സുഹൃത്തുക്കളില്‍ ആ ഒരാളെ ജീവിതത്തില്‍ ഒപ്പം കൂട്ടും ! തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി അനുശ്രീ…

മലയാളത്തിലെ പ്രിയ നായികമാരില്‍ ഒരാളാണ് അനുശ്രീ. ലാല്‍ജോസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഡയമണ്ട് നെക്ലേസിലൂടെയായിരുന്നു മലയാള സിനിമയില്‍ അനുശ്രീയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ലെ പക്വതയാര്‍ന്ന പ്രകടനത്തിലൂടെ താരം മലയാളികളുടെ പ്രിയനായികയായി. സോഷ്യല്‍ മീഡിയയിലും അനുശ്രീ സജീവമാണ്. അടുത്തിടെ അനുശ്രീ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പ്രണയ പരാജയം അനുഭവിച്ചിട്ടുണ്ടെന്നും പ്രേമമായാലും ഏത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കേണ്ടതില്ലെന്നും അനുശ്രീ പറഞ്ഞിരുന്നു. ഇപ്പോഴിതാ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനുശ്രീ. തന്റെ സുഹൃത്തുക്കളില്‍ നിന്നും ഒരാളെയാവും താന്‍ ജീവിതത്തിലേക്ക് ഒപ്പം കൂട്ടുകയെന്നാണ് നടി പറയുന്നത്. എന്നാല്‍ അത് ആരാണെന്ന് പറയാറായിട്ടില്ലെന്നും നടി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് അനുശ്രീയുടെ ഉത്തരം ഇങ്ങനെ…പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും…

Read More