അ​ത്ത​ര്‍​ഖാ​നു​മാ​യി പി​രി​ഞ്ഞ ടീ​ന ദാ​ബി വീ​ണ്ടും വി​വാ​ഹി​ത​യാ​കു​ന്നു ! പ്ര​തി​ശ്രു​ത വ​ര​നും ഐ​എ​എ​സു​കാ​ര​ന്‍…

ഐ​എ​എ​സ് പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി വാ​ര്‍​ത്ത​ക​ളി​ലി​ടം പി​ടി​ച്ച ടീ​ന ദാ​ബി വീ​ണ്ടും വി​വാ​ഹി​ത​യാ​കു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ദാ​ബി ത​ന്റെ വി​വാ​ഹ വാ​ര്‍​ത്ത പ​ങ്കു​വെ​ച്ച​ത്. 2013 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ദീ​പ് ഗാ​വ​ണ്ടേ​യാ​ണ് ടീ​ന​യു​ടെ പ്ര​തി​ശ്രു​ത വ​ര​ന്‍. ഏ​ഴു​വ​ര്‍​ഷം മു​മ്പ് ഐ​എ​എ​സ് നേ​ടി​യ ടീ​ന​യു​ടെ പ്ര​ണ​യ​വും വി​വാ​ഹ​വും അ​ന്ന് വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. ടീ​ന​ക്ക് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ 14 ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സു​ണ്ട്. ടീ​ന ഐ​എ​സ്എ​സ് ഒ​ന്നാം റാ​ങ്ക് നേ​ടി​യ​തി​ന് പി​ന്നാ​ലെ അ​ന്ന​ത്തെ ര​ണ്ടാം​റാ​ങ്കു​കാ​ര​ന്‍ അ​ത്താ​ര്‍ ഖാ​നെ വി​വാ​ഹം ചെ​യ്തി​രു​ന്നു. കാ​ശ്മീ​ര്‍ സ്വ​ദേ​ശി​യും ഇ​ത​ര​മ​ത​സ്ഥ​നു​മാ​യ അ​ത്ത​റു​മാ​യു​ള്ള വി​വാ​ഹം അ​ന്ന് സോ​ഷ്യ​ല്‍​മീ​ഡി​യ​യ​ട​ക്കം വ​ലി​യ രീ​തി​യി​ല്‍ ആ​ഘോ​ഷി​ച്ചി​രു​ന്നു. 2018ല്‍ ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ഇ​വ​രു​ടെ വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​ല്‍ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു, കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍, അ​ന്ന​ത്തെ ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ സു​മി​ത്ര മ​ഹാ​ജ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും പി​രി​ഞ്ഞ​തും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യി. സി​വി​ല്‍ സ​ര്‍​വീ​സ്…

Read More

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ ഒഴിവാക്കി ! പിന്നീട് കണ്ടത് ഭാര്യയുടെ പ്രതികാരം; ഐഎഎസ് നേടിയ കോമളിന്റെ ഐതിഹാസിക ജീവിതം ഇങ്ങനെ…

