അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍മോചനം കര്‍ശന വ്യവസ്ഥകളോടെ; കടബാധ്യതകള്‍ പൂര്‍ണമായും പരിഹരിക്കാനാവാതെ ദുബായ് വിടാനാവില്ല; കഷ്ടപ്പെട്ട് ഉണ്ടാക്കിയ ആസ്ഥികള്‍ വിറ്റഴിച്ചത് കുറഞ്ഞ വിലയ്ക്ക്

ദുബായ്: പ്രമുഖ മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ.ജയില്‍ മോചിതനായെങ്കിലും കടബാധ്യതകള്‍ പരിഹരിക്കാതെ അറ്റ്‌ലസ് രാമചന്ദ്രന് ദുബായ് വിടാനാകില്ല. കടബാധ്യതകള്‍ പരിഹരിക്കുന്നത് വരെ അറ്റ്‌ലസ് രാമചന്ദ്രന് യാത്രാ വിലക്കുണ്ടാകും. ബാധ്യതകള്‍ തീര്‍ക്കാന്‍ സൗകര്യമൊരുക്കുന്നതിന് വേണ്ടി കൂടിയാണ് ഇപ്പോഴത്തെ ജാമ്യമെന്നാണ് സൂചന. 22 ബാങ്കുകള്‍ക്കും മൂന്ന് സ്വകാര്യ പണമിടപാടുകാര്‍ക്കും അറ്റ്‌ലസ് രാമചന്ദ്രന്‍ പണം കൊടുക്കാനുണ്ട്. 550 ദശലക്ഷം ദിര്‍ഹം (ആയിരം കോടി) രൂപയോളമാണ് അദ്ദേഹത്തിന്റെ കടബാധ്യത. ബാങ്കുകളുമായി ധാരണ ആയതോടെയാണ് അദ്ദേഹത്തിന് ജയില്‍ മോചനം സാധ്യമായത്. പുതിയ ധാരണ പ്രകാരം ഈ തുകയില്‍ എത്ര തിരിച്ചടക്കേണ്ടി വരും എന്ന് വ്യക്തമല്ല. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള സ്വത്തുക്കള്‍ വിറ്റ് ബാധ്യതകള്‍ തീര്‍ക്കാനാണ് ശ്രമം. പരീക്ഷണങ്ങള്‍ പുതുമയല്ലെന്നും ഈ തിരിച്ചടി താല്‍ക്കാലികമാണെന്നും രാമചന്ദ്രന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. തടവറയിലെ തണുപ്പില്‍ ജീവിക്കുമ്പോഴും മനസ് മരവിച്ചിട്ടില്ല. എല്ലാ…

Read More

പുതുവര്‍ഷത്തില്‍ മലയാളിക്കൊരു സന്തോഷവാര്‍ത്ത ! അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും ? പിന്നില്‍ ചരടുവലിക്കുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രമുഖ പ്രവാസി വ്യവസായികളും

പുതുവര്‍ഷത്തെ കാത്തിരിക്കുന്ന മലയാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. സാമ്പത്തിക കുറ്റകൃത്യത്തിന് ദുബായിലെ ജയിലില്‍ കഴിയുന്ന പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അടുത്തയാഴ്ച ജയില്‍ മോചിതനാകുമെന്ന് സൂചന. അടുത്ത ബന്ധുക്കളാണ് ഈ വിവരം പുറത്തു വിട്ടത്. പ്രമുഖ വ്യവസായി സികെ മേനോനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രവാസി സംഘടനകളും ചേര്‍ന്നു നടത്തുന്ന സംയുക്ത നീക്കം വിജയിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. വായ്പകള്‍ കുടിശ്ശികയായതോടെയാണ് വലിയ കടക്കാരനായി മാറി കേസുകളില്‍പ്പെട്ട് അറ്റ്‌ലസ് രാമചന്ദ്രന്‍ അഴിക്കുള്ളിലാകുന്നത്. ജയിലില്‍ ആയതോടെ ബിസിനസ് എല്ലാം താറുമാറായി കടത്തില്‍ നിന്ന് കടത്തിലേയ്ക്ക് അറ്റലസ് ഗ്രൂപ്പ് കൂപ്പികുത്തി. നാലുവര്‍ഷം തടവായിരുന്നു ശിക്ഷ. ഇനി മറ്റു കേസുകളിലും ശിക്ഷ വന്നാല്‍ ചുരുങ്ങിയത് 40 വര്‍ഷമെങ്കിലും രാമചന്ദ്രന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. ജയില്‍മോചിതനായാല്‍ തന്റെ എല്ലാ ആസ്തിയും വിറ്റ് കടംവീട്ടാനാകുമെന്ന പ്രതീക്ഷയിലാണ് രാമചന്ദ്രന്‍. താന്‍ ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നില്ലെന്നും തിരിച്ചുവരുമെന്നും ആദ്യകാലത്തെല്ലാം…

