പ്ര​ണ​യം നി​ര​സി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കു​ത്തി​ക്കൊ​ല്ലാ​നെ​ത്തി​യ യു​വാ​വി​നെ ധീ​ര​മാ​യി നേ​രി​ട്ട് 14കാ​രി ! യു​വാ​വ് പി​ടി​യി​ല്‍…

പ്ര​ണ​യം നി​ര​സി​ച്ച​തി​ന്റെ പ​ക​യി​ല്‍ ക​ത്തി​യു​മാ​യി കു​ത്തി​ക്കൊ​ല്ലാ​നെ​ത്തി​യ 22 വ​യ​സ്സു​കാ​ര​നെ ധീ​ര​മാ​യി നേ​രി​ട്ട് 14 വ​യ​സ്സു​കാ​രി. ക​ത്തി​യു​മാ​യി പി​ന്തു​ട​ര്‍​ന്ന യു​വാ​വി​നെ പെ​ണ്‍​കു​ട്ടി ബ​ല​മാ​യി പി​ടി​ച്ചു ത​ള​ളു​ക​യാ​യി​രു​ന്നു. വ്യാ​ഴം രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ ആ​ന​മ​ങ്ങാ​ട്ടാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ മ​ണ്ണാ​ര്‍​മ​ല സ്വ​ദേ​ശി ജി​നേ​ഷി​നെ( 22) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റ​ച്ചു​കാ​ല​മാ​യി പ്ര​തി പെ​ണ്‍​കു​ട്ടി​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്നു എ​ന്നും പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ക​ത്തി​യു​മാ​യി പി​ന്തു​ട​ര്‍​ന്ന് കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഒ​ന്ന് പ​രി​ഭ്ര​മി​ച്ചെ​ങ്കി​ലും യു​വാ​വി​നെ പി​ടി​ച്ചു ത​ള​ളി പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ചു. ഇ​തു കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടു​ന്ന​തി​നി​ടെ പ്ര​തി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ ഈ ​സ​മ​യം വ​ന്ന വാ​ഹ​ന​ത്തി​ല്‍ ത​ട്ടി ഇ​യാ​ളു​ടെ കൈ​ക്ക് പ​രു​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി കൊ​ണ്ടു​വ​ന്ന ക​ത്തി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Read More

വ്യാ​ജ പോ​ക്‌​സോ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു ! വ്യ​ക്തി വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്നു; ക​ണ​ക്കു​ക​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത്…

പോ​ക്‌​സോ നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്ത് സം​സ്ഥാ​ന​ത്ത് വ്യാ​ജ പോ​ക്സോ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി നി​യ​മ​വി​ദ​ഗ്ധ​ര്‍. സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ടു​ന്ന പോ​ക്സോ കേ​സു​ക​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യാ​നു​ള്ള കാ​ര​ണം വ്യാ​ജ പ​രാ​തി​ക​ളു​ടെ വ​ര്‍​ധ​ന​വാ​ണെ​ന്നും നി​യ​മ​വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. വ്യാ​ജ പോ​ക്സോ കേ​സു​ക​ള്‍​ക്കെ​തി​രേ കോ​ട​തി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ന​ല്‍​കി​യ നി​ര്‍​ദേ​ശ​വും ഫ​ലം ക​ണ്ടി​രു​ന്നി​ല്ല. കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക പീ​ഡ​നം ത​ട​യു​ന്ന​തി​നു​ള്ള പോ​ക്സോ നി​യ​മം വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​തി​രെ കോ​ട​തി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി കു​ടും​ബ​കോ​ട​തി​ക​ള്‍​ക്ക് നേ​ര​ത്തെ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. പ​ക്ഷേ വ്യാ​ജ പോ​ക്സോ കേ​സു​ക​ള്‍​ക്ക് കു​റ​വി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. വ്യാ​ജ കേ​സു​ക​ളി​ല്‍ പെ​ട്ട് നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​നാ​വാ​തെ നെ​ട്ടോ​ട്ട​മോ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ക്കു​ക​യാ​ണ്. 2015 മു​ത​ല്‍ 2019വ​രെ യു​ള്ള അ​ഞ്ചു വ​ര്‍​ഷം 6939 പോ​ക്സോ കേ​സു​ക​ളാ​ണ് കേ​ര​ള​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ കേ​വ​ലം 312 പേ​ര്‍ മാ​ത്ര​മാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​തെ​ന്നും കേ​ന്ദ്ര വ​നി​ത ശി​ശു വി​ക​സ​ന…