കാലം ഇത്രയധികം പുരോഗമിച്ചിട്ടും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്തൃവീട്ടില്‍ പീഡിപ്പിക്കപ്പെടുന്ന നിരവധി സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ ചിലര്‍ ഇത്തരം അനാചാരങ്ങള്‍ക്കെതിരേ പ്രതികരിക്കുന്ന ചിലരെങ്കിലും ഉണ്ടെന്നത് പ്രതീക്ഷയുടെ തിരിനാളമാണ്. ഇത്തരത്തില്‍ ഭര്‍ത്തൃവീട്ടിലെ സ്ത്രീധന പീഡനത്തോടു പൊരുതി വിജയം കൈവരിച്ച ഒരു വനിതയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതെ സ്ത്രീധനത്തിന്റെ പേരില്‍ ഉപേക്ഷിച്ച ഭര്‍ത്താവിന് ഭാര്യയുടെ ജീവിതം കൊണ്ടുള്ള മറുപടിയാണ് ഇപ്പോള്‍ ഏവരും ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്തിലെ അംറേലിയിലാണ് കോമള്‍ എന്ന പെണ്‍കുട്ടി ജനിച്ചത്. അച്ഛന്റെയും അമ്മയുടെയും പൊന്നോമന പുത്രിയായിരുന്നു കോമള്‍.പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന സമയത്താണ് കോമളിന് നല്ലൊരു വിവാഹ ആലോചന വരുന്നത്. തരക്കേടില്ലാത്ത ആലോചന ആയത് കൊണ്ടും പഠനം മുന്നോട്ട് കൊണ്ടുപോകന്‍ കഴിയും എന്നുള്ളതുകൊണ്ടും ആ വിവാഹം വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. ഉയര്‍ന്ന കുടുംബം ആയത്‌കൊണ്ട് മാത്രം കാര്യമുണ്ടായിരുന്നില്ല ,…

Read More

അന്ന് കോന്‍ ബനേഗാ ക്രോര്‍പതിയില്‍ ഒരു കോടി നേടിയ മിടുക്കന്‍ ! ഇന്ന് ഒരു ഐപിഎസുകാരന്‍; രവി മോഹനെക്കുറിച്ചറിയാം…

പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് രാജസ്ഥാനിലെ ആള്‍വാര്‍ സ്വദേശിയായ രവിമോഹന്‍ സൈനി അമിതാഭ് ബച്ചന്‍ അവതാരകനായി എത്തിയ കോന്‍ ബനേഗ ക്രോര്‍പതിയില്‍ പങ്കെടുക്കാനെത്തിയത്. 2001ല്‍ ആയിരുന്നു അത്. പ്രായം വെറും പതിനാല്. അന്ന് ബിഗ്ബി ചോദിച്ച 15 ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം പറഞ്ഞ് ഒരു കോടി രൂപയുമായിട്ടാണ് ആ പത്താംക്ലാസുകാരന്‍ മടങ്ങിയത്. ഒരു കോടി നേടുന്ന ആദ്യ മത്സരാര്‍ഥി എന്ന ബഹുമതിയും അതോടെ ആ കൗമാരക്കാരന് സ്വന്തമായി. അന്നത്തെ ആ പതിനാലുകാരന്‍ ഇന്ന് ഗുജറാത്തിലെ പോര്‍ബന്തറിലെ എസ്.പിയായി ചുമതലയേറ്റിരിക്കുകയാണ്. ഗുജറാത്ത് കേഡറിലെ 2014 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രവി മോഹന്‍ (33) ബുധനാഴ്ചയാണ് ചുമതലയേറ്റത്. ഇതിനുമുമ്പ് അദ്ദേഹം രാജ്‌കോട്ട് സിറ്റി പൊലീസ് സോണ്‍ 1 ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. വിശാഖപട്ടണം, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ജയ്പൂരിലെ മഹാത്മാഗാന്ധി മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് നേടി. പിതാവ്…

Read More

മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട് ! വിദ്യാഭ്യാസം ഒമ്പതാംക്ലാസ് ആണെങ്കിലും വായിക്കുന്നത് അഞ്ചു പത്രങ്ങള്‍; ഐഎഎസ് നേടാന്‍ ശ്രീധന്യയ്ക്ക് താങ്ങും തണലുമായി നിന്ന പിതാവ് സുരേഷിന് ഇനി അഭിമാനിക്കാം…

സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയുടെ നേട്ടം കേരളീയര്‍ ആഘോഷിക്കുമ്പോള്‍ ആ നേട്ടത്തിനു താങ്ങും തണലുമായി നിന്ന അച്ഛന്‍ ഇടിയംവയല്‍ അമ്പലക്കൊല്ലി കോളനിയിലെ സുരേഷി(56)ന് ഇത് ജന്മസാഫല്യം. ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസവുമായി കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന ഒരു സാധാരണക്കാരന്‍ മാത്രമല്ല സുരേഷ്. നിത്യവും വായിക്കുന്ന അഞ്ചു ദിനപത്രങ്ങളില്‍നിന്നു ലഭിച്ച ലോകവിവരമാണു മകളെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ അദ്ദേഹത്തിനു വഴികാട്ടിയായത്. ഉയര്‍ന്ന സാമ്പത്തികശേഷിയുള്ളവര്‍ക്കുപോലും കൈവരിക്കാനാകാത്ത സ്വപ്‌നതുല്യമായ നേട്ടത്തിലേക്കാണു മകളെ സുരേഷ് കൈപിടിച്ചുയര്‍ത്തിയത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്, ചുവരുകളില്‍നിന്നു മണ്ണ് അടര്‍ന്നു വീഴുന്നു, വാതിലുകള്‍ ദ്രവിച്ച് തീരാറായി. ജനലുകള്‍ പ്ലാസ്റ്റിക് ഷീറ്റിട്ടാണ് മറച്ചിരിക്കുന്നത്. സിവില്‍ സര്‍വീസിനു പഠിക്കുന്ന മകള്‍ക്കു പുസ്തകം സൂക്ഷിക്കാനോ വായിക്കാനോ മേശയോ കസേരയോ അലമാരയോ ഇല്ല. 11 വര്‍ഷം മുമ്പു സര്‍ക്കാര്‍ നല്‍കിയ പണി പൂര്‍ത്തിയാകാത്ത വീട്ടിലാണു മാതാപിതാക്കള്‍ക്കും ഇളയസഹോദരനുമൊപ്പം ശ്രീധന്യ താമസിക്കുന്നത്. സുരേഷ് കുലിപ്പണിയ്ക്കു പോകുമ്പോള്‍ ഭാര്യ കമല…

Read More

നാട്ടുകാര്‍ മുണ്ടുമുറുക്കി ഉടുക്കണം ഐഎഎസുകാര്‍ ബെല്‍റ്റ് അയച്ചിടണം ! രണ്ടരലക്ഷം മാസശമ്പളത്തിനു പുറമേ സകലചെലവും സര്‍ക്കാര്‍ വക; നവകേരള നിര്‍മാണം ശരിയാക്കുന്നുണ്ടേ…

തിരുവനന്തപുരം:പ്രളയം തകര്‍ത്ത കേരളത്തെ കരകയറ്റാന്‍ ഒരു നേരത്തെ ആഹാരം ഉപേക്ഷിക്കാന്‍ നാട്ടുകാരോട് ആഹ്വാനം ചെയ്ത് പരസ്യം ചെയ്ത സര്‍ക്കാരിന്റെ പുതിയ നടപടികള്‍ പാവപ്പെട്ടവരെ നോക്കി കൊഞ്ഞനം കുത്തുന്നതു പോലെയായി. ഉന്നതോദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ കുത്തനെകൂട്ടിയിരിക്കുകയാണ് ഇപ്പോള്‍. ഖജനാവിന്റെ വന്‍ബാധ്യത അവഗണിച്ചും അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെ അലവന്‍സ് പരിഷ്‌കരിക്കാനുള്ള മന്ത്രിസഭാതീരുമാനം. ധനവകുപ്പിന്റെ നിര്‍ദേശപ്രകാരം 2017 ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ആനൂകൂല്യങ്ങള്‍ കൂട്ടിയിരിക്കുന്നത്. പ്രളയത്തിന്റെ പേരില്‍ സാധാരണ ജീവനക്കാരുടെ ശമ്പളത്തില്‍ കൈയിട്ടതിനു പിന്നാലെയാണ് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ കുത്തനെ ഉയര്‍ത്തിയത്. ഇതനുസരിച്ച് യാത്ര, ഇന്ധനം, വീട്ടുജോലിക്കാരുടെ ശമ്പളം എന്നിവ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉയര്‍ത്തി. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു താമസിക്കാന്‍ തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ബംഗ്ലാവുകള്‍, ഔദ്യോഗികവാഹനങ്ങള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ നിലവിലുണ്ട്. അതിനു പുറമേയാണു മറ്റാനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നത്. ഉദ്യോഗസ്ഥരുടെ വീടുകളിലെ വൈദ്യുതിനിരക്കും വെള്ളക്കരവും പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും.…

