവേറ്റായി പോകുമെന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ട് ദയവ് ചെയ്ത് ആരും അങ്ങനെ ചെയ്യരുതെന്ന് ഇരുവരും ആരാധകരോട് അപേക്ഷിക്കുന്നു. ആട് 2 ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറയാന്‍ ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോഴാണ് ഇരുവരും ഇതെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. നിങ്ങളുടെ സുഹൃത്തുക്കള്‍ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കുക. ഒരു സീനല്ല ഒരു സെക്കന്റ് ആണെങ്കില്‍ കൂടി നിങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താല്‍ എക്കൗണ്ട് ഡീ ആക്ടിവേറ്റാകും. ഇന്നലെ തന്നെ എനിക്ക് അന്‍പതോളം കോളുകളാണ് വന്നത്. ഇതൊന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ല. ഞങ്ങള്‍ ഔദ്യോഗികമായി ചെയ്യുന്നത് നിങ്ങള്‍ക്കും ഷെയര്‍ ചെയ്യാം-…

Read More