Read More

കല്യാണം മുടക്കിയതിന്റെ കലിപ്പ് തീര്‍ത്തത് ‘അയ്യപ്പനും കോശിയും’സ്റ്റൈലില്‍ ! ചെറുപുഴയില്‍ സംഭവിച്ചത് ഇങ്ങനെ…

ബിജു മേനോനും പൃഥിരാജും തകര്‍ത്തഭിനയിച്ച അയ്യപ്പനും കോശിയും തീയറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രമാണ്. അയ്യപ്പന്‍ നായരുടെയും കോശിയുടെയും പരസ്പര വൈരത്തിന്റെ കഥയാണ് സിനിമ പറഞ്ഞത്. സിനിമയില്‍ കോശിയോടുള്ള അരിശം മൂത്ത് അയ്യപ്പന്‍ നായര്‍ കുട്ടമണിയുടെ കട ജെസിബി ഉപയോഗിച്ച് തകര്‍ക്കുന്ന ഒരു രംഗം ഉണ്ട്. തിയേറ്ററുകളില്‍ ഏറെ കൈയടി വാരിക്കൂട്ടിയ സീന്‍ കൂടിയായിരുന്നു ഇത്. ബിജു മേനോന്റെ കഥാപാത്രമായ അയ്യപ്പന്‍, കുട്ടമണിയുടെ കട തകര്‍ക്കുമ്പോള്‍, കോശിയാകട്ടെ അയ്യപ്പന്‍ നായരുടെ വീട് ആണ് ജെസിബി ഉപയോഗിച്ച് തകര്‍ത്തുകളയുന്നത്. സിനിമയിലെ ആ രംഗം ഇപ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ നടന്നിരിക്കുകയാണ്. കണ്ണൂര്‍ ചെറുപുഴയിലാണ് ആ രംഗത്തിനു സമാനമായ സംഭവം നടന്നത്. തന്റെ വിവാഹാലോചനകള്‍ മുടക്കിയെന്ന് ആരോപിച്ച് പ്ലാക്കുഴിയില്‍ ആല്‍ബിനാണ് പുളിയാറു മറ്റത്തില്‍ സോജിയുടെ കട കഴിഞ്ഞ ദിവസം രാവിലെ ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. ഇയാളെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചു വിവാഹാലോചനകള്‍ മുടക്കിയെന്ന്…

Read More

കാമുകി ഉപേക്ഷിച്ചു ! കാമുകിയുടെ അമ്മയുടെ ഫോണ്‍ നമ്പര്‍ ഇന്‍സ്റ്റഗ്രാമിലിട്ട് യുവാവിന്റെ പ്രതികാരം; ഒപ്പം അശ്ലീല ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വിളിക്കുക എന്ന കുറിപ്പും…

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന ചൊല്ല് ഒരു തരത്തില്‍ അന്വര്‍ഥമാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തന്നെ ഉപേക്ഷിച്ചു പോയ കാമുകിയോടുള്ള പ്രതികാരമായി അവളുടെ അമ്മയുടെ നമ്പര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയാണ് കാമുകന്‍ ചെയ്തത്. ‘അശ്ലീല ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വിളിക്കുക’ എന്ന കുറിപ്പും ഒപ്പമുണ്ടായിരുന്നു. ഒടുവില്‍ കാമുകന്‍ പിടിയിലാവുകയും ചെയ്തു. ചെന്നൈ സ്വദേശിയായ യുവാവാണ് സൈബര്‍ സെല്ലിന്റെ പിടിയിലായത്. പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് യുവാവ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി നമ്പര്‍ പ്രചരിപ്പിച്ചത്. അശ്ലീല ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വിളിക്കുക എന്ന് പറഞ്ഞാണ് നമ്പര്‍ നല്‍കിയത്. ആകെ ബുദ്ധിമുട്ടായതോടെ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് സൈബര്‍ സെല്ലിന്റെ വലയിലായത്. പെണ്‍കുട്ടിയുടെ പേരിലാണ് യുവാവ് അക്കൗണ്ട് തുടങ്ങിയത്.