Read More

അമ്മയ്‌ക്കൊപ്പം തൊണ്ടു തല്ലാന്‍ 12-ാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു; കിടപ്പും പഠിത്തവുമെല്ലാം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍; സിവില്‍ സര്‍വീസില്‍ ഉന്നതവിജയം നേടിയ ശിവഗുരു പ്രഭാകരന്‍ ഒരു പാഠമാണ്…

കൊച്ചി: ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ നേടാന്‍ കഴിയാത്തതായി യാതൊന്നുമില്ലെന്നാണ് പറയാറ്. ഈ വാക്കുകള്‍ അന്വര്‍ഥമാക്കുന്നതാണ് ഇക്കൊല്ലത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശിവഗുരു പ്രഭാകരന്‍ എന്ന യുവാവിന്റെ ജീവിതം. തഞ്ചാവൂരിലെ പട്ടുക്കോട്ടൈ സ്വദേശിയായ പ്രഭാകരന്‍ അഖിലേന്ത്യ തലത്തില്‍ 101-ാം റാങ്ക് നേടി സിവില്‍ സര്‍വീസിലേക്ക് നടന്നുകയറിയത് ജീവിത ദുരിതങ്ങളോട് പടവെട്ടിയാണ്. മദ്യപാനിയായ പിതാവ് കുടുംബത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് മനസിലാക്കിയ പ്രഭാകരന്‍ തൊണ്ട് തല്ലി ഉപജീവനം കണ്ടെത്തിയ അമ്മയെ സഹായിക്കാന്‍ 12-ാം ക്‌ളാസില്‍ വച്ച് പഠനമുപേക്ഷിച്ചു. പിന്നീട് തടിയറുപ്പ് മില്ലിലെ സഹായിയായും കര്‍ഷകത്തൊഴിലാളിയായും മൊബൈല്‍ കടയിലെ സെയില്‍സ് മാനായുമെല്ലാം പണിയെടുത്തു. ഇതിനിടെ അനുജനെ എഞ്ചിനീയറിംഗിനും പഠിക്കാനയച്ചു. അനുജത്തിയെ വിവാഹം കഴിപ്പിച്ചയച്ചു. ഇതിനു ശേഷമാണ് പാതി വ!ഴിയില്‍ മുടങ്ങിയ പഠനം തുടങ്ങിയാലോയെന്ന് ആലോചിക്കുന്നത്.പിന്നീട് വെല്ലൂരിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍നിന്ന് ബി ടെക് നേടിയ ശേഷം മദ്രാസ് ഐ ഐ…

Read More

സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അനുകുമാരി നാലു വയസുകാരന്റെ അമ്മ; കഴിഞ്ഞ ഒമ്പതു വര്‍ഷം ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അനുകുമാരിക്ക് ഒരു സുപ്രഭാതത്തില്‍ ഐഎഎസ് മോഹമുണ്ടായതിങ്ങനെ…

