നാട്ടുകാര്‍ മുണ്ടുമുറുക്കി ഉടുക്കണം ഐഎഎസുകാര്‍ ബെല്‍റ്റ് അയച്ചിടണം ! രണ്ടരലക്ഷം മാസശമ്പളത്തിനു പുറമേ സകലചെലവും സര്‍ക്കാര്‍ വക; നവകേരള നിര്‍മാണം ശരിയാക്കുന്നുണ്ടേ…

തിരുവനന്തപുരം:പ്രളയം തകര്‍ത്ത കേരളത്തെ കരകയറ്റാന്‍ ഒരു നേരത്തെ ആഹാരം ഉപേക്ഷിക്കാന്‍ നാട്ടുകാരോട് ആഹ്വാനം ചെയ്ത് പരസ്യം ചെയ്ത സര്‍ക്കാരിന്റെ പുതിയ നടപടികള്‍ പാവപ്പെട്ടവരെ നോക്കി കൊഞ്ഞനം കുത്തുന്നതു പോലെയായി. ഉന്നതോദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ കുത്തനെകൂട്ടിയിരിക്കുകയാണ് ഇപ്പോള്‍. ഖജനാവിന്റെ വന്‍ബാധ്യത അവഗണിച്ചും അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെ അലവന്‍സ് പരിഷ്‌കരിക്കാനുള്ള മന്ത്രിസഭാതീരുമാനം. ധനവകുപ്പിന്റെ നിര്‍ദേശപ്രകാരം 2017 ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ആനൂകൂല്യങ്ങള്‍ കൂട്ടിയിരിക്കുന്നത്. പ്രളയത്തിന്റെ പേരില്‍ സാധാരണ ജീവനക്കാരുടെ ശമ്പളത്തില്‍ കൈയിട്ടതിനു പിന്നാലെയാണ് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ കുത്തനെ ഉയര്‍ത്തിയത്. ഇതനുസരിച്ച് യാത്ര, ഇന്ധനം, വീട്ടുജോലിക്കാരുടെ ശമ്പളം എന്നിവ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉയര്‍ത്തി. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു താമസിക്കാന്‍ തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ബംഗ്ലാവുകള്‍, ഔദ്യോഗികവാഹനങ്ങള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ നിലവിലുണ്ട്. അതിനു പുറമേയാണു മറ്റാനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നത്. ഉദ്യോഗസ്ഥരുടെ വീടുകളിലെ വൈദ്യുതിനിരക്കും വെള്ളക്കരവും പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും.…

Read More