Read More

പ്രേമം മൂത്തതോടെ കാര്യങ്ങള്‍ ലിവിംഗ് ടുഗദറിലെത്തി ! എന്നാല്‍ ഒരുമിച്ചു കഴിഞ്ഞതോടെ കാര്യങ്ങള്‍ മനസ്സിലായ യുവതി കാമുകനെ ഉപേക്ഷിച്ചു പോയി; കാമുകിയോടു പ്രതികാരം ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി…

മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് കുടുങ്ങി. മുളങ്കുന്നത്തുകാവ് സ്വദേശി അനില്‍ കുമാറിനെ ആണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുടെ പരാതിയിന്‍മേലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുമായി ഇയാള്‍ വളരെ നാളായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇവര്‍ മാസങ്ങളോളം ലിവിംഗ് ടുഗദറില്‍ താമസിക്കുകയും ചെയ്ത ഇവരുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ യുവതി ഇയാളെ വിട്ടുപോവുകയായിരുന്നു. തിരിച്ചുവരാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി എങ്കിലും ഇനിയൊരു മടക്കം ഇല്ല എന്ന് യുവതി തീരുമാനിച്ച് ഉറപ്പിക്കുകയായിരുന്നു. ഇതോടെയാണ് അനില്‍ പ്രതികാരം ചെയ്യാനുറച്ച് രംഗത്തെത്തിയത്. ആദ്യം പെണ്‍കുട്ടിയെ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാം എന്ന ചിന്ത കടന്നു വരികയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ചിത്രങ്ങള്‍ ഇയാള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആയി പ്രചരിപ്പിക്കുകയായിരുന്നു. യുവതി നല്‍കിയ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏട്ട്…

Read More

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ! ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം അവഗണിച്ച് കറങ്ങി നടന്നു ! ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിന്റെ വാശിയില്‍ നഴ്‌സിന്റെ വീട്ടുവളപ്പിലെ മരങ്ങള്‍ വെട്ടിനിരത്തി

കോവിഡ് നിരീക്ഷണത്തിലുള്ള സമീപവാസികള്‍ ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്ന വിവരം അധികൃതരെ അറിയിച്ച ആരോഗ്യവകുപ്പ് ജീവനക്കാരിയ്ക്കു നേരെ ആക്രമണം. ചേര്‍ത്തല താലുക്ക് ആശുപത്രി ഹെഡ് നഴ്‌സ് നഗരസഭ പത്താം വാര്‍ഡില്‍ അനുഗ്രഹയില്‍ എസ്.ഒ. ശ്രീജയുടെ വീട്ടുവളപ്പിലാണ് കഴിഞ്ഞ ദിവസം അക്രമം നടന്നത്. വീട്ടുവളപ്പിലെ വൃക്ഷങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. ഇതേതുടര്‍ന്ന് ശ്രീജ ചേര്‍ത്തല പോലീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. മംഗലാപുരത്ത് പഠിക്കുന്ന മകളുമായി സമീപവാസി മാര്‍ച്ച് 15 നാണ് എത്തിയത്. എന്നാല്‍ ഇവര്‍ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കാതെ കുടുംബസമേതം പുറത്ത് പതിവായി കറങ്ങി നടക്കുകയായിരുന്നു. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 19ന് ഇവരോട് ആരോഗ്യ വകുപ്പ് നിര്‍ബന്ധമായും ക്വാറന്റൈനിലാകണമെന്ന് നിര്‍ദേശിച്ചെങ്കിലും ഇവര്‍ ഇതവഗണിച്ച് കറക്കം തുടരുകയായിരുന്നു. ഇവര്‍ ക്വാറന്റൈന്‍ ലംഘിച്ച വിവരം ശ്രീജ ആരോഗ്യവകുപ്പിനെ അറിയിച്ചു. ഇതിന്റെ പ്രതികാരമായാണ് ഇപ്പോള്‍ ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

Read More

20കാരിയെ കല്യാണം കഴിച്ചാല്‍ വച്ചടിവച്ചടി കയറ്റമാകുമെന്ന ജോത്സ്യന്റെ വാക്കുകള്‍ വളമായി ! പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞിട്ടും അവളിലുള്ള മോഹം ‘അണ്ണാച്ചി’യില്‍ നിന്നു പോയില്ല; ഭര്‍ത്താവിനെ കൊലചെയ്ത ശരവണഭവന്‍ മുതലാളിയെ ജീവജ്യോതി തകര്‍ത്തത് ഇങ്ങനെ…

