ഭീ​തി​പ​ട​ര്‍​ത്തി ആ​ന്ത്രാ​ക്‌​സ് ! ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മ​ര​ണ​മു​റ​പ്പ്; ജ​ന​ങ്ങ​ളി​ല്‍ ആ​ശ​ങ്ക…

കേ​ര​ള​ത്തി​ല്‍ ഇ​പ്പോ​ള്‍ കോ​വി​ഡി​നു പി​ന്നാ​ലെ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളും ന​ട​മാ​ടു​ക​യാ​ണ്. ആ​ന്ത്രാ​ക്‌​സാ​ണ് ഇ​ക്കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വും പു​തി​യ ആ​ള്. മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രാ​നു​ള്ള സാ​ദ്ധ്യ​ത കു​റ​വാ​ണെ​ങ്കി​ലും ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ആ​ന്ത്രാ​ക്‌​സി​നെ കാ​ണു​ന്ന​ത്. അ​ധി​കൃ​ത​ര്‍ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​തി​ര​പ്പി​ള്ളി​യി​ലെ പി​ള്ള​പ്പാ​റ മേ​ഖ​ല​യി​ല്‍ ച​ത്തു​വീ​ണ കാ​ട്ടു​പ​ന്നി​ക​ളെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ര​ണ​കാ​ര​ണം ആ​ന്ത്രാ​ക്‌​സാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. ച​ത്ത പ​ന്നി​ക​ളു​ടെ ശ​വ​ശ​രീ​ര​ങ്ങ​ള്‍ കു​ഴി​ച്ചി​ടാ​ന്‍ സ​ഹാ​യി​ച്ച​വ​ര്‍ മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​കാ​തെ നോ​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ‘വൂ​ള്‍ സോ​ര്‍​ട്ടേ​ഴ്സ് രോ​ഗം’ എ​ന്നാ​ണ് മ​നു​ഷ്യ​രി​ല്‍ ഈ ​രോ​ഗം എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്. മു​ഖം, കൈ, ​ശ്വാ​സ​കോ​ശം, ത​ല​ച്ചോ​ര്‍, കു​ട​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ണ​ങ്ങാ​ത്ത വ്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​താ​ണ് പ്ര​ധാ​ന​ല​ക്ഷ​ണം. ഇ​പ്പോ​ള്‍ വ​ള​രെ ഫ​ല​പ്ര​ദ​മാ​യ വാ​ക്‌​സി​നു​ക​ള്‍ ഈ ​രോ​ഗ​ത്തി​നെ​തി​രാ​യി നി​ല​വി​ലു​ണ്ട്. ആ​ന്റി​ബ​യോ​ട്ടി​ക് ഔ​ഷ​ധ​ങ്ങ​ള്‍ കൊ​ണ്ട് ചി​ല​ത​രം ആ​ന്ത്രാ​ക്‌​സ് പൂ​ര്‍​ണ്ണ​മാ​യും ഭേ​ദ​മാ​ക്കാ​ന്‍ ക​ഴി​യും. ‘ബാ​സി​ല്ല​സ് ആ​ന്ത്രാ​സി​സ്’ എ​ന്ന അ​ണു​വാ​ണ് രോ​ഗം ഉ​ണ്ടാ​ക്കു​ന്ന​ത്. മ​നു​ഷ്യ​ന്‍, കു​തി​ര, പ​ന്നി,ആ​ട്, ആ​ന എ​ന്നി​വ​യി​ലാ​ണ് ആ​ന്ത്രാ​ക്‌​സ് രോ​ഗം ക​ണ്ടു​വ​രു​ന്ന​ത്.…

Read More