അമേരിക്കന്‍ വിസ ലഭിച്ച പല അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കും ഐഎസ് ബന്ധം ഉള്ളതായി കണ്ടെത്തല്‍ ! അഭയാര്‍ഥി പ്രവാഹം രാജ്യത്തിന് തലവേദനയായേക്കുമെന്ന് സൂചന..

അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹം പല രാജ്യങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറുന്നതിനു മുമ്പ് നിരവധി അഫ്ഗാന്‍ പൗരന്മാരെ പ്രത്യേക വിസയിലൂടെ അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ അമേരിക്കന്‍ ഭരണകൂടം താല്‍പര്യപ്പെട്ടിരുന്നു. ലോകം ഇതിനെ നന്മയുള്ള പ്രവൃത്തിയായി കണ്ടെങ്കിലും ഇത് അമേരിക്കയ്ക്ക് ഒരു തലവേദനയാകാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രത്യേക വിസയിലൂടെ അഫ്ഗാനില്‍ നിന്നും കൊണ്ടു പോയവരില്‍ നൂറിലേറെ പേര്‍ക്ക് തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയുടെ പക്കലുള്ള ബയോമെട്രിക്ക് തിരിച്ചറിയല്‍ മാര്‍ഗങ്ങളിലൂടെ ഒരു രഹസ്യാന്വേഷണ ഏജന്‍സിയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് അമേരിക്ക ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ നിന്നും എത്തിച്ച അഭയാര്‍ത്ഥികളുടെ വിസാ നടപടിക്രമങ്ങള്‍ നടക്കുന്നതേയുള്ളു. ഇത്തരത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കെത്തിയവര്‍ക്ക് എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നതിനെകുറിച്ച് ഇതു വരെ അന്വേഷണം…

Read More