Read More

ശത്രുവിനു പോലും ഈ അവസ്ഥ വരുത്തരുതേ… അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലില്‍ നയിക്കുന്നത് നരകതുല്യ ജീവിതം; രോഗങ്ങള്‍ കൊണ്ട് ശരീരം മെലിഞ്ഞുണങ്ങി…

ദുബായ്: റിയല്‍ എസ്റ്റേറ്റ് ബിസിനസ് വരുത്തിവച്ച കടക്കെണിയില്‍ പെട്ട് ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ സ്ഥിതി അതീവ ദയനീയമെന്ന് വിവരം. സഹായിക്കാനാരുമില്ലാതെ ജയിലഴിക്കുള്ളില്‍ നരകിച്ചു കഴിയുകയാണ് ഈ നന്മനിറഞ്ഞ വ്യവസായി. ഇദ്ദേഹത്തിന്റെ മാനസികാരോഗ്യത്തിനും കോട്ടം തട്ടിയിട്ടുണ്ടെന്നാണ് സൂചന സര്‍വ്വതും നശിച്ച് മാനസിക രോഗികളുടേതിന് തുല്യമായ അവസ്ഥയിലാണ് അദ്ദേഹത്തെ കാണാനാകുക എന്നാണ് വിവരം. ഭക്ഷണം ശരിക്ക് കഴിക്കാത്തതിനാല്‍ മെലിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. കടുത്തപ്രമേഹവും രക്തസമ്മര്‍ദവും മറ്റ് ശാരീരിക അവശതകളും മൂലം രാമചന്ദ്രന്‍ നന്നേ ക്ഷീണിച്ചു. ജയിലില്‍നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവരുന്നതു വീല്‍ച്ചെയറിലാണ്. പ്രത്യേക അനുമതിയോടെ വെള്ളിയാഴ്ചകളില്‍ അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിക്കുന്ന ചുരുക്കം മലയാളി സുഹൃത്തുക്കള്‍ ഭക്ഷണം വാങ്ങി നല്‍കും. ഇത് ആര്‍ത്തിയോടെ രാമചന്ദ്രന്‍ ഭക്ഷിക്കുമെന്നാണ് ദുബായില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ശത്രുവിന് പോലും ഈ അവസ്ഥ വരരുതെന്നാണ് ഇത് കണ്ട് നില്‍ക്കുന്ന മലയാളികള്‍ പ്രാര്‍ത്ഥിക്കുന്നത്. അത്ര ദയനീയമാണ് സ്ഥിതി. ഭൂമിയിടപാടുകളില്‍…

Read More

അറ്റ്‌ലസ് രാമചന്ദ്രന്റെ ശിഷ്ടക്കാലം ജയിലില്‍ തന്നെയോ ? സ്വത്തുക്കള്‍ വില്‍ക്കാനുള്ള ശ്രമത്തിന് തുരങ്കം വയ്ക്കുന്നത് മലയാളി വ്യവസായി; പുറത്തു നിന്നു ഭക്ഷണം വാങ്ങാന്‍ പോലും ഗതിയില്ലാതെ ശതകോടീശ്വരന്‍…

