അമ്പലപ്പുഴ: അനാസ്ഥയുടെയും ചികിത്സപ്പിഴവിന്റെയും കേന്ദ്രമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മാറുന്നുവോ ? അനാസ്ഥ തുടർക്കഥയായിട്ടും നടപടികൾ കടലാസിലൊതുക്കി. കുറ്റക്കാരെ സംരക്ഷിക്കുന്ന റിപ്പോർട്ടുകൾ മാത്രം. ആശുപത്രിയിൽ ഡോക്sർമാരുടെ അനാസ്ഥ മൂലം നിരവധി ജീവനുകൾ പൊലിയുന്നത് നിത്യ സംഭവമായി മാറിക്കഴിഞ്ഞു. ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന ഡോക്ടർമാർ നോൺ പ്രാക്ടീസിംഗ് അലവൻസും കൈപ്പറ്റി വീടുകളിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് പതിവാണെന്ന് ആക്ഷേപമുണ്ട്. മെഡിക്കൽ കോളേജാശുപത്രിയിൽ ഒ.പി സമയം പൂർത്തിയാകുന്നതിന് മുൻപു തന്നെ ഭൂരിഭാഗം ഡോക്ടർമാരും ഒ.പി പൂർത്തിയാക്കി വീടുകളിൽ അർധരാത്രി വരെയാണ് സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. മെഡിക്കൽ കോളേജാശുപത്രിയിൽ ഡോക്ടർമാർ കൃത്യമായി ജോലി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം പോലുമില്ല. ഗർഭിണികളും ശസ്ത്രക്രിയ ആവശ്യമായ മറ്റ് രോഗികളും വീടുകളിലെത്തി ഡോക്ടർമാർക്ക് കൈ നിറയെ പണം നൽകാറുണ്ടെങ്കിലും പ്രസവ സമയത്തോ ശസ്ത്രക്രിയാ സമയത്തോ ഈ ഡോക്ടർമാർ ആശുപത്രിയിൽ കാണാറില്ലെന്നും ആരോപണമുണ്ട്. പി.ജി വിദ്യാർത്ഥികളും…
Read MoreTag: alappuzha medical college
ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; സീനിയർ ഡോക്ടർമാരില്ലാതെ ശസ്ത്രക്രിയ നടത്തിയെന്നു ബന്ധുക്കൾ; ആശുപത്രിയിൽ സംഘർഷം
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ ബന്ധുക്കള്‍ രംഗത്തെത്തി. സീനിയർ ഡോക്ടർമാർ ഇല്ലാതെ ശസ്ത്രക്രിയ നടത്തിയതും അനസ്തേഷ്യ നൽകിയതിലെ തകരാറുമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപര്‍ണയെ പ്രസവത്തിനായി ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. നാലോടെ രാംജിത്തിന്റെ അമ്മയെ ഡോക്ടര്‍മാര്‍ അകത്തേക്ക് വിളിപ്പിച്ച് അപര്ണയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും പേപ്പറില്‍ ഒപ്പിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ പ്രസവം നടന്നു. എന്നാല്‍ കുഞ്ഞു മരിച്ചു. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ലെന്നും ജീവന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നുമാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞത്. കുഞ്ഞ് മരിച്ചതറിഞ്ഞ് ആശുപത്രിയില്‍ സംഘര്‍ഷ സാഹചര്യമുണ്ടായി. പ്രസവത്തിന് മുന്‍പ് അപര്ണയ്ക്ക് യാതൊരു ആരോഗ്യപ്രശ്നവുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസെത്തിയാണ് സാഹചര്യം നിയന്ത്രിച്ചത്. അന്വേഷണത്തിനായി മെഡിക്കല്‍…
Read Moreആലപ്പുഴ മെഡി. കോളജിൽ അപൂർവ ശസ്ത്രക്രിയ; ഏഴു വയസുകാരിക്കു പുനർജന്മം;സ്വകാര്യ ആശുപത്രിയിൽ 4 ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ നടത്തിയത് സൗജന്യമായി