തന്നെ വെറുതെ വിടാന്‍ ആ പെണ്‍കുട്ടി കേണപേക്ഷിച്ചിട്ടും അയാള്‍ തയ്യാറായിരുന്നില്ല. അവളെ സ്വന്തമാക്കാനായി അവളുടെ ഭര്‍ത്താവിന്റെ ജീവനെടുക്കുകയും ചെയ്തു. ഒടുവില്‍ അവള്‍ പ്രതികാര ദുര്‍ഗയായതോടെ അയാള്‍ക്ക് നഷ്ടമായത് വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യവും കുടുംബത്തിലെ സ്വസ്ഥതയും. ലോകമെമ്പാടും അറിയപ്പെടുന്ന ശരവണഭവന്‍ ഹോട്ടല്‍ ശൃംഗലയുടെ ഉടമ പി. രാജഗോപാലാണ് ഒരു സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ തോറ്റു പത്തി മടക്കിയത്. സുപ്രീംകോടതി ഇയാള്‍ക്ക് ശിക്ഷ വിധിക്കുമ്പോള്‍ സ്ത്രീകളുടെ മാനത്തിനു വിലയിടുന്നവര്‍ക്കെതിരേയുള്ള ഒരു വിധി കൂടിയായി അതുമാറി. 20 കൊല്ലം മുമ്പ് തുടങ്ങിയ കഥയാണ് ഇപ്പോള്‍ ക്ലൈമാക്‌സിലെത്തിയിരിക്കുന്നത്. 20കാരിയെ കല്യാണം കഴിച്ചാല്‍ ജീവിതത്തില്‍ വച്ചടിവച്ചടി കയറ്റമുണ്ടാകുമെന്ന് ഒരു ജോത്സ്യന്‍ പറഞ്ഞതോടെയാണ് പൊതുവെ സ്ത്രീവിഷയത്തില്‍ കമ്പമുണ്ടായിരുന്ന രാജഗോപാലിന്റെ കണ്ണ് ജീവജ്യോതിയില്‍ പതിയുന്നത്. പണത്തിന്റെ ബലത്തില്‍ ജീവജ്യോതിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ പാളിയതോടെയാണ് അവളുടെ ഭര്‍ത്താവിനെ കൊന്നു കളയാന്‍ തീരുമാനിച്ചത്. എന്നാല്‍ മധുരാപുരി ചുട്ടെരിച്ച…

Read More

പ്രതിശ്രുത വരന്‍ ഇത്രയും കാലം തന്നെ ചതിക്കുകയായിരുന്നെന്ന് വധു മനസ്സിലാക്കിയത് വിവാഹത്തിന്റെ തലേന്ന് ! വധു പിറ്റേ ദിവസം വരന് വിവാഹവേദിയില്‍ കൊടുത്ത മുട്ടന്‍പണി ലോകത്ത് തന്നെ ആദ്യം…

പ്രതിശ്രുത വരന്‍ ഇത്രയും കാലം തന്നെ ചതിക്കുകയായിരുന്നെന്ന് വിവാഹത്തലേന്നു മാത്രം തിരിച്ചറിയുന്ന വധുവിന്റെ മാനസികാവസ്ഥ എന്തായിരിക്കും.ആഘോഷങ്ങളെല്ലാം നിര്‍ത്തിവച്ച് വിവാഹ ചടങ്ങുകള്‍ തന്നെ വേണ്ടന്നു വയ്ക്കുകയായിരിക്കും ചെയ്യുന്നത്. എന്നാല്‍ ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ തന്നെ ചതിച്ച കാമുകന് വിവാഹ പ്രതിജ്ഞയിലൂടെ മറുപടി കൊടുത്തിരിക്കുകയാണ് യുകെയിലെ ഒരു നവവധു. സുഹൃത്തുക്കള്‍ക്കൊപ്പം പിറ്റേന്നു നടക്കുന്ന വിവാഹത്തിനുള്ള തയ്യാറെടുപ്പുകളില്‍ നടത്തുമ്പോഴാണ് വധുവിന്റെ ഫോണിലേക്ക് ഒരു മെസേജ് വരുന്നത്. ആ മെസേജ് തുറന്ന അവര്‍ ഉള്ളടക്കം കണ്ട് ഞെട്ടിപ്പോയി. തന്റെ പ്രതിശ്രുത വരനൊപ്പം പ്രണയനിമിഷങ്ങള്‍ പങ്കുവെയ്ക്കുന്ന മറ്റൊരു യുവതിയുടെ ചിത്രങ്ങളായിരുന്നു അത്. ഒപ്പം വരന്‍ ആ യുവതിയുമായി നടത്തിയ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും. വരനുമായി രഹസ്യബന്ധം പുലര്‍ത്തിയിരുന്ന യുവതി തന്നെയാണ് ഇതെല്ലാം വധുവിന് മെസ്സേജിലൂടെ അയച്ചു നല്‍കിയത്. ഒപ്പം ഒരു ചോദ്യവും ‘ഇങ്ങനെയൊരാളെ ഒരിക്കലും ഞാന്‍ വിവാഹം കഴിക്കില്ല നിങ്ങളോ?’ മെസ്സേജുകള്‍ എല്ലാം പരിശോധിച്ച…