ദുബായ്: മലയാളിയായ വ്യവസായ പ്രമുഖന്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ ശിഷ്ടകാലം ജയിലില്‍ തന്നെയോ ?. പണം അടച്ചു തീര്‍ത്ത് കേസ് ഒത്തു തീര്‍പ്പാക്കാമെന്ന ഉദ്യമം പരാജയപ്പെട്ടതോടെ അദ്ദേഹത്തിന്റെ മോചനം സംബന്ധിച്ച പ്രതീക്ഷകള്‍ ആകെ അസ്തമിച്ചിരിക്കുകയാണ്. സ്വത്തുക്കള്‍ വിറ്റ് ഇദ്ദേഹത്തെ പുറത്തെത്തിക്കാന്‍ ഭാര്യ ഇന്ദു രാമചന്ദ്രന്‍ നടത്തിയ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടില്ല. രാമചന്ദ്രന്‍ ജയിലിലായിട്ട് 23 മാസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ആകെ മോശമാണ്. ബിസിനസ് വിപുലപ്പെടുത്തുന്നതിനായി ബാങ്കുകളില്‍ നിന്ന് എടുത്ത തുക പലിശയും പലിശയുടെ പലിശയുമായി വന്‍തുകയായി മാറിക്കഴിഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപടിലിലൂടെ മാത്രമേ ഇനി മലയാളിയുടെ പ്രിയപ്പെട്ട വ്യവസായിക്ക് പുറത്തിറങ്ങാന്‍ കഴിയൂ. എന്നാല്‍ തട്ടിപ്പ് കേസിലെ പ്രതിയെ രക്ഷിക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാരുകളെന്നാണ് സൂചന. അറ്റ് ലസ് രാമചന്ദ്രന്റെ ജയില്‍വാസം 40 വര്‍ഷം വരെ നീണ്ടേക്കുമെന്നാണ് സൂചന. ബാങ്കുകളില്‍ പണം അടച്ച് കേസുകള്‍ തീര്‍പ്പാക്കാനുള്ള നീക്കവും പൊളിഞ്ഞു. മലയാളിയായ…

Read More

അറ്റ്‌ലസ് രാമചന്ദ്രന് കൈത്താങ്ങുമായി ബി ആര്‍ ഷെട്ടി; ജ്യുവല്ലറി ഉടമയുടെ ജയില്‍മോചനം ഉറപ്പാക്കാനുള്ള ചര്‍ച്ചകള്‍ക്ക് പിന്നിലും യുഎഇ എക്‌സ്‌ചേഞ്ച് ഉടമ; ഷെട്ടിയുടെ ബന്ധങ്ങള്‍ രാമചന്ദ്രന് തുണയാകും

ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് കരുക്കള്‍ നീക്കുന്നത് പ്രമുഖ കര്‍ണാടക വ്യവസായി ബി.ആര്‍ ഷെട്ടി. ജയില്‍ മോചിതനായാല്‍ ബാങ്കുമായുള്ള കട ബാധ്യതകള്‍ തീര്‍ക്കാനാകുമെന്നാണ് രാമചന്ദ്രന്റെ വിശ്വാസം. മസ്‌കറ്റിലെ ആശുപത്രി വിറ്റ പണം കൈവശമുണ്ട്. അത് കടം വീട്ടാനുപയോഗിക്കാം. ബിആര്‍ ഷെട്ടിയാണ് ആശുപത്രി വാങ്ങിയത്. പുറത്ത് വരാനായാല്‍ ആ പണം കൊണ്ട് കടങ്ങള്‍ വീട്ടാനാകും. ഇക്കാര്യം യുഎഇ അധികൃതരെ ബോധ്യപ്പെടുത്താന്‍ ഷെട്ടിയും സഹായവുമായി രംഗത്തുണ്ട്. രാമചന്ദ്രന്റെ ഭാര്യമാത്രമാണ് ഇപ്പോള്‍ പുറത്തുള്ളത്. ഒരു മകളും ഭര്‍ത്താവും ജയിലിലാണ്. 22 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇതില്‍ 19 ബാങ്കുകള്‍ സമവായത്തിന് തയ്യാറായിട്ടുണ്ട്. മൂന്ന് ബാങ്കുകളും കൂടി സമവായത്തിന് തയ്യാറാവാനുണ്ട്. രാമചന്ദ്രന്റെ അഭിഭാഷകര്‍ ഇവരുമായി ചര്‍ച്ച നടത്തുന്നുണ്ട്. മൂന്ന് ബാങ്കുകള്‍ കൂടി സമ്മതിച്ചാല്‍ അറ്റ്ലസ് രാമചന്ദ്രന് ഏതു നിമിഷവും പുറത്തുവരാനാകുമെന്ന് അദ്ദേഹത്തിന്റെ അടുത്ത…

Read More