അമ്പലപ്പുഴ: സ്വകാര്യ കോഫി സ്റ്റാളുകൾക്ക് ആശുപത്രി വക സൗജന്യ വൈദ്യുതി. നിയമവിരുദ്ധ പ്രവർത്തി ശ്രദ്ധയിൽപ്പെട്ടിട്ടും കണ്ണടച്ച് കെഎസ്ഇബി. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ മൂന്ന് കോഫി വെൻഡിംഗ് സ്റ്റാളുകൾക്കാണ് ആശുപത്രി അധികാരികൾ സൗജന്യമായി വൈദ്യുതി നൽകുന്നത് . സ്വന്തമായി വൈദ്യുതിലൈൻ സ്ഥാപിച്ച് സ്റ്റാളുകൾ പ്രവർത്തിപ്പിക്കാം എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് സ്റ്റാളുകൾക്ക് പ്രവർത്തിനനുമതി നൽകിയത്. കോഫി സ്റ്റാളുകൾ രണ്ട് വർഷം കൂടുമ്പോൾ ലേലം ചെയ്യണമെന്ന് ഹൈക്കോടതി വിധിയും പുറപ്പെടുവിച്ചിരുന്നു എന്നാൽ ഈ വിധിക്കെതിരെ കോഫി സ്റ്റാൾ ഉടമകൾ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകി . വിധി വരും വരെ തൽസ്ഥിതി തുടരാൻ കോടതി ഇടക്കാല ഉത്തരവ് നൽകി . ഇതിന്റെ മറപിടിച്ചാണ് കോഫി സ്റ്റാൾ ഉടമകൾ സൗജന്യമായി വൈദ്യുതി ഉപയോഗിക്കാൻ തുടങ്ങിയത് ഇതിന് സുപ്രണ്ട് ഓഫീസിലെ ചിലരുടെ ഒത്താശയുമുണ്ട് . വൈദ്യുത മീറ്റർ പോലും ഇല്ലാതെ വൈദ്യുതി…
Read More