അമ്പലപ്പുഴ: മെഡിക്കൽ കോളജാശുപത്രിയിൽ ആദ്യമായി നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ ഏഴു വയസുകാരിക്കു പുനർജന്മം. അഭിമാനനേട്ടവുമായി ആലപ്പുഴ മെഡിക്കൽ കോളജാശുപത്രി. ഓച്ചിറ കാപ്പിൽ വിഷ്ണുഭവനിൽ ആന്റണി-വിദ്യ ദമ്പതികളുടെ മകൾ ആത്മീയ ആന്റണിക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന അപൂർവ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ ലഭിച്ചത്. ഹൃദയഭിത്തിയുടെ ജനിതക തകരാർ മൂലം ശ്വാസകോശത്തിൽ ഗുരുതര അസുഖം ബാധിച്ച കുട്ടിക്കു കടുത്ത ശ്വാസതടസമനുഭവപ്പെട്ടിരുന്നു. തുടർന്നാണ് രക്ഷിതാക്കൾ കുട്ടിയുമായി മെഡിക്കൽ കോളജിലെത്തിയത്. പരിശോധനയിൽ കുട്ടിക്കു ശ്വാസകോശത്തിൽ ഗുരുതര അണുബാധ സ്ഥിരീകരിച്ചു. ഇതു ശ്വാസകോശത്തിലെ രക്തക്കുഴലുകളുടെ സമ്മർദത്തിനും കാരണമാകുന്നുവെന്നും കണ്ടെത്തി. കാർഡിയോ തൊറാസിക് വിഭാഗത്തിൽ വകുപ്പ് മേധാവി പ്രഫ.ഡോ. രതീഷ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നാലു മണിക്കൂർ നീണ്ട അപൂർവ ശസ്ത്രക്രിയ നടത്തി. ഹൃദയത്തിന്റെ പുറത്ത് ആവരണം വച്ചാണ് രക്തക്കുഴലുകളുടെ തകരാർ പരിഹരിച്ചത്. ആരോഗ്യ ഇൻഷ്വറൻസ് കാർഡില്ലാതിരുന്ന ഈ കുടുംബത്തിനു സൂപ്രണ്ടിന്റെ പ്രത്യേക ഇടപെടലിലൂടെ കാരുണ്യ…
Read Moreആരുണ്ട് ചോദിക്കാൻ..! തെരുവുനായ്ക്കൾക്ക് സ്വതന്ത്രവിഹാരം,സന്ദർശകർക്കു കർശന നിയന്ത്രണം; ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി വാർഡിലൂടെ അലഞ്ഞ് തിരിയുന്ന നായ
അമ്പലപ്പുഴ: രോഗികളെ കാണാനെത്തുന്നവർക്കു മെഡിക്കൽ കോളജ് ആശുപത്രിയിൽ കർശന നിയന്ത്രണം. എന്നാൽ, യാതൊരു നിയന്ത്രണവും ഇല്ലാതെ ആശുപത്രിയിലും പരിസരത്തും വിലസുകയാണ് തെരുവു നായ്ക്കൾ. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സന്ദർശകർക്കും ജീവനക്കാർക്കും ഭീഷണിയായി തെരുവുനായ്ക്കൾ വിഹരിച്ചിട്ടും യാതൊരു നടപടിയും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ആശുപത്രിക്കുള്ളിലും തെരുവുനായ വിഹരിക്കുമ്പോൾ നോക്കുകുത്തിയാവുകയാണ് സുരക്ഷാ ജീവനക്കാർ. കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അകത്തുകടന്ന തെരുവുനായ മെഡിസിൻ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കിടയിലൂടെ കടന്നുപോയിട്ടും സുരക്ഷാജീവനക്കാരുടെയടക്കം ശ്രദ്ധയിൽപ്പെട്ടില്ല. സുരക്ഷ കർശനം പക്ഷേ, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ കാണാനെത്തുന്നവർക്കു കർശന വിലക്കേർപ്പെടുത്തുന്ന സുരക്ഷാ ജീവനക്കാർ, തെരുവുനായ്ക്കൾ ആശുപത്രിക്കുള്ളിൽ കടന്നിട്ടും കണ്ടില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരിക്കു ഭക്ഷണവും വാങ്ങിയെത്തിയ പതിമൂന്നുകാരിയെ വനിതാസുരക്ഷാ ജീവനക്കാർ കൂട്ടം ചേർന്നു മർദിച്ചെന്ന സംഭവം വിവാദമായിരുന്നു. പ്രവേശനപാസില്ലാതെ കടന്നുപോയെന്ന കാരണത്താലാണ് വാർഡിലെത്തിയ പെൺകുട്ടിയെ വനിതാ സുരക്ഷാജീവനക്കാർ മർദിച്ചതായി പരാതി…
