ഉദയനും ഉമേഷും നിരപരാധികള്‍ ! പോലീസ് ക്രൂരമര്‍ദ്ദനം നടത്തി ഇവരെക്കൊണ്ടു കുറ്റം സമ്മതിപ്പിക്കുകയായിരുന്നു; കോടതി മുറ്റത്ത് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ച് പ്രതികളുടെ ബന്ധുക്കളായ സ്ത്രീകള്‍…

നെയ്യാറ്റിന്‍കര: കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വച്ച് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഉദയനെയും ഉമേഷിനെയും കൊണ്ടു വന്നപ്പോള്‍ കോടതി സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങള്‍ക്ക്.പ്രതികളെ കോടതിയിലെത്തിച്ചത് ഫോര്‍ട്ട് അസി.കമ്മിഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമായിരുന്നു. ഇവരെ കോടതില്‍ കൊണ്ടുവരുമെന്ന വിവരം അറിഞ്ഞ് ഇവരുടെ ബന്ധുക്കളായ സ്ത്രീകള്‍ പന്ത്രണ്ടോളം പേര്‍ നേരത്തേ കോടതി പരിസരത്തെത്തിയിരുന്നു. ഇരുവരെയും വാഹനത്തില്‍നിന്നു കോടതി വളപ്പിലിറക്കിയതോടെ പ്രതിഷേധമുയര്‍ന്നു. ഇവര്‍ നിരപരാധികളാണെന്നും പൊലീസ് ക്രൂര മര്‍ദനം നടത്തി ഇവരെക്കൊണ്ടു കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. മാത്രമല്ല ഇരു പ്രതികളുടെയും ചുറ്റും കൂടി, മുന്നോട്ടു പോകുന്നതിനു തടസ്സവും സൃഷ്ടിച്ചു. എണ്ണത്തില്‍ കുറവായ പൊലീസ് ഒരു വിധത്തിലാണ് അവരെ തള്ളിമാറ്റി രണ്ടാം നിലയിലെ കോടതിമുറിയിലെത്തിച്ചത്. കോടതി മുറിയിലേക്കു കടക്കാനുള്ള അവരുടെ ശ്രമം പൊലീസ് ബലം പ്രയോഗിച്ചു തടയുകയായിരുന്നു. പിന്നെ സ്ത്രീകളുടെ ഉച്ചത്തിലുള്ള കരച്ചിലും നിലവിളിയുമായി. അതില്‍…

Read More

ലിഗ ജീവിതം ഉഴിഞ്ഞുവച്ചത് കൊച്ചുകുട്ടികളുടെ സന്തോഷത്തിനായി; ചിതാഭസ്മം വീട്ടുമുറ്റത്തെ മരത്തിന് ഊര്‍ജമാകും; വ്യത്യസ്ഥമായ ചിന്താധാരയിലൂടെ സഞ്ചരിച്ച ലിഗയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ഗുഡ് ഡീഡ്‌സിലെ സഹപ്രവര്‍ത്തകര്‍…

തിരുവനന്തപുരം: അതിഥികളെ ആദരിക്കാനറിയാത്ത നാട്ടില്‍ നിന്ന് ലിഗ മടങ്ങുന്നത് ചിതാഭസ്മമായി. കാണാതായ വിദേശവനിത ലിഗയുടെ മൃതദേഹം കേരളത്തില്‍ തന്നെ സംസ്‌ക്കരിച്ച ശേഷം ചിതാഭസ്മം ലാത്വിനിയയിലേയ്ക്കു കൊണ്ടു പോകാനാണു ബന്ധുക്കളുടെ തീരുമാനം. ലിത്വാനിയയിലെ ആചാരമനുസരിച്ചു ചിതാഭസ്മം വീട്ടില്‍ സൂക്ഷിക്കുകയാണു പതിവ്. എന്നാല്‍ ലിഗയുടെ ആഗ്രഹപ്രകാരം വീടിനു മുന്നിലെ പൂന്തോട്ടത്തില്‍ പുതിയൊരു തണല്‍ മരത്തിനു വളമായി മാറും എന്ന് സഹോദരി ഇലീസ് പറയുന്നു. ലിഗ ആദ്യം ജോലി ചെയ്തത് ഗുഡ് ഡീഡ്‌സ് എന്നൊരു ജീവകാരുണ്യ സംഘടനയിലായിരുന്നു. പാവങ്ങളായ ആളുകള്‍ക്ക് അവരുടെ ചെറിയ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായം നല്‍കുകയായിരുന്നു ദൗത്യം. ഒരിക്കല്‍ ഒരു കൊച്ചുകുട്ടി അവള്‍ക്കൊരു ഗിറ്റാര്‍ വേണമെന്ന് ആവശ്യപ്പെട്ടു. അപേക്ഷയില്‍ ലാത്വിയയിലെ ഒരു പ്രമുഖ സംഗീതജ്ഞനാണ് തന്റെ ഹീറോ എന്നും എഴുതിയിരുന്നു. ഇതുകണ്ട ലിഗ ഈ സംഗീതജ്ഞനെ ബന്ധപ്പെട്ടു. ഗിറ്റാര്‍ ഏറ്റുവാങ്ങാനായി കുട്ടിയെത്തി ഓഫിസിന്റെ കതകു തുറന്നപ്പോള്‍ കണ്ടത് അവളുടെ…