സോണിപേട്ട്: ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് സ്വന്തമാക്കിയ ഹരിയാന സ്വദേശി അനുകുമാരി ഒരു അമ്മയും കൂടിയാണ്. നാലു വയസുകാരന്റെ അമ്മയായ ഈ 31കാരി രണ്ടാമത്തെ ശ്രമത്തിലാണ് ഐഎഎസ് കരസ്ഥമാക്കുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സില്‍ ബിരുദവും നാഗ്പൂര്‍ ഐഎംടിയില്‍ നിന്നും എംബിഎയും കരസ്ഥമാക്കിയ അനു കുമാരി കഴിഞ്ഞ ഒമ്പതു വര്‍ഷം ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. സമൂഹത്തില്‍ അരക്ഷിതരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന വിചാരത്തില്‍ നിന്നാണ് ഒരു സുപ്രഭാതത്തില്‍ ഐഎഎസ് എന്ന സ്വപ്‌നം ഉടലെടുക്കുന്നത്. പിന്നെ ഒന്നും ചിന്തിച്ചില്ല. ജോലി രാജിവെച്ചു സിവില്‍ സര്‍വീസിനുള്ള പഠനം സ്വന്തം നിലയ്ക്ക് തന്നെ തുടങ്ങി. രണ്ടാമത്തെ ശ്രമത്തില്‍ രണ്ടാം റാങ്ക് കൈപ്പിടിയില്‍ ഒതുക്കാനും ഈ മിടുക്കിക്ക് കഴിഞ്ഞു.സ്വകാര്യ സ്ഥാപനത്തിലായിരുന്നെങ്കിലും എന്റെ ജോലി വളരെ നല്ലതായിരുന്നു. എന്നാല്‍ അതില്‍ ഒരു ആത്മസംതൃപ്തി ലഭിച്ചിരുന്നില്ല. എന്നാല്‍…

Read More

ഇത് ഒന്നൊന്നര സര്‍പ്രൈസ് ആയിപ്പോയി; ഉത്തര്‍പ്രദേശില്‍ നിന്നും മകള്‍ വീട്ടിലെത്തിയത് സിവില്‍ സര്‍വീസില്‍ 42-ാം റാങ്കുമായി; പരീക്ഷ എഴുതിയതു പോലും അച്ഛന്‍ അറിഞ്ഞില്ല

ഇതൊക്കെയാണ് സര്‍പ്രൈസ്, അല്ലെങ്കില്‍ ഇതിനെയൊക്കെയാണ് സര്‍പ്രൈസ് എന്നു വിളിക്കേണ്ടത്. ഉത്തര്‍പ്രദേശില്‍ നിന്ന് ഇക്കുറി വീട്ടിലെത്തിയ വെറ്റിനറി ഡോക്ടര്‍ അനു അച്ഛന് കൊടുത്തത് ഒരു ഒന്നന്നര സര്‍പ്രൈസ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 42-ാം റാങ്ക്. മകള്‍ ഐഎഎസ് പരീക്ഷ എഴുതിയതു പോലും അറിഞ്ഞില്ലായിരുന്ന അച്ഛന് കേട്ടമാത്രയില്‍ ഇത് വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. അമ്മയില്ലാതെ വളര്‍ന്ന കുട്ടി തന്റെ സ്വപ്‌നം രഹസ്യമായി സാക്ഷാത്കരിച്ചപ്പോള്‍ ആ അച്ഛന്റെ ജന്മം സഫലമായി.  ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെറ്ററിനറി സയന്‍സ് ഗവേഷകയായ അനുവാണ് അച്ഛന്‍ അടൂര്‍ കടമ്പനാട് ഇടയ്ക്കാട് മുരളിവിലാസത്തില്‍ മുരളീധരന്‍ പിള്ളയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത്. സംസ്ഥാനത്ത് നാലാം സ്ഥാനമാണ് അനുവിന്. ആറുവയസ്സുള്ളപ്പോഴാണ് അനുവിന്റെ അമ്മ സീതാലക്ഷ്മി മരിച്ചത്. കെഎസ്ആര്‍ടിസി. അടൂര്‍ ഡിപ്പോയിലെ ജീവനക്കാരനായിരുന്നു മുരളീധരന്‍പിള്ള. ഭാര്യയുടെ മരണ ശേഷം ഏകമകള്‍ക്കു വേണ്ടി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒമ്പത് വര്‍ഷം…

Read More