Read Moreലേബർ മുറിയിൽ യുവതിക്ക് മരുന്ന് മാറി നൽകി; ആളുമാറി നൽകിയത് അപസ്മാരത്തിനുള്ള ഗുളിക; ഒരേ പേരിൽ രണ്ടു ഗർഭിണികൾ വന്നാൽ ഇങ്ങനെയോ! ആലപ്പുഴ മെഡിക്കൽ കോളജ് അപ്രശസ്തിയിൽ മുന്നിൽ…
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലേബർ മുറിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മരുന്ന് മാറി നൽകിയതായി ബന്ധുക്കളുടെ പരാതി. പത്തനംതിട്ട മുത്തുപറമ്പിൽ നാസറാണ് അമ്പലപ്പുഴ പോലീസിനും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയത്. നാസറിന്റെ മരുമകൾ സിയാനയെ കഴിഞ്ഞ 21 നാണ് പ്രസവസംബന്ധമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചെ സിയാനയെ ലേബർമുറിയിലേക്ക് മാറ്റി. സിയാന തൈറോയിഡിന്റെ മരുന്ന് ഉപയോഗിച്ചിരുന്നു. പുലർച്ചെ സിയാനക്ക് മരുന്നു കൊടുത്തതിന് ശേഷം അബോധാവസ്ഥയിലായി. തുടർന്നാണ് മരുന്ന് മാറി നൽകിയ വിവരം അറിയുന്നത്. മറ്റൊരു സിയാനയേയും ലേബർമുറിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്നു. ഇവർക്ക് നൽകേണ്ട മരുന്ന് ആളുമാറി നൽകിയതാവാമെന്നാണ് ബന്ധുക്കളുടെ ആരോപണം. ആദ്യം മറച്ചുവച്ചെങ്കിലുംമരുന്നുമാറി നൽകിയവിവരം ആദ്യം ആശുപത്രി അധികൃതർ ബന്ധുക്കളിൽ നിന്നും മറച്ചുവച്ചെങ്കിലും പിന്നീട് അറിയിക്കുകയായിരുന്നു. ട്യൂബിട്ട് ഗുളിക പുറത്തെടുത്തെന്നും ആശങ്കയ്ക്ക്…
Read Moreആലപ്പുഴ മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാർക്ക് ഇനി കാക്കിയില്ല; പൊതുപ്രവര്‍ത്തകർ ഇടപെട്ട് കാക്കി അഴിപ്പിച്ചു
അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുടെ കാക്കി യൂണിഫോം മാറ്റാന്‍ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. പൊതുപ്രവര്‍ത്തകരായ അബ്ദുൾ ജബ്ബാർ പനച്ചുവട്, നസീർ താഴ്ചയില്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് കാക്കി നിറത്തിലുള്ള യൂണിഫോം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്. ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം അമ്പലപ്പുഴ ഡിവൈഎസ്പി സുരേഷ് കുമാര്‍ നടപടിക്കായി സിഐ ദ്വിജേഷിന് നിര്‍ദേശം നല്കി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സജി ജോര്‍ജ് പുളിക്കന്‍ അമ്പലപ്പുഴ പോലീസ് നടപടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്കി. പോലീസ് യൂണിഫോം എന്നു തോന്നിപ്പിക്കുന്ന കാക്കി നിറത്തിലുള്ള യൂണിഫോം ദുരുപയോഗം ചെയ്യുന്നതായ നിരവധി പരാതികള്‍ ഉയര്‍ന്നതോടെയാണ് ഡിജിപി ഈ ഉത്തരവിറക്കിയത്. ഏതാനും വർഷം മുൻപ് ഇവിടത്തെ സുരക്ഷാ ജീവനക്കാർക്ക് നീല യൂണിഫോമാണ് ഉണ്ടായിരുന്നത്. പിന്നീട് ജീവനക്കാരുടെ ആവശ്യത്തെത്തുടർന്ന് മുൻ സൂപ്രണ്ട് കാക്കി യൂണിഫോം ധരിക്കാൻ…
