ബി​ട്ട ക​രാ​ട്ടെ​യു​ടെ ഭാ​ര്യ​യ​ട​ക്കം നാ​ലു പേ​രെ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി ! എ​ല്ലാ​വ​രും ഭീ​ക​ര​ബ​ന്ധ​മു​ള്ള​വ​ര്‍…

ഭീ​ക​ര​ബ​ന്ധം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ജ​മ്മു​കാ​ശ്മീ​രി​ല്‍ നാ​ല് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ല്‍​നി​ന്നു പി​രി​ച്ചു​വി​ട്ട് ല​ഫ്.​ഗ​വ​ര്‍​ണ​ര്‍ മ​നോ​ജ് സി​ന്‍​ഹ. ബി​ട്ട ക​രാ​ട്ടെ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​മ്മു ക​ശ്മീ​ര്‍ ലി​ബ​റേ​ഷ​ന്‍ ഫ്ര​ണ്ട് (ജെ​കെ​എ​ല്‍​എ​ഫ്) പ്ര​വ​ര്‍​ത്ത​ക​ന്‍ ഫാ​റൂ​ഖ് അ​ഹ​മ്മ​ദ് ദാ​റി​ന്റെ ഭാ​ര്യ അ​സ്ബ അ​ര്‍​സൂ​മ​ന്ദ് ഖാ​ന്‍ (2011 ബാ​ച്ച് ജ​മ്മു ക​ശ്മീ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ര്‍​വീ​സ്), ഹി​സ്ബു​ല്‍ മു​ജാ​ഹി​ദ്ദീ​ന്‍ നേ​താ​വ് സ​യ്യി​ദ് സ​ലാ​ഹു​ദ്ദീ​ന്റെ മ​ക​ന്‍ സ​യ്യി​ദ് അ​ബ്ദു​ല്‍ മു​യീ​ദ് (ജ​മ്മു ക​ശ്മീ​ര്‍ എ​ന്റ​ര്‍​പ്ര​ണ​ര്‍​ഷി​പ് ഡ​വ​ല​പ്മെ​ന്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഐ​ടി മാ​നേ​ജ​ര്‍), മു​ഹീ​ത് അ​ഹ​മ്മ​ദ് ഭ​ട്ട് (ക​ശ്മീ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ശാ​സ്ത്ര​ജ്ഞ​ന്‍), മ​ജീ​ദ് ഹു​സൈ​ന്‍ ഖാ​ദ്രി (ക​ശ്മീ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ര്‍) എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. അ​സ്ബ അ​ര്‍​സൂ​മ​ന്ദ് ഖാ​ന് പ​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യും പാ​ക്കി​സ്ഥാ​ന്‍ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​യു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് ജ​മ്മു​കാ​ശ്മീ​ര്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ പി​രി​ച്ചു​വി​ട്ട​തെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ഭ​ര്‍​ത്താ​വ് ബി​ട്ട ക​രാ​ട്ടെ​യു​ടെ കോ​ട​തി വി​ചാ​ര​ണ​യ്ക്കി​ടെ​യാ​ണ്…

Read More