മദ്യപിച്ചാല്‍ മാത്രമല്ല മയക്കുമരുന്ന് അടിച്ചാലും ഇനി പോലീസിന് ഈസിയായി കണ്ടെത്താം ! വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന അബോണ്‍ കിറ്റുമായി കേരളാ പോലീസ്; കഞ്ചന്മാരെല്ലാം കുടുങ്ങും…

ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപന്മാരെ പിടിക്കുന്ന പരിപാടി കേരളാ പോലീസ് തുടങ്ങിയിട്ട് കാലം കുറെയായി. എന്നാല്‍ യുവാക്കള്‍ മദ്യം വിട്ട് ന്യൂജന്‍ ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പോലീസിനിട്ട് കിട്ടിയത് എട്ടിന്റെ പണിയാണ്. കഞ്ചാവ് ഉപയോഗിച്ചെങ്കില്‍ ഒരു പരിധിവരെ മണത്തിലൂടെ അറിയാമെങ്കില്‍ എല്‍എസ്ഡി പോലുള്ള ന്യൂജന്‍ ലഹരി മരുന്നുകള്‍ ഉപയോഗിച്ച ശേഷം പോലീസിന്റെ പിടിയിലായാല്‍ അത് തിരിച്ചറിയാനാവില്ല. ബ്രെത്ത് അനലൈസര്‍ വച്ച് ഊതിച്ചാല്‍ പിടിക്കാന്‍ പറ്റില്ലതാനും.ഇങ്ങനെ വലഞ്ഞിരുന്ന പോലീസിന് ആശ്വാസമാവുകയാണ് ‘അബോണ്‍ കിറ്റുകള്‍’. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കൈയ്യോടെ പിടികൂടാന്‍ വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നതാണിത്. ഗുജറാത്ത് പോലീസ് മുമ്പേതന്നെ ഈ കിറ്റുകള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതുപ്രകാരം സംശയം തോന്നുന്നവരുടെ ഉമിനീര് ഈ കിറ്റില്‍ പരിശോധിച്ചാല്‍ ലഹരി ഉപയോഗം അപ്പോള്‍ത്തന്നെ മനസ്സിലാകും. ഏതൊരാളിന്റെയും ഉമിനീരിന്റെയോ മൂത്രത്തിന്റെയോ ഒരു സാമ്പിള്‍ ഈ ടെസ്റ്റിങ് കിറ്റില്‍ എടുത്താല്‍ നിമിഷ നേരം കൊണ്ടുതന്നെ പ്രസ്തുത വ്യക്തി ഏത്…

Read More