ലിഗ ജീവിതം ഉഴിഞ്ഞുവച്ചത് കൊച്ചുകുട്ടികളുടെ സന്തോഷത്തിനായി; ചിതാഭസ്മം വീട്ടുമുറ്റത്തെ മരത്തിന് ഊര്‍ജമാകും; വ്യത്യസ്ഥമായ ചിന്താധാരയിലൂടെ സഞ്ചരിച്ച ലിഗയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ഗുഡ് ഡീഡ്‌സിലെ സഹപ്രവര്‍ത്തകര്‍…

തിരുവനന്തപുരം: അതിഥികളെ ആദരിക്കാനറിയാത്ത നാട്ടില്‍ നിന്ന് ലിഗ മടങ്ങുന്നത് ചിതാഭസ്മമായി. കാണാതായ വിദേശവനിത ലിഗയുടെ മൃതദേഹം കേരളത്തില്‍ തന്നെ സംസ്‌ക്കരിച്ച ശേഷം ചിതാഭസ്മം ലാത്വിനിയയിലേയ്ക്കു കൊണ്ടു പോകാനാണു ബന്ധുക്കളുടെ തീരുമാനം. ലിത്വാനിയയിലെ ആചാരമനുസരിച്ചു ചിതാഭസ്മം വീട്ടില്‍ സൂക്ഷിക്കുകയാണു പതിവ്. എന്നാല്‍ ലിഗയുടെ ആഗ്രഹപ്രകാരം വീടിനു മുന്നിലെ പൂന്തോട്ടത്തില്‍ പുതിയൊരു തണല്‍ മരത്തിനു വളമായി മാറും എന്ന് സഹോദരി ഇലീസ് പറയുന്നു. ലിഗ ആദ്യം ജോലി ചെയ്തത് ഗുഡ് ഡീഡ്‌സ് എന്നൊരു ജീവകാരുണ്യ സംഘടനയിലായിരുന്നു. പാവങ്ങളായ ആളുകള്‍ക്ക് അവരുടെ ചെറിയ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായം നല്‍കുകയായിരുന്നു ദൗത്യം. ഒരിക്കല്‍ ഒരു കൊച്ചുകുട്ടി അവള്‍ക്കൊരു ഗിറ്റാര്‍ വേണമെന്ന് ആവശ്യപ്പെട്ടു. അപേക്ഷയില്‍ ലാത്വിയയിലെ ഒരു പ്രമുഖ സംഗീതജ്ഞനാണ് തന്റെ ഹീറോ എന്നും എഴുതിയിരുന്നു. ഇതുകണ്ട ലിഗ ഈ സംഗീതജ്ഞനെ ബന്ധപ്പെട്ടു. ഗിറ്റാര്‍ ഏറ്റുവാങ്ങാനായി കുട്ടിയെത്തി ഓഫിസിന്റെ കതകു തുറന്നപ്പോള്‍ കണ്ടത് അവളുടെ…

Read More