Read More

കൊന്നത് ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് ! കഴുത്ത് ഞെരിച്ചതിനെത്തുടര്‍ന്ന് തരുണാസ്ഥികള്‍ പൊട്ടി; ബലാല്‍സംഗം നടന്നിരുന്നോ എന്ന് ഇനി കണ്ടെത്താന്‍ യാതൊരു മാര്‍ഗവുമില്ല…

കോവളത്ത് നിന്നും കാണാതായ വിദേശ വനിത ലിഗയുടെ മരണം കൊലപാതകം തന്നെയെന്ന് സ്ഥിരീകരണം. കൊലപാതകം നടന്നതു ശ്വാസമുട്ടിച്ചാണ് എന്നാണു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. നടത്തിയത് ഒന്നിലധികം ആളുകള്‍ ചേര്‍ന്നാകാം കൊലപാതകം നടത്തിയത് എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കാല്‍മുട്ടു വച്ചോ ഇരുമ്പുദണ്ഡു കൊണ്ടു കഴുത്തു ഞെരിച്ചോ ആകാം കൊന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൂങ്ങി മരിച്ചാല്‍ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കല്ല കഴുത്തിലുള്ളത് എന്നു പോസ്റ്റമോര്‍ട്ടത്തില്‍ വ്യക്തമായി. ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിട്ടുണ്ട്. കഴുത്തു ഞെരിക്കുമ്പോള്‍ മാത്രമാണു തരുണാസ്ഥികള്‍ പൊട്ടുന്നത്. ശരീരത്തില്‍ പത്തിലേറെ മുറിവുകള്‍ ഉണ്ട്. സംഘം ചേര്‍ന്ന് ആക്രമിച്ചതിനു തെളിവുണ്ട് എന്നും പറയുന്നു. തലയിലേക്ക് പോകുന്ന ഞരമ്പുകളും മുറിഞ്ഞിട്ടുണ്ട്. കാലില്‍ ചെറിയ മുറിവുകള്‍ കണ്ടെത്തി എങ്കിലും അതൊന്നും മരണകാരണമാകില്ലെന്നു പറയുന്നു. തള്ളിയിട്ട രീതിയിലാണു മൃതദേഹം വള്ളികളില്‍ കുടുങ്ങി കിടന്നിരുന്നത്. ഇരുകാലുകള്‍ക്കും ഒരേ രീതിയിലാണ് മുറിവേറ്റിരുന്നത്. എന്നാല്‍…

Read More

കസ്റ്റഡിയിലായ യോഗാ ആശാന് ആനയുടെ കരുത്ത് ! ആറ് ആറരയടിപൊക്കം,ആറു പേരെ ഒറ്റയ്ക്കു നിന്നടിയ്ക്കും; ലിഗയുടെ കൊലപാതകി ലഹരിമാഫിയയുടെ പ്രധാനകണ്ണി; കൊലപാതകം മാനഭംഗശ്രമത്തിനിടെ…

തിരുവനന്തപുരം: വിഷാദരോഗത്തിന് ചികിത്സ തേടി കേരളത്തിലെത്തിയ വിദേശ വനിത ലിഗയുടെ കൊലപാതകി കോവളത്തെ മയക്കുമരുന്ന് മാഫിയയുടെ പ്രധാനകണ്ണി. മയക്കുമരുന്ന് മാഫിയയുടെ ഇരയാണ് ലിഗ എന്നാണ് ഇപ്പോഴത്തെ നിഗമനം.കസ്റ്റഡിയിലുള്ള യോഗാ പരിശീലകനാണ് മുഖ്യ പ്രതിയെന്നാണ് സൂചന. മറ്റൊരാളും കൊലപാതകത്തില്‍ പങ്കാളിയായിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിന് ശേഷം കൂടുതല്‍ പ്രതികരണമെന്നാണ് ഉന്നത പൊലീസുകാര്‍ നല്‍കുന്ന സൂചന. ലഹരിമരുന്നു കേസുകളില്‍ സ്ഥിരമായി പ്രതികളാകുന്നവരില്‍ സ്ഥലത്തില്ലാത്തവരുടെ പട്ടിക പൊലീസ് എടുത്തിരുന്നു. ഇങ്ങനെ കസ്റ്റഡിയിലെടുത്ത തിരുവല്ലം സ്വദേശിയിലൂടെയാണു പാറവിള സ്വദേശിയായ യോഗ പരിശീലകനിലേക്ക് പൊലീസ് അന്വേഷണം എത്തിയത്. തുടക്കത്തില്‍ ചോദ്യം ചെയ്യലുമായി ഇയാള്‍ സഹകരിച്ചിരുന്നില്ല. ശാസ്ത്രീയ തെളിവുകള്‍ എതിരാവുമെന്ന് വ്യക്തമായതോടെ ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. ലിഗയെ മാനഭംഗം ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതിനുള്ള നീക്കത്തെ ചെറുത്തപ്പോള്‍ കൊലപാതകം. കഴുത്തു ഞെരിച്ചാണ് കൊന്നതെന്ന് വ്യക്തമായിട്ടുണ്ട്. ആരും വരാത്ത സ്ഥലമായതിനാല്‍ മൃതദേഹം കണ്ടല്‍കാട്ടില്‍…