Read Moreസുരക്ഷാ ജീവനക്കാർക്കു കാക്കി യൂണിഫോം വേണ്ടെന്ന് പോലീസ്; ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്കിതൊന്നും ബാധതകമല്ലേ…
അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുടെ കാക്കി യൂണിഫോം മാറ്റാൻ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. പൊതുപ്രവർത്തകരായ അബ്ദുൽ ജബ്ബാർ പനച്ചുവട്, നസീർ താഴ്ചയിൽ എന്നിവർ നൽകിയ പരാതിയാണ് കാക്കി നിറത്തിലുള്ള യൂണിഫോം ഒഴിവാക്കാൻ നിർദ്ദേശം നൽകിയത്. ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം അന്പലപ്പുഴ ഡിവൈഎസ്പി സുരേഷ് കുമാർ നടപടിക്കായി സി ഐ ദ്വിജേഷിന് നിർദ്ദേശം നൽകി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ സജി ജോർജ് പുളിക്കന്‍ അന്പലപ്പുഴ പോലീസ് നടപടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി. പോലീസ് യുണിഫോം എന്നു തോന്നിപ്പിക്കുന്ന കാക്കി നിറത്തിലുള്ള യൂണിഫോം ദുരുപയോഗം ചെയ്യുന്നതായ നിരവധി പരാതികൾ ഉയർന്നതോടെയാണ് ഡിജിപി ഈ ഉത്തരവിറക്കിയത്. ദി പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസീസ് (റഗുലേഷൻ) ആക്ട് 2005 സെക്ഷൻ 21 പ്രകാരം ഇത് കുറ്റകരമാണെന്നാണ് ഡി.ജി.പി യുടെ ഉത്തരവിൽ…
Read Moreആലപ്പുഴ മെഡിക്കൽ കോളജിൽ പതിമൂന്നുകാരിയെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ച സംഭവം; പെൺകുട്ടിയെ അപമാനിക്കുന്ന വീഡിയോയ്ക്കെതിരേ പരാതി നൽകി കുടുംബം
അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പോലീസിനെതിരേ മാതാപിതാക്കൾ കോടതിയെ സമീപിക്കാനൊരുങ്ങവേയാണ് ഈ സംഭവത്തിൽ അന്പലപ്പുഴ പോലീസ് കേസെടുത്തത്. ആശുപത്രിയിൽ പതിമൂന്നുകാരിയുടെ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ പരാതിയിൽ കേസെടുക്കാൻ അന്പലപ്പുഴ പോലീസ് അനാസ്ഥ കാണിക്കുന്നതായി കുടുംബം ആക്ഷേപം ഉന്നയിച്ചിരുന്നു. രണ്ടാഴ്ച മുൻപാണ് പതിമൂന്നുകാരിയെ സുരക്ഷാ ജീവനക്കാർ മർദിച്ചതായി പരാതി ഉയർന്നത്. എന്നാൽ ജീവനക്കാർ മർദനത്തെ പ്രതിരോധിച്ച ഭാഗം മാത്രം വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെരെയാണ് ബന്ധുക്കൾ അന്പലപ്പുഴ പോലീസിൽ കഴിഞ്ഞ 15ന് പരാതി നൽകിയത്. പരാതി സ്വീകരിച്ച് രസീത് നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ തയാറായില്ല.ആശുപത്രി പൊതുസ്ഥലമാണന്നും ഇവിടെ ആർക്കും വീഡിയോ പകർത്തുകയും പ്രചരിപ്പിക്കാമെന്നും അതിനാൽ ഇത്തരത്തിലുള്ള പരാതിയിൻമേൽ നടപടി എടുക്കാൻ കഴിയില്ലെന്നും അന്പലപ്പുഴ പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞുവെന്നും അതിനാൽ…
Read Moreവണ്ടാനം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും കോവിഡ്; കർശന നിയന്ത്രണങ്ങൾ; രോഗികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് സൂപ്രണ്ട്
