ആ വള്‍ഗര്‍ സീനില്‍ അഭിനയിക്കാന്‍ ആവില്ലെന്ന് അക്ബറിനോട് കട്ടായം പറഞ്ഞു ! ആ സംഭവത്തെക്കുറിച്ച് സലിം കുമാര്‍ പറയുന്നതിങ്ങനെ…

അലി അക്ബര്‍ സംവിധാനം ചെയ്ത ബാംബു ബോയ്സ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി നടന്‍ സലിം കുമാറും ഉണ്ടായിരുന്നു. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തല്‍ നടത്തിരിക്കുകയാണ് നടന്‍ ഇപ്പോള്‍. സിനിമയിലെ ഒരു വള്‍ഗര്‍ സീനില്‍ താന്‍ അഭിനയിക്കില്ലെന്ന് സംവിധാകനോട് തീര്‍ത്ത് പറയേണ്ടി വന്നുവെന്നാണ് സലിം കുമാര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പിന്നീട് ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തുവെന്നും അദ്ദേഹം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. സലി കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ സത്യസന്ധമായി മറുപടി പറയാം. ആ സിനിമയില്‍ ഐസ് ക്രീം കഴിക്കുന്ന ഒരു സംഭവം ഉണ്ട്. അത് ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അത് ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു. ഐസ്‌ക്രീം കഴിക്കുന്നതും വെളിക്കിരിക്കുന്നതുമെല്ലാം കൂടെ ലിങ്ക് ചെയ്ത ഒരു വള്‍ഗര്‍ സീന്‍. ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു. അധിക്ഷേപം ഉണ്ട്. ഞാന്‍…

Read More

സംവിധായകന്‍ അലി അക്ബറുടെ മകളുടെ വിവാഹം നടന്നത് ബാലികാ സദനത്തില്‍ ! ലളിതമായ വിവാഹത്തിന്റെ വീഡിയോ വൈറലാവുന്നു…

സംവിധായകന്‍ അലി അക്ബറുടെ മകളുടെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ബാലികാ സദനത്തില്‍ വളരെ ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം. അലി അക്ബര്‍ ഫേസ്ബുക്കിലൂടെയാണ് മകള്‍ അലീനയുടെ വിവാഹം വളരെ ലളിതമായി നടത്തിയ കാര്യം അറിയിച്ചത്. അലി അക്ബര്‍ പങ്കുവെച്ച വിവാഹ വീഡിയോ വൈറലാകുകയാണ്. സാധാരണ വേഷത്തിലാണ് വധുവും വരനും. വാദ്യമേളങ്ങള്‍ക്ക് പകരം വധു അലീനയേയും വരന്‍ രജനീഷിനേയും വരവേറ്റത് കുട്ടികളുടെ ഗായത്രീമന്ത്രം. മാതാപിതാക്കളും ബന്ധുക്കളും ആരതി ഉഴിഞ്ഞ്, തുളസിയില ഇട്ട് വധുവുനേയും വരനേയും അനുഗ്രഹിച്ചതോടെ വിവാഹത്തിന് പരിസമാപ്തിയായി. കോഴിക്കോട് ബാലിക സദനത്തില്‍ നടന്ന വിവാഹത്തില്‍ അന്തേവാസികളായ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ മാത്രമായിരുന്നു ഏക ആഘോഷം. ഇലയില്‍ ലളിതമായ ഭക്ഷണവും ഉണ്ടായിരുന്നു. നമ്മുടെ നാട്ടിലെ വിവാഹങ്ങള്‍ ആഢംബരത്തിന്റെ അവസാന വാക്കാകുമ്പോള്‍ ഇത് ലളിതം എന്നതിന്റെ അവസാന വാക്കായി. വിവാഹത്തിന്റെ വീഡിയോ ധാരാളം ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്.

Read More

‘എന്നെക്കൊണ്ട് നീ പുലിവാല് പിടിക്കണ്ട, പോയി മറ്റു വല്ലവരേയും അഭിനയിപ്പിച്ചിച്ച് സിനിമ തിയേറ്ററിലെത്തിക്കാന്‍ നോക്ക് ; തന്റെ സിനിമാ ജീവിതം തകര്‍ന്നത് തിലകന്‍ ചേട്ടനെ വച്ച് സിനിമയെടുത്തതിന്റെ പകയിലെന്ന് അലി അക്ബര്‍

ഒരു കാലത്ത് മലയാളസിനിമയ്ക്ക് ഒരു പിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് അലി അക്ബര്‍. ആദ്യ സിനിമയ്ക്കുതന്നെ നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയ കലാകാരന്‍. സംവിധാനത്തിന് ദേശീയ പുരസ്‌കാരം നേടിയ പ്രതിഭ. ജൂനിയര്‍ മാന്‍ഡ്രേക്ക് അടക്കം പതിനാറു ചിത്രങ്ങളിലൂടെ മുഖ്യധാരാ സിനിമയിലെ ശ്രദ്ധേയനായ സംവിധായകനെ ഒരു സുപ്രഭാതത്തില്‍ സംവിധായകരുടെ സംഘടനയായ ഫെഫ്ക പുറത്താക്കുകയായിരുന്നു. തിലകനെ മലയാള സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതിനുള്ള സമ്മാനം. ആ വിലക്ക് ഇപ്പോഴും തുടരുന്നു. താരസംഘടനയായ അമ്മയുടെയും ഫെഫ്കയുടെയും ഒരു ഭീഷണിക്കും വഴങ്ങാതെ തിലകനെ നായകനാക്കി 2009 അവസാനം ‘അച്ഛന്‍’ എന്ന സിനിമയെടുത്തതാണ് അലി ചെയ്ത ചരിത്രപരമായ കുറ്റം. തന്റെ അനുഭവം അലി അക്ബര്‍ പങ്കുവയ്ക്കുന്നതിങ്ങനെ… മക്കള്‍ നല്ല നിലയില്‍ ജീവിക്കുമ്പോഴും ഫ്‌ളാറ്റില്‍ ഏകാന്തജീവിതം നയിക്കുന്ന ഒരച്ഛന്റെ കഥ പറയാന്‍ തുനിഞ്ഞപ്പോള്‍എനിക്ക് ആദ്യം ഓര്‍മയിലേക്ക് വന്നത് തിലകന്‍ ചേട്ടന്റെ മുഖവും അദ്ദേഹത്തിന്റെ അപ്പോഴത്തെ അവസ്ഥയുമായിരുന്നു.…

Read More