അമിതാഭ് ബച്ചനും അഭിഷേകിനും പിന്നാലെ ഐശ്യര്യയ്ക്കും ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു ! ജയബച്ചന്റെ പരിശോധനാ ഫലം നെഗറ്റീവ്…

ബിഗ്ബി അമിതാഭ് ബച്ചനും മകന്‍ അഭിഷേകിനും പിന്നാലെ അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്യര്യ റായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവ് ആയി. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ഐശ്വര്യക്കും ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതാഭിനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കുടുംബാഗങ്ങളേയും ജോലിക്കാരേയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ആദ്യ പരിശോധനയില്‍ ഐശ്യര്യയുടെയും ആരാധ്യയുടെയും ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് പോസിറ്റീവായി മാറുകയായിരുന്നു. അമിതാഭ് ബച്ചന്റെ ഭാര്യയും നടിയുമായ ജയ ബച്ചന്റെ പരിശോധനാ ഫലം നെഗറ്റീവാണ്.

Read More