പാക്കിസ്ഥാനിലുമുണ്ട് ഒരു ഐശ്വര്യ റായ് ! ആംന ഇമ്രാന്റെ ചിത്രങ്ങള്‍ വൈറലാകുന്നു; ഇത് ഐശ്വര്യയുടെ തനിപ്പകര്‍പ്പെന്ന് ആരാധകര്‍…

ഇന്ത്യന്‍ സ്ത്രീകളുടെ സൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായാണ് ഐശ്വര്യറായി വിശേഷിപ്പിക്കപ്പെടുന്നത്. ഐശ്വര്യയുടെ രൂപസാദൃശ്യം കൊണ്ട് പ്രശസ്തരായവര്‍ തന്നെ ഇതിന് ഉദാഹരണം. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തിയിരിക്കുകയാണ്. ഐശ്വര്യയുടെ രൂപ സാദൃശ്യം കൊണ്ട് സോഷ്യല്‍ ലോകത്ത് തരംഗം തീര്‍ക്കുകയാണ് പാക്കിസ്ഥാന്‍ സ്വദേശി ആംന ഇമ്രാന്‍. ആംനയുടെ ചിത്രങ്ങള്‍ കണ്ട് സുഹൃത്തുക്കള്‍ ഐശ്വര്യ റായിയെപ്പോലെ തോന്നിക്കുന്നതായി കമന്റ് ചെയ്തിരുന്നു. ഇതോടെ മേക്കപ്പിലും കോസ്റ്റ്യൂമിലും ഐശ്വര്യയെ അനുകരിച്ച് ആംന വിഡിയോ ചെയ്യാന്‍ തുടങ്ങി. വൈകാതെ ഇന്ത്യയിലുള്ള ഐശ്വര്യ റായി ആരാധകര്‍ ആംനയെ ഏറ്റെടുത്തു. ആംനയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഐശ്വര്യ റായിയുമായുള്ള രൂപ സാദൃശ്യം കൊണ്ട് തൊടുപുഴ സ്വദേശിനി അമൃത സജു ഇടയ്‌ക്കൊന്നു വൈറലായിരുന്നു. ഐശ്വര്യയെ അനുകരിച്ച അമൃതയുടെ വീഡിയോകള്‍ ഇവരെ ദേശീയശ്രദ്ധയിലെത്തിക്കുകയും ചെയ്തിരുന്നു.

Read More