പണം മോഷ്ടിച്ചുവെന്നാരോപിച്ച് നഗ്നരാക്കി പരിശോധിച്ചു;സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു; സ്‌പൈസ്‌ജെറ്റിനെതിരേ ഗുരുതര ആരോപണങ്ങളുമായി എയര്‍ഹോസ്റ്റസുമാര്‍…

ചെന്നൈ: ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റിനു നേരെ ഗുരുതരആരോപണങ്ങളുമായി എയര്‍ഹോസ്റ്റസുമാര്‍. യാതൊരു ഔചിത്യവുമില്ലാതെ തങ്ങളെ നഗ്‌നരാക്കി പരിശോധന നടത്തിയെന്നാണ് എയര്‍ ഹോസ്റ്റസുമാര്‍ മാനേജ്‌മെന്റിനു പരാതി നല്‍കിയത്. വിമാനത്തില്‍ നിന്നു ഭക്ഷണത്തിനും മറ്റുമായി ശേഖരിക്കുന്ന പണം കാബിന്‍ ക്രൂ മോഷ്ടിക്കുകയാണെന്ന് ആരോപിച്ചായിരുന്നു സ്‌പൈസ്‌ജെറ്റിന്റെ പരിശോധന. ഇതിനെതിരെ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ പരാതി നല്‍കുന്ന ദൃശ്യങ്ങള്‍ എന്‍ഡിടിവിയാണു പുറത്തു വിട്ടത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കാബിന്‍ ക്രൂ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌പൈസ്‌ജെറ്റിന്റെ രണ്ടു സര്‍വീസുകള്‍ ചെന്നൈയില്‍ നിന്ന് ഒരു മണിക്കൂറോളം വൈകിയാണു പുറപ്പെട്ടതെന്നും അറിയുന്നു. പരാതി പരിഹരിക്കാന്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേരുമെന്ന അറിയിപ്പിനെത്തുടര്‍ന്നാണു ജീവനക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ശനിയാഴ്ച രാവിലെയാണ് ഒരു കൂട്ടം എയര്‍ഹോസ്റ്റസുമാര്‍ പരാതിയുമായി സ്‌പൈസ്‌ജെറ്റ് അധികൃതരെ കാണാനെത്തിയത്. കമ്പനിയുടെ സുരക്ഷാവിഭാഗം തങ്ങളെ നഗ്‌നരാക്കി പരിശോധന നടത്തി എന്നതാണ് പ്രധാന ആരോപണം. വനിതാജീവനക്കാരെയാണ് ഇത്തരത്തില്‍ പരിശോധനയ്ക്കായി…

Read More

പുരുഷു എന്നെ അനുഗ്രഹിക്കണം ! പീഡനപരാതി പിന്‍വലിക്കാന്‍ എയര്‍ ഹോസ്റ്റസിന്റെ കാലില്‍ വീണ് യുവാവ്; വീഡിയോ വൈറലാവുന്നു…

മദ്യ ലഹരിയില്‍ എയര്‍ ഹോസ്റ്റസിന്റെ കാലില്‍ പിടിച്ച് പരാതി പറയുന്ന യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ഇയാള്‍ കാലു പിടിക്കുന്ന വീഡിയോ ആകട്ടെ വൈറലുമായി.ഹൈദരാബാദിലാണ് സംഭവം. ഭരത് എന്നയാള്‍ എയര്‍ഹോസ്റ്റസിനോട് ആവര്‍ത്തിച്ച് ക്ഷമപറയുന്നതാണ് വീഡിയോയില്‍. ഹൈദരാബാദ് രാജീവ്ഗാന്ധി വിമാനത്താവള പൊലീസ് സ്‌റ്റേഷന്റെ ഔട്ട് പോസ്റ്റിലാണ് സംഭവം അരങ്ങേറിയത്. ഭരതും സഹോദരന്‍ കല്യാണും പാര്‍ക്കിങ് മേഖലയില്‍വെച്ച് വിമാന ജീവനക്കാരിയെ അസഭ്യം പറഞ്ഞുവെന്നാണ് പരാതി. ഇന്‍ഡിഗോ വിമാനക്കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. രണ്ടുപേര്‍ ഇവര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുകയായിരുന്നു. ജീവനക്കാരി ഉടന്‍ തന്നെ അടുത്തുള്ള ട്രാഫിക് പൊലീസുകാരനെ സമീപിച്ചു. രണ്ട് പേരെയും പിടികൂടി വിമാനത്താവളത്തിലെ പൊലീസ് ഔട്‌പോസ്റ്റില്‍ എത്തിച്ചു.പരാതി കേസായാലുള്ള പ്രത്യാഘാതങ്ങള്‍ ഭയന്ന് രണ്ടുപേരും പൊലീസില്‍ പരാതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പലതവണ ജീവനക്കാരിയോട് ക്ഷമാപണം നടത്തി. ക്ഷമാപണത്തില്‍ മനസലിഞ്ഞ എയര്‍ഹോസ്റ്റസ് പൊലീസിനെ…

Read More