Read More

ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണേ… വിദേശിയായതിനാല്‍ അവര്‍ക്ക് മതമോ ജാതിയോ വോട്ടോ ഒന്നും തന്നെയില്ല; ഹാഷ് ടാഗും പ്രതിഷേധവും ചാനല്‍ ചര്‍ച്ചയുമില്ല; രൂക്ഷമായ പരിഹാസവുമായി ഹണിറോസ്…

കൊച്ചി: കോവളത്തു നിന്നും കാണാതായ ലാത്വിയന്‍ സ്വദേശിനി ലിഗയുടെ മൃതദേഹം കഴുത്തു വേര്‍പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസടക്കം കേരളാ സമൂഹത്തെ ഒന്നടങ്കം വിമര്‍ശിച്ച് നടി ഹണി റോസ്. നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനില്‍ അടിച്ചു കൊല്ലാന്‍ മാത്രമേ സാധിക്കുവെന്ന് ഹണി റോസ് പറഞ്ഞു. കാണാതായവരെ അവരുടെ ബന്ധുക്കള്‍ കണ്ടത്തെട്ടെ എന്നാണ് പൊലീസിന്റെ നിലപാടെന്നും നടി വ്യക്തമാക്കി. അന്ന് ലിഗയെ കാണാനില്ല എന്ന് പോസ്റ്റര്‍ ലിഗയുടെ ഭര്‍ത്താവ് നാട് മുഴുവനും ഒട്ടിക്കുന്ന വിഡിയോയൊക്കെ എല്ലാരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവാം. ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദാനും ഇലീസുനും അവളെ കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെ വരെ. ആ പ്രതീക്ഷയാണ് ഇന്നലെ അവസാനിച്ചത്. ഹണിറോസ് പറയുന്നു. ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്… ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണേ..ലിഗ വിദേശിയാണ്.. അവര്‍ക്ക് മതമോ ജാതിയോ വോട്ടോ ഒന്നും തന്നെയില്ല, അവര്‍ക്ക് വേണ്ടി ഹാഷ് ടാഗുകളില്ല, ആള്‍ക്കൂട്ടമോ…

Read More

ലിഗയുടെ മരണത്തിന് പിന്നില്‍ അധോലോകം ? അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി രഹസ്യാന്വേഷണ വിഭാഗം; പോസ്റ്റുമോര്‍ട്ടം നടത്താന്‍ വിദേശ ഡോക്ടറെക്കൂടി ഉള്‍പ്പെടുത്തണമെന്ന ബന്ധുക്കളുടെ ആവശ്യം പോലീസ് തള്ളി

ലിത്വാനിയന്‍ യുവതിയ ലിഗയുടെ മരണത്തില്‍ അധോലോക ബന്ധം സംശയിക്കുന്നതായി അന്വേഷണസംഘം. കൊലപാതകമാണെന്ന് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ തറപ്പിച്ചു പറയുകയാണ്. യുവതിയെ കണ്ടെത്താന്‍ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. നഗരം അടക്കിവാഴുന്ന അധോലോകസംഘമാണു ലിഗയുടെ മരണത്തിനു കാരണക്കാരെന്നു രഹസ്യാന്വേഷണ വിഭാഗം അടിവരയിട്ടുപറയുന്നു. എന്നാല്‍ കേസന്വേഷിക്കുന്ന പ്രത്യേകസംഘം ഇതു മുഖവിലയ്‌ക്കെടുക്കുന്നില്ല. മുന്‍ കാലങ്ങളില്‍ പോലീസിനു പ്രാദേശികമായി ക്രിമിനല്‍ സംഘത്തിലെ തന്നെ ചാരന്‍മാര്‍ ഉണ്ടായിരുന്നു. ക്രിമിനല്‍സംഘങ്ങള്‍ കുറ്റകൃത്യം നടത്തിയാല്‍ ഇവര്‍ വിവരം പോലീസിനു കൈമാറും. ഇവിടെ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടു കൂടി അധോലോക സംഘത്തിലേക്കെത്താന്‍ കഴിയാഞ്ഞത് പോലീസിന് വലിയ നാണക്കേടാണുണ്ടാക്കിയത്. യുവതിയുടെ മൃതദേഹം കാണപ്പെട്ട പ്രദേശം അധോലോക പ്രവര്‍ത്തനങ്ങള്‍ക്കു കുപ്രസിദ്ധമാണ്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യകുപ്പികളും സിഗരറ്റു പാക്കറ്റുകളും ചിതറിക്കിടക്കുന്നു. മണലൂറ്റിന്റെയും വ്യാജമദ്യക്കടത്തിന്റേയും കേന്ദ്രമാണിവിടം. നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും…

Read More