സുഹൃത്തുക്കളില്‍ ആ ഒരാളെ ജീവിതത്തില്‍ ഒപ്പം കൂട്ടും ! തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി അനുശ്രീ…

മലയാളത്തിലെ പ്രിയ നായികമാരില്‍ ഒരാളാണ് അനുശ്രീ. ലാല്‍ജോസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഡയമണ്ട് നെക്ലേസിലൂടെയായിരുന്നു മലയാള സിനിമയില്‍ അനുശ്രീയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ലെ പക്വതയാര്‍ന്ന പ്രകടനത്തിലൂടെ താരം മലയാളികളുടെ പ്രിയനായികയായി. സോഷ്യല്‍ മീഡിയയിലും അനുശ്രീ സജീവമാണ്. അടുത്തിടെ അനുശ്രീ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പ്രണയ പരാജയം അനുഭവിച്ചിട്ടുണ്ടെന്നും പ്രേമമായാലും ഏത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കേണ്ടതില്ലെന്നും അനുശ്രീ പറഞ്ഞിരുന്നു. ഇപ്പോഴിതാ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനുശ്രീ. തന്റെ സുഹൃത്തുക്കളില്‍ നിന്നും ഒരാളെയാവും താന്‍ ജീവിതത്തിലേക്ക് ഒപ്പം കൂട്ടുകയെന്നാണ് നടി പറയുന്നത്. എന്നാല്‍ അത് ആരാണെന്ന് പറയാറായിട്ടില്ലെന്നും നടി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് അനുശ്രീയുടെ ഉത്തരം ഇങ്ങനെ…പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും…

Read More

ജീവിച്ചിരിക്കുന്ന ആള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് അടിച്ച് സ്വന്തം കുട്ടികളുടെ അമ്മ ! 12 വര്‍ഷം ഒപ്പം താമസിച്ച സ്ത്രീ ഇങ്ങനെ ചെയ്തത് സ്വത്തു തട്ടിയെടുക്കാനെന്ന് പരാതിക്കാരന്‍; സിപിഎം നേതാവുള്‍പ്പെടെ നാലുപേര്‍ക്കെതിരേ പരാതി

ജീവിച്ചിരിക്കുന്നയാള്‍ക്ക് ഓണ്‍ലൈനില്‍ മരണസര്‍ട്ടിഫിക്കറ്റ് കിട്ടിയതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് മുന്‍ സെക്രട്ടറി, ഗ്രാമപഞ്ചായത്തംഗം, സി.പി.എം. നേതാവ് ഉള്‍പ്പെടെ നാലു പേര്‍ക്കെതരേ പരാതി. ചുനക്കര നടുവില്‍ നയനത്തില്‍ താമസക്കാരനായിരുന്ന ജോസ് മാര്‍ട്ടിന്‍ മോറിസ് മരിച്ചതായാണ് ചുനക്കര ഗ്രാമപഞ്ചായത്തില്‍ 2016 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജോസിന് ഓണ്‍ലൈനായാണ് കഴിഞ്ഞ ദിവസം സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 12 വര്‍ഷം ഒപ്പം താമസിച്ച തന്റെ രണ്ടു കുട്ടികളുടെ അമ്മയായ ചുനക്കര നടുവില്‍ നയനത്തില്‍ അജിതകുമാരിയാണു മരണം രജിസ്റ്റര്‍ ചെയ്തതെന്നു ബോധ്യപ്പെട്ടതായി ജോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന് അജിത, പഞ്ചായത്ത് മുന്‍ സെക്രട്ടറി റീത്താ പവിത്രന്‍, മരണത്തിന് സാക്ഷികളായി പറയുന്ന പേരുകാരായ ഗ്രാമപഞ്ചായത്തംഗം രാജേഷ്, അജിതയുടെ ബന്ധുവായ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടി ഗോപകുമാര്‍ എന്നിവര്‍ക്കെതിരേ ജോസ് നൂറനാട് പോലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് ജോസ് പറയുന്നതിങ്ങനെ…നിയമപരമായി താനും അജിതയും വിവാഹിതരല്ല. 2003…

Read More