അമ്പലപ്പുഴ: വണ്ടാനംമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.മെഡിക്കൽ കോളജാശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിയന്ത്രണം കടുപ്പിച്ചു. ഇന്നലെ നടന്ന വകുപ്പ് തലവൻമാരുടെയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഡോക്ടർമാർക്കു കോവിഡ്ആറു ഡോക്ടർമാർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടാതെചില ജീവനക്കാര്‍ക്കും എയ്ഡ് പോസ്റ്റിലെ ഒരു പോലീസുകാരനു കൊവിഡ് സ്ഥിതീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.ഏതാനും ദിവസങ്ങ ളായായി കൊവിഡ് വാർഡിൽ രോഗികളുടെ എണ്ണംകൂടിയിരിക്കുകയാണ് . രണ്ടുദിവസങ്ങളായി രോഗികളുടെ വരവിൽ കുത്തനെയുള്ള വർധനയാണ് ഉണ്ടായിരിക്കുന്നത്. ഗുരുത ലക്ഷണങ്ങളുള്ള സി കാറ്റഗറി രോഗികളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാനാണ് സർക്കാർ നിർദേശമുള്ളതെങ്കിലും ഗുരുതരാവസ്ഥയിലല്ലാത്ത ബി കാറ്റഗറിക്കാർ എത്തുന്നത് ആശങ്ക യുളവാക്കുകയാണ് ഇത്തരക്കാരെ മറ്റ് ആരോഗ്യകേന്ദ്രങ്ങളിലോ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻറുകളിലോ ആണു പ്രവേശിപ്പിക്കേണ്ടത്. മെഡിക്കൽ കോ ളേജിൽ ക്രമാതീതമായി രോഗി കളെത്തിയാൽ ഗുരുതരാവസ്ഥ യിലുള്ളവർക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കാത്ത സാഹചര്യമുണ്ടാകും.…
Read Moreവിവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു; ആലപ്പുഴ മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർ പോലീസ് വേഷത്തിൽ വിലസുന്നു
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർക്കു കാക്കി യൂണിഫോം അനുവദിച്ചിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷപം. ഏതാനും വർഷം മുന്‍പ് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാർക്കു നീല യൂണിഫോമാണ് ഉണ്ടായിരുന്നത്. പിന്നീട് സെക്യൂരിറ്റി ജീവനക്കാരുടെ ആവശ്യത്തെത്തുടർന്നാണ് കാക്കി യൂണിഫോം ധരിക്കാൻ അനുമതി നൽകിയത്. ഇതിനെതിരേ സാമൂഹിക പ്രവർത്തകൻ കാക്കാഴം താഴ്ചയിൽ നസീർ ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. പോലീസ് യൂണിഫോമിനു സമാനമായ കാക്കി നിറത്തിലുള്ള യൂണിഫോം ദുരുപയോഗം ചെയ്യരുതെന്ന ഉത്തരവിനു മെഡിക്കൽ കോളജാശുപത്രിയിൽ പുല്ലുവില. ദി പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസീസ് (റഗുലേഷൻ) ആക്ട് 2005 സെക്ഷൻ 21 പ്രകാരം ഇതു കുറ്റകരമാണെന്ന് ഡിജിപി ഉത്തരവിറക്കിയിരുന്നു. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സെക്യൂരിറ്റി ജീവനക്കാരടക്കം നിരവധി പേർ പോലീസ് യൂണിഫോമിനു സമാനമായ വേഷം ധരിക്കുന്നതിനെതിരേ വ്യാപക പരാതി ഉയർന്നതോടെയാണ് ഡിജിപി ഈ ഉത്തരവിറക്കിയത്. ഈ രീതിയിൽ…
Read More