Read More

ഒരു മകന്റെ പ്രതികാരം ! അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന് മകന്‍ വീട് കൊള്ളയടിച്ച് 40 പവനുമായി നാടുവിട്ടു; കൗമാരക്കാരനും കൂട്ടാളികളും താനൂര്‍ പോലീസിന്റെ വലയിലായതിങ്ങനെ…

താനൂര്‍: സ്വന്തം വീട്ടില്‍നിന്നും നാല്‍പത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി നാടുവിട്ട മകനെയും ,കൂട്ടാളികളെയും താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എം.ഐ.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. വീട്ടിലെ സിസിടിവി കാമറകള്‍ തല്ലിത്തകര്‍ത്തതിനു ശേഷമായിരുന്നു കൗമാരക്കാരന്‍ വീട്ടിലെ ലോക്കറില്‍ നിന്നും മോഷണം നടത്തിയത്. മാതാവ് മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന്റെ പ്രതികാരമായായിരുന്നു മോഷണം. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങളില്‍ രണ്ട് മോതിരം പട്ടാമ്പിയിലെ സ്വര്‍ണ്ണ കടയില്‍ വില്‍പ്പന നടത്തിയതായി ഇവര്‍ പറഞ്ഞു. 22 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, മുപ്പതിനായിരത്തോളം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മഞ്ചേരി സി.ജെ.എം കോടതിയിലും മറ്റുളള പ്രതികളെ പരപ്പനങ്ങാടി കോടതിയിലും തിങ്കളാഴ്ച ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Read More

‘എന്നെക്കൊണ്ട് നീ പുലിവാല് പിടിക്കണ്ട, പോയി മറ്റു വല്ലവരേയും അഭിനയിപ്പിച്ചിച്ച് സിനിമ തിയേറ്ററിലെത്തിക്കാന്‍ നോക്ക് ; തന്റെ സിനിമാ ജീവിതം തകര്‍ന്നത് തിലകന്‍ ചേട്ടനെ വച്ച് സിനിമയെടുത്തതിന്റെ പകയിലെന്ന് അലി അക്ബര്‍

ഒരു കാലത്ത് മലയാളസിനിമയ്ക്ക് ഒരു പിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് അലി അക്ബര്‍. ആദ്യ സിനിമയ്ക്കുതന്നെ നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയ കലാകാരന്‍. സംവിധാനത്തിന് ദേശീയ പുരസ്‌കാരം നേടിയ പ്രതിഭ. ജൂനിയര്‍ മാന്‍ഡ്രേക്ക് അടക്കം പതിനാറു ചിത്രങ്ങളിലൂടെ മുഖ്യധാരാ സിനിമയിലെ ശ്രദ്ധേയനായ സംവിധായകനെ ഒരു സുപ്രഭാതത്തില്‍ സംവിധായകരുടെ സംഘടനയായ ഫെഫ്ക പുറത്താക്കുകയായിരുന്നു. തിലകനെ മലയാള സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതിനുള്ള സമ്മാനം. ആ വിലക്ക് ഇപ്പോഴും തുടരുന്നു. താരസംഘടനയായ അമ്മയുടെയും ഫെഫ്കയുടെയും ഒരു ഭീഷണിക്കും വഴങ്ങാതെ തിലകനെ നായകനാക്കി 2009 അവസാനം ‘അച്ഛന്‍’ എന്ന സിനിമയെടുത്തതാണ് അലി ചെയ്ത ചരിത്രപരമായ കുറ്റം. തന്റെ അനുഭവം അലി അക്ബര്‍ പങ്കുവയ്ക്കുന്നതിങ്ങനെ… മക്കള്‍ നല്ല നിലയില്‍ ജീവിക്കുമ്പോഴും ഫ്‌ളാറ്റില്‍ ഏകാന്തജീവിതം നയിക്കുന്ന ഒരച്ഛന്റെ കഥ പറയാന്‍ തുനിഞ്ഞപ്പോള്‍എനിക്ക് ആദ്യം ഓര്‍മയിലേക്ക് വന്നത് തിലകന്‍ ചേട്ടന്റെ മുഖവും അദ്ദേഹത്തിന്റെ അപ്പോഴത്തെ അവസ്ഥയുമായിരുന